പതുങ്ങുന്നത് കുതിക്കാനെന്ന് ബിജെപി…

ന്യൂ​ഡ​ൽ​ഹി: ദേശീയ ശ്രദ്ധ നേടിയ ഉപതെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. ഐ​ക്യ പ്ര​തി​പ​ക്ഷ​ത്തി​നു മി​ന്നും ജ​യവും ബി​ജെ​പി​ക്ക് തി​രി​ച്ച​ടിയും.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന 15 ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും ശ​ക്ത​മാ​യ തി​രി​ച്ച​ടി നേരിടേണ്ടി വന്നു എന്നത് വാസ്തവം തന്നെ. ഈ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തങ്ങളുടെ പല സിറ്റിംഗ് സീറ്റുകളും നഷ്ടമാവുകയാണ് ഉണ്ടായത്.

ഏവരും ഉറ്റു നോക്കിയിരുന്ന മണ്ഡലമായിരുന്നു കെയ്റാന. 2019 ല്‍ പ്രതിപക്ഷ കക്ഷികള്‍ പയറ്റാനിരിക്കുന്ന രാഷ്ട്രീയ തന്ത്രത്തിന്‍റെ പരീക്ഷണമാണ് കെയ്റാനയില്‍ നടന്നത്. പരീക്ഷണം പൂര്‍ണ്ണ വിജയം എന്ന് തന്നെ സമ്മതിക്കണം. കാരണം 55,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഇവിടെ സഖ്യകക്ഷി സ്ഥാനാര്‍ഥി തബസ്സും ഹസ്സന്‍ വിജയിയായത്. ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ ബി.ജെ.പി സ്ഥാനാർത്ഥി മൃഗംഗ സിംഗിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.

ഗോരഖ്പൂരിലും ഫുൽപൂരിലും കനത്ത പരാജയം നേരിട്ടതിനുശേഷമുള്ള തെരഞ്ഞെടുപ്പ് എന്നനിലയില്‍ കെയ്റാന ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതായിരുന്നു. കെയ്റാനയില്‍ തുടക്കത്തില്‍ ലീഡ് ബിജെപി നേടിയിരുന്നുവെങ്കിലും പിന്നീട് മാറിമറിഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ കൈകോര്‍ത്ത മണ്ഡലം ഒടുക്കം ബിജെപിയെ കൈവിടുകതന്നെ ചെയ്തു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സി​റ്റിം​ഗ് സീ​റ്റാ​യ നൂ​ർ​പൂ​റി​ലും ബി​ജെ​പി പ​രാ​ജയം രുചിച്ചു. ഇത്തവണ നൂ​ർ​പൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ലം സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടിയ്ക്കൊപ്പം നിന്നതും സംസ്ഥാനത്ത് ബിജെപിയ്ക്ക് തിരിച്ചടിയായി.
സമാജ് വാദി പാര്‍ട്ടി നേ​താ​വ് നി​യിം ഉ​ൾ ഹ​സ​ൻ 6211 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​വാ​നി സിം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തിയപ്പോള്‍ യോഗി ആദിത്യനാഥ് സർക്കാരിനെതിരായ ജനവികാരം തിരിച്ചടിയായി എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.

ബീഹാറിലും ഇതേ ജനവികാരം തന്നെയാണ് കാണുവാന്‍ കഴിഞ്ഞത്. ബി​ഹാ​റി​ലെ ജോക്കിഹാട്ടില്‍ ബിജെപി സഖ്യകക്ഷിയായ ജെഡിയു സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി ആ​ർ​ജെ​ഡി സ്ഥാ​നാ​ർ​ഥി ജ​യി​ച്ചു. നി​തീ​ഷ് കു​മാ​ർ ബി​ജെ​പി​യി​ലേ​ക്കു​പോ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജെ​ഡി​യു എം​എ​ൽ​എ രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

ക​ർ​ണാ​ട​ക​യിലും അവസ്ഥ ഒന്നുതന്നെ. രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​റി​ല്‍ ബി​ജെപി ​സ്ഥാനാര്‍ഥിയെ ബഹുദൂരം പിന്നിലാക്കിയാണ് കോ​ൺ​ഗ്ര​സ് ജ​യി​ച്ചു​ക​യ​റിയത്.

ബി​ജെ​പി സ​ഖ്യം ഭരിക്കുന്ന മേ​ഘാ​ല​യ​യി​ലും കോ​ൺ​ഗ്ര​സ് വി​ജ​യം ക​ണ്ടു. ഇതോടെ അ​റു​പ​തം​ഗ നി​യ​മ​സ​ഭ​യി​ൽ 21 സീ​റ്റു​മാ​യി കോ​ൺ​ഗ്ര​സ് ഒ​റ്റ​ക്ക​ക്ഷി​യായി. കര്‍ണാടക പാത പിന്തുടര്‍ന്നാല്‍ ഭരിക്കാന്‍ അവകാശവാദമുന്നയിക്കാന്‍ കോണ്‍ഗ്രസിന് കഴിയും.

പ​ശ്ചി​മ ബം​ഗാ​ളി​ലെ മ​ഹ​ഷ്ത​ല​യി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അജയ്യരായി തുടരുന്നു. ഇവിടെ 62,000 വോ​ട്ടു​ക​ളു​ടെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് തൃ​ണ​മൂ​ൽ വി​ജ​യി​ച്ച​ത്.

പ​ഞ്ചാ​ബി​ലെ ഷ​ക്കോ​ട്ടി​ലും കോ​ൺ​ഗ്ര​സ് ജ​യി​ച്ചു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഹ​ർ​ദേ​വ് സിം​ഗ് ലാ​ദി​യാ​ണ് വി​ജ​യി​ച്ച​ത്. അ​കാ​ലി​ദ​ൾ എം​എ​ൽ​എ അ​ജി​ത് സിം​ഗ് കൊ​ഹാ​ർ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

ചുരുക്കം പറഞ്ഞാല്‍ ആകെ 15 മണ്ടലങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ദേശീയ ഭരണകക്ഷിയായ ബിജെപിയ്ക്ക് നാമമാത്ര വിജയമേ കൈവരിക്കാന്‍ സാധിച്ചുള്ളൂ. 2019ല്‍ നടത്തേണ്ട കുതിപ്പ് പ്രതിസന്ധികള്‍ നിറഞ്ഞതാവുമെന്ന് വ്യക്തം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us