കര്‍ണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി; പ്രചാരണം ശക്തമാക്കി ദേശീയ നേതാക്കള്‍

ബംഗളൂരു: മുന്‍പെങ്ങും കാണാത്ത വിധം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ദേശീയ ശ്രദ്ധ നേടുകയാണ്‌. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ്‌ ഇപ്പോള്‍ കര്‍ണാടകയില്‍ കാണാന്‍ കഴിയുന്നത്‌. കര്‍ണാടകം പിടിക്കാന്‍ ഇന്ന് നരേന്ദ്രമോദിയും അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കളത്തിലിറങ്ങുമ്പോള്‍ കോണ്‍ഗ്രസിനുവേണ്ടി സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും  പ്രചാരണത്തിനിറങ്ങും. ഇന്ന് വടക്കന്‍ കര്‍ണാടകത്തിലും ബെംഗളൂരുവിലുമായി മൂന്ന് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നാളെയും സംസ്ഥാനത്ത് പ്രചാരണം തുടരുന്ന അദ്ദേഹം മറ്റെന്നാള്‍ ബെംഗളൂരുവില്‍ റോഡ് ഷോയോടെയാണ് കര്‍ണാടക പ്രചാരണം അവസാനിപ്പിക്കുക. പ്രധാനമന്ത്രിയെ കൂടാതെ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍…

Read More

കേരളത്തില്‍ ഇന്നലെ നടന്നത് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍; കണ്ണൂരിലും മാഹിയിലും ഇന്ന് സിപിഎം-ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍: മണിക്കൂറുകളുടെ ഇടവേളയില്‍ ഇന്നലെ കേരളത്തില്‍ നടന്നത് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍. മാഹിയിലും കണ്ണൂരിലുമാണ് കൊലപാതങ്ങള്‍ നടന്നത്. മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. മണിക്കൂറുകളുടെ ഇടവേളയിലായിരുന്നു ഇരുകൊലപതകങ്ങളും നടന്നത്. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്‍റെ മകന്‍ 45 കാരനായ ബാബുവാണ് ആദ്യം കൊല്ലപ്പെട്ടത്. സിപിഎം നേതാവും മാഹി നഗരസഭ മുന്‍ കൗണ്‍സിലറുമായിരുന്നു ബാബു. രാത്രി പത്തുമണിയോടെ പള്ളൂരില്‍ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു ബാബുവിന് വെട്ടേറ്റത്. തലയ്ക്കും കഴുത്തിനും വയറിനും വെട്ടേറ്റ ബാബുവിനെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും…

Read More

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ഷോപ്പിങ് ഡെയ്സ് വരുന്നു

പകുതി വിലയ്ക്കുവരെ സ്മാര്‍ട്ട്ഫോണുകളും ഇലക്ട്രോണിക്ക് ഉപകരണങ്ങളും നല്‍കി ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ഷോപ്പിങ് ഡെയ്സ് വരുന്നു. മെയ് 13-15നാണ് ഓണ്‍ലൈന്‍ വ്യാപാരം. മൊബൈൽ ഫോൺ, ടിവി, ക്യാമറ, കംപ്യൂട്ടർ, ഹോം അപ്ലിയൻസ് എന്നിവയെല്ലാം വില്‍പ്പനയ്ക്ക് എത്തുമെങ്കിലും ഏറ്റവും വിലക്കുറവ് മുന്‍നിര ബ്രാന്‍റുകളുടെ മൊബൈല്‍ ഫോണുകള്‍ക്കായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഗൂഗിൾ പിക്സൽ 2, പിക്സല്‍ 2 എക്സ്എൽ, ഗ്യാലസ്കി ഓൺ നെക്സ്റ്റ് എന്നിവ പകുതി വിലയ്ക്ക് ഓഫര്‍ ദിനങ്ങളില്‍ ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. 61,000 രൂപ വിലയുണ്ടായിരുന്ന പിക്സൽ 2, പിക്സല്‍ 2 എക്സ് എൽ എന്നിവ 34,999…

Read More

കർണാടക എസ്എസ്എൽസി ഫലം പുറത്ത്;ശതമാനം വിജയം 71.93 

ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയം 71.93 ശതമാനം. 88.18 ശതമാനം പേർ വിജയിച്ച ഉഡുപ്പി ജില്ലയാണ് മുന്നിൽ. 8,38,088 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 6,02,802 പേർ വിജയിച്ചു. ‌കഴിഞ്ഞ വർഷം 67.87 ശതമാനമായിരുന്നു വിജയം. രണ്ട് വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് നേടി. മൈസൂരു സദ്‍വിദ്യ ഹൈസ്കൂളിലെ എം.എസ് യശസും ബെംഗളൂരു ഹോളി ചൈൽഡ് ഇംഗ്ലിഷ് സ്കൂളിലെ കെ.എസ്.സുദർശനും മുഴുവന്‍ മാര്‍ക്കും (625) നേടി ഒന്നാം സ്ഥാനക്കാരായി. എട്ട് പേർ 624 മാർക്കും 12 പേർ 623 മാർക്കും…

Read More

ഐപിഎല്‍: ജയത്തിനരികെ കാലിടറി വീണ് ആര്‍സിബി… പിടികൊടുക്കാതെ ഹൈദരാബാദ്

ഹൈദരാബാദ്: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു തോല്‍വി. അഞ്ചു റണ്‍സിനാണ് ആര്‍സിബിയെ ഹൈദരാബാദ് മറികടന്നത്. ജയത്തിനു തൊട്ടരികിലെത്തിയാണ് ആര്‍സിബി മല്‍സം കൈവിട്ടത്. ഇതോടെ ബാംഗ്ലൂരിന്റെ പ്ലേഓഫ് സാധ്യതകള്‍ ഏറക്കുറെ അവസാനിക്കുകയും ചെയ്തു. ശേഷിച്ച നാലു കളികളിലും ജയിച്ചാലും ആര്‍സിബി പ്ലേഓഫ് കാണാനുള്ള സാധ്യത കുറവാണ്. അതേസമയം 16 പോയിന്റോടെ തലപ്പത്തു നില്‍ക്കുന്ന ഹൈദരാബാദ് പ്ലേഓഫിന് തൊട്ടരികിലെത്തുകയും ചെയ്തു. സൺറൈസേഴ്സിനു എട്ടാം ജയം. ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ ആവേ ശോജ്വല പോരാട്ടത്തിൽ സൺ റൈസേഴ്സ് അഞ്ച് റൺസിനു കീഴടക്കി. സ്കോർ:…

Read More

കര്‍ണാടക തെരഞ്ഞെടുപ്പ്: പ്രതിഷേധം വ്യത്യസ്തമാക്കി കോണ്‍ഗ്രസ്

കോലാര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കര്‍ണാടക തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. മുഖ്യ എതിരാളികളായ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇരു പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്.  കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സൈക്കിള്‍ ചവിട്ടി കോണ്‍ഗ്രസ്സ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രതിഷേധം പ്രകടിപ്പിച്ചു. അതുകൂടാതെ കാളവണ്ടിയില്‍ കയറി നിന്നാണ് അദ്ദേഹം റാലിയെ അഭിസംബോധന ചെയ്തത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്‍റെ നേട്ടം രാജ്യത്തെ ജനങ്ങള്‍ക്ക് കൈമാറുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് രാഹുല്‍ഗാന്ധി…

Read More

പ്രധാനമന്ത്രിയ്ക്കും അമിത് ഷായ്ക്കുമെതിരെ മാനനഷ്ട കേസ്

ബെംഗലൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഴിമതി ആരോപണങ്ങൾക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വക്കീൽ നോട്ടീസയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാക്കുമെതിരെയാണ് സിദ്ധരാമയ്യ മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ചത്. പൊതുവേദിയില്‍ തെളിവുകളില്ലാതെ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് സിദ്ധരാമയ്യ നോട്ടീസില്‍ ആരോപിക്കുന്നു. ആരോപണങ്ങൾ തെളിയിച്ചില്ലെങ്കിൽ നൂറ് കോടി രൂപ നഷ്ട പരിഹാരം നൽകേണ്ടി വരുമെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു.  

Read More

കത്വ പീഡനം: വിചാരണ പത്താന്‍കോട്ട് കോടതിയില്‍; സി.ബി.ഐ അന്വേഷണമില്ല

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വ ഗ്രാമത്തില്‍ എട്ടു വയസ്സുകാരി അതിക്രൂരമായി കൊല്ലപ്പെട്ട കേസിന്‍റെ വിചാരണ പത്താന്‍കോട്ട് കോടതിയിലേയ്ക്ക് മാറ്റി സുപ്രീം കോടതി ഉത്തരവ്. പത്താന്‍കോട്ട് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനും കൂടാതെ പെണ്‍കുട്ടിയുടെ അഭിഭാഷകയ്ക്കും സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കാനും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും ഈ കേസിന്‍റെ വിചാരണ നടക്കുക. കൂടാതെ കേസില്‍ രഹസ്യ വിചാരണയ്ക്കും കോടതി ഉത്തരവിട്ടു. തുടര്‍ച്ചയായി വാദം കേട്ട് വിധി പ്രസ്താവിക്കണമെന്നാണ് ഉത്തരവിലെ പ്രധാന നിര്‍ദേശം. കേസിന്‍റെ വിചാരണ കശ്‌മീരിന് പുറത്തു നടത്തണമെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ…

Read More

അശ്ലീല സന്ദേശങ്ങള്‍ അയച്ച പ്രൊഫസറെ വിദ്യാര്‍ത്ഥിനികള്‍ പഞ്ഞിക്കിട്ടു

പട്യാല: അശ്ലീല സന്ദേശങ്ങള്‍ അയച്ച പ്രൊഫസറെ വിദ്യാര്‍ത്ഥിനികള്‍ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. പട്യാല ഗവ.വനിതാ കോളജിലെ അദ്ധ്യാപകനെയാണ് അശ്ലീല സന്ദേശം അയച്ചതിന്‍റെ പേരില്‍ വിദ്യാര്‍ഥിനികള്‍ പിടികൂടുകയും തല്ലുകയും ചെയ്തത്. ഇയാള്‍ തുടര്‍ച്ചയായി വിദ്യാര്‍ത്ഥിനികള്‍ക്ക് മൊബൈലില്‍ ലൈംഗിക ദൃശ്യങ്ങളും മറ്റും അയച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഇയാളെ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവരില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ധ്യാപകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടികള്‍ പിടിവിടാതെ കൈകാര്യം ചെയ്യുന്നുണ്ട്.  ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍…

Read More

റഷ്യയുടെ പ്രസിഡന്‍റായി വ്ലാഡിമര്‍ പുടിന്‍ സ്ഥാനമേറ്റു

മോസ്​കോ: റഷ്യയുടെ പ്രസിഡന്‍റായി നാലാംതവണയും തെരഞ്ഞെടുക്കപ്പെട്ട വ്ലാഡിമര്‍ പുടിന്‍ ഔദ്യോഗികമായി സ്ഥാനമേറ്റു. ക്രെംലിനിലെ ആന്ദ്രേയവ്സ്കി ഹാളിലാണ് ഉദ്ഘാടനച്ചടങ്ങ്​ നടന്നത്. പുടിന്‍ സര്‍ക്കാരി​​ന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്ന പരിപാടിയില്‍ 5000 ലധികം അതിഥികള്‍ പങ്കെടുത്തു. അടുത്ത ആറു വര്‍ഷകാലയളവ് റഷ്യയെ വ്ലാഡിമര്‍ പുടിന്‍ തന്നെ നയിക്കും. നീണ്ട 18 വര്‍ഷമായി തുടര്‍ച്ചയായി 65കാരനായ പുടിനാണ് റഷ്യ ഭരിക്കുന്നത്. 2024 വരെ പുടിനു തുടരാം. ആറുവര്‍ഷമാണു റഷ്യയില്‍ പ്രസിഡന്‍റി​​ന്‍റെ ഭരണകാലാവധി. 18 വര്‍ഷമായി റഷ്യയുടെ ഭരണാധികാരിയാണ്​ പുടിന്‍. അടുപ്പിച്ച്‌ രണ്ടു തവണയില്‍ കൂടുതല്‍ പ്രസിഡന്‍റാകാന്‍ കഴിയില്ലെന്നാണു റഷ്യയിലെ…

Read More
Click Here to Follow Us