കേരള, കര്‍ണാടക തീരത്ത് ന്യൂനമര്‍ദം; ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരള, കര്‍ണാടക തീരങ്ങളില്‍ ന്യൂനമര്‍ദം രൂപം കൊണ്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ ക്ഷോഭത്തിനും കാറ്റിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ തെക്കുപടിഞ്ഞാറ് നിന്നും പടിഞ്ഞാറേക്ക് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മേയ് 29 വരെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണം. ഉയര്‍ന്ന തിരമാലകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ നടപടിയെടുക്കും. ആവശ്യമാണെങ്കില്‍ മാത്രം ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു എന്ന്…

Read More

സര്‍ക്കാരിന്റെ പ്രത്യേക പുരസ്കാര നേട്ടവുമായി ‘മഹാ നടി ‘ ടീം..!

മുന്‍കാല തെലുങ്ക് നടി സാവിത്രിയുടെ ജിവിതം പ്രമേയമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാ നടിക്ക് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരം ..വേദിയില്‍ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെയടക്കം സാന്നിധ്യത്തില്‍ ചിത്രത്തിലെ നായികാ കീര്‍ത്തി സുരേഷിനേയും അണിയറ പ്രവര്‍ത്തകരെയും പ്രത്യേകം ആദരിച്ചു …സാവിത്രിയുടെ മകള്‍ വിജയ ചാമുണ്ടേശ്വരി പ്രത്യേകം അതിഥി ആയിരുന്നു ..   അമരാവതിയുടെ വികസനത്തിനായി തങ്ങളുടെ ബോക്സ് ഓഫീസ് കളക്ഷനില്‍ നിന്നും അന്‍പത് ലക്ഷം രൂപ നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു ….ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരുകാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു…

Read More

പാക് സൈനികരുടെ വെടിയേറ്റ് മരിച്ച കുഞ്ഞിന് വേണ്ടി പ്രതിഷേധവുമായി മല്ലു ഹാക്കർമാർ

തിരുവനന്തപുരം: പാകിസ്ഥാന്‍ സൈനികരുടെ വെടിയേറ്റ് മരിച്ച കുഞ്ഞിന് വേണ്ടി പ്രതിഷേധമുയർത്തി മലയാളി ഹാക്കർമാർ. ‘മല്ലു സൈബർ സോൾജിയേഴ്സ്’  എന്ന സൈബര്‍ കൂട്ടായ്മയാണ് പാകിസ്ഥാൻ സർക്കാർ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തുക്കൊണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. എട്ടുമാസം പ്രായമുള്ള നിധിൻ എന്ന കുഞ്ഞാണ് കഴിഞ്ഞ ദിവസം പാക് സൈനീകരുടെ വെടിയേറ്റ് മരിച്ചത്. പാകിസ്ഥാന്‍ സൈനീകരുടെ തോക്കിന്‍റെ ഏറ്റവും ഒടുവിലത്തെ ഇരയായ ഈ കുഞ്ഞിന് വേണ്ടി മാത്രമല്ല തങ്ങളുടെ പ്രതികരണമെന്നും സമൂഹത്തിൽ സ്വന്തം ലാഭങ്ങൾ മാത്രം ലക്ഷ്യമാക്കി മുറവിളി കൂട്ടുന്നവർക്കിടയിൽ നിശ്ശബ്ദരാക്കപ്പെട്ട അനേകം നിധിൻമാർക്ക് കൂടി വേണ്ടിയാണ് പോരട്ടമെന്നും…

Read More

നിപാ വൈറസ്: കോഴിക്കോട് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പാലാഴി സ്വദേശി എബിന്‍ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എബിന്‍. ഇതോടെ നിപാ ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. കോഴിക്കോടും മലപ്പുറത്തുമായി മരിച്ചത്. നിപാ വൈറസ് ബാധയെന്ന സംശയത്തില്‍ സംസ്ഥാനത്ത് 175 പേര്‍ നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ച് മരിച്ചവരുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. വൈറസ് പകര്‍ന്നത് ഒരേ കേന്ദ്രത്തില്‍നിന്നാണെന്നും അസുഖം കണ്ടെത്തിയ പതിനഞ്ചു പേരില്‍ 12 പേര്‍ മരിച്ചതായും മൂന്നു പേര്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. നിപാ വൈറസ് ആദ്യം…

Read More

ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ആന്ധ്രാപ്രദേശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് ഉമ്മന്‍ചാണ്ടിയെ നിയമിച്ചിരിക്കുന്നത്. നിലവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗായിരുന്നു ഈ പദവി വഹിച്ചിരുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതോടെ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി കൂടി മാറുകയാണ്. അടുത്ത വര്‍ഷം ലോക്സഭാ തിര‍ഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയുടെ ചുമതല നല്‍കുക വഴി ഫലത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി വരില്ലെന്ന് വ്യക്തമാകുകയാണ്. ദേശീയരാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകണമെന്ന് കേരളത്തിലെ നേതാക്കളുമായി നേരത്തെ നടത്തിയ കൂടിക്കാഴ്ച്ചയില്‍ രാഹുല്‍…

Read More

‘ഹെവി വാട്ട് ‘സണ്‍… മൂന്നാം കിരീടത്തില്‍ മുത്തമിട്ടു ചെന്നൈ ! ….സൂപ്പര്‍ കിംഗ്സിനു വിസില്‍ പോട് ….!

മുംബൈ :ഹൈദരാബാദ് സണ്‍ റൈസെഴ്സിനെ എട്ടു വിക്കറ്റിനു തകര്‍ത്തു ഐ പി എല്‍ പതിനൊന്നാം സീസണിലെ തങ്ങളുടെ മൂന്നാം കിരീടവുമായി ധോണിയും പിള്ളേരും ചെന്നൈയ്ക്ക് തിരിച്ചു …57 പന്തില്‍ പതിനൊന്നു ഫോറം എട്ടു സിക്സുമടക്കം ഐ പി എല്‍ ഫൈനലിലെ തന്റെ രണ്ടാം സെഞ്ചുറിയുമായി വാട്ട് സണ്‍ കളം നിറഞ്ഞപ്പോള്‍ 178 എന്ന താരതമ്യേന മികച്ച സ്കോര്‍ വെറും ഒന്‍പതു പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ മറികടന്നു ..പത്തൊന്‍പത് പന്തില്‍ പതിനെഴ് റണ്‍സുമായി അമ്പാടി റായിഡു വിജയത്തില്‍ പങ്കാളിയായി ..ഭുവനേശ്വര്‍ കുമാര്‍ , റാഷിദ്‌…

Read More

സർഗധാരയുടെ വാർഷിക പൊതുയോഗം ജൂൺ 3ന്.

ബെംഗളൂരു: സർഗധാരയുടെ വാർഷികപൊതുയോഗം ജൂണ് 3 കാലത്ത് 10.30ന്,ജലഹള്ളി ആലാപ് ഹാളിൽ വച്ച് നടത്തുന്നു. കുവെമ്പു ഭാഷാഭാരതി പ്രാധികാര പുരസ്കാരം നേടിയ ശ്രീ. കെ കെ ഗംഗാധരനെ ആദരിക്കുന്നതാണ്‌.എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.9964352148

Read More

‘ഹൃദയത്തില്‍ നീ എന്നെന്നും വിളങ്ങി നില്‍ക്കും …..” ലിനിക്ക് കണ്ണീര്‍പൂക്കളുമായി ഉദ്യാന നഗരിയിലെ മാലാഖമാര്‍ …..!!

ബെംഗലൂരു : രോഗീപരിചരണത്തിനിടെ മാരകരോഗം കവര്‍ന്നെടുത്ത സമര്‍പ്പണത്തിന്റെ മാലാഖയ്ക്ക് മെഴുതിരി തെളിച്ചു അന്തിമോപചാരം അര്‍പ്പിച്ചു കര്‍ണ്ണാടകയിലെ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ കൂട്ടായ്മ ..ഇന്നലെ വൈകുന്നേരം നാലു മണിക്ക് മല്ലേശ്വരം മര്‍ഗോസ റോഡിലെ ഗായത്രി മിനി ഹാളില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും മലയാളികളടക്കമുള്ള നഴ്സുമാര്‍ ഒഴുകിയെത്തി …പെരാബ്രയില്‍ മരിച്ച ലിനി എന്ന നഴ്സ് ലോകമെമ്പാടുമുള്ള നഴ്സുമാരുടെ ഹൃദയത്തില്‍ സമര്‍പ്പണത്തിന്റെ സൂര്യ തേജസ്സായി നില കൊള്ളുന്നുവെന്ന ഉത്തമ ഉദാഹരണമായിരുന്നു  പ്രണാമങ്ങളര്‍പ്പിച്ചു കൊണ്ടുള്ള  ഈ പ്രാര്‍ത്ഥന യോഗം ..! ചടങ്ങില്‍ കര്‍ണ്ണാടക സ്റ്റേറ്റ്…

Read More

ഔദ്യോഗിക കാർ തനിക്കുവേണ്ട;മുഖ്യമന്ത്രി മൂന്ന് കോടി രൂപയുടെ റേഞ്ച് റോവരില്‍ വരും.

ബെംഗളൂരു:മുന്‍ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന ഫോര്ച്ചുനാര്‍ ഉപയോഗിക്കാതെ സ്വന്തം വണ്ടിയില്‍ വരാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കാർ തനിക്കു വേണ്ടെന്നും സ്വന്തം റേഞ്ച് റോവർ കാർ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അറിയിച്ചു. മൂന്ന് കോടിരൂപ വിലയുള്ള  റേഞ്ച് റോവർ കാറിലാണ് കുമാരസ്വാമി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കർണാടകയിലുടനീളം  സഞ്ചരിച്ചത്. ആഡംബര കാറുകളായ ലംബോർഗിനി, പോഷെ, ഹമ്മർ കാറുകളും വാഹനപ്രേമിയായ കുമാരസ്വാമിയുടെയും മകനും ചലച്ചിത്ര താരവുമായ നിഖിൽഗൗഡയുടേയും പേരിലുണ്ട്.  ജെപി നഗറിലെ സ്വന്തം വീട്ടിൽ തന്നെ താമസിക്കുന്ന കുമാരസ്വാമി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റുന്നത്…

Read More

ബന്ദും പ്രതിഷേധങ്ങളും ആഹ്വാനം ചെയ്ത് സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാനാണ് യെഡിയൂരപ്പയും ബിജെപി നേതൃത്വവും ശ്രമിക്കുന്നത്:മുഖ്യമന്ത്രി.

ബെംഗളൂരു : നാളെ സംസ്ഥാനാ വ്യാപക ബന്ദ് ആഹ്വാനം ചെയ്ത ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ബന്ദും പ്രതിഷേധങ്ങളും ആഹ്വാനം ചെയ്ത് സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാനാണ് യെഡിയൂരപ്പയും ബിജെപി നേതൃത്വവും ശ്രമിക്കുന്നത്. താനെപ്പോഴും ജനങ്ങൾക്കൊപ്പമുണ്ട്. കാർഷിക വായ്പകൾ എഴുതിത്തള്ളുന്ന കാര്യം കോൺഗ്രസ് നേതാക്കളുമായി ചർച്ച ചെയ്തിട്ടുണ്ട്. അവരെ കൂടി വിശ്വാസത്തിലെടുത്തു വേണം മുന്നോട്ടു പോകാൻ. തീരുമാനമെടുക്കും മുൻപ് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി കൂടി പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യം തനിച്ചു നടത്താനാകില്ലെന്നും കുമാരസ്വാമി പറഞ്ഞു. മോദി സർക്കാരിന് ആശംസകൾ നാലു വർഷം പൂർത്തീകരിച്ച മോദി സർക്കാരിന്…

Read More
Click Here to Follow Us