ബിജെപിയെ ഞെട്ടിച്ച്‌ ശിവസേന; അന്തരിച്ച ബിജെപി എംപിയുടെ മകന്‍ ശിവസേന സ്ഥാനാര്‍ത്ഥി

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന പോര് മറനീക്കി പുറത്തുവരുന്നതായാണ് മഹാരാഷ്ട്രയിൽ ഇപ്പോള്‍ നടക്കുന്ന വൻ രാഷ്ട്രീയം നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ സീറ്റിലേക്ക് അന്തരിച്ച ബിജെപി എംപിയുടെ മകനെ തന്നെ രംഗത്തിറക്കി ശിവസേന. ഇതോടെ പാൽഘർ ലോകസഭ ഉപതെരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റക്ക് മത്സരിക്കുമെന്ന് വ്യക്തമായി.  കാല്‍നൂറ്റാണ്ടിലേറെയായി തുടരുന്ന മഹാരാഷ്ട്രയിലെ സഖ്യമാണ് പിളര്‍പ്പിന്‍റെ വക്കിലെത്തിയിരിക്കുന്നത്. അന്തരിച്ച ബിജെപി എംപി ചിന്തമന്‍ വന്‍ഗയുടെ മകന്‍ ശ്രീനിവാസ വന്‍ഗയാണ് ശിവസേനയുടെ സ്ഥാനാര്‍ത്ഥി. ചിന്തമൻ വനഗയുടെ നിര്യാണത്തെ തുടർന്നാണ് പാൽഘർ ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.…

Read More

കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്ക് രാജസ്ഥാന്‍ അതെ നാണയത്തില്‍ തിരിച്ചടിച്ചു : പഞ്ചാബിനെതിരെ 15 റണ്‍സ് ജയം

ജയ്പൂര്‍ : ഞായറാഴ്ച നടന്ന മത്സരത്തില്‍ നിന്നും വലിയ മാറ്റങ്ങളോന്നും തന്നെ സംഭവിച്ചില്ല …ജോസ് ബട്ട് ലറിന്റെ അര്‍ദ്ധ സെഞ്ചുറി ഇന്നലെയും രാജസ്ഥാനു തുണയായി ..അന്ന് സ്കോര്‍ പിന്തുടര്‍ന്ന്‍ ജയിക്കുന്നതിനു സഹായകമായ ലോകേഷ് രാഹുലിനെ ഇത്തവണ കാഴ്ചക്കാരനാക്കികൊണ്ടു തന്നെ പതിനഞ്ചു റണ്‍സിന്റെ വിജയം രാജസ്ഥാന്‍ ആഘോഷിച്ചു ..തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച രാഹുല്‍ അവസാനം കത്തി കയറിയെങ്കിലും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൌളര്‍മാര്‍ വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു …   സ്കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 8 വിക്കറ്റിനു 158 കിംഗ്സ് ഇലവന്‍ പഞ്ചാബ്…

Read More

മോദിയുടെ പ്രസംഗങ്ങള്‍ കൊണ്ട് വയര്‍ നിറയില്ലെന്ന് സോണിയ ഗാന്ധി

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണച്ചൂടിലേക്ക് വിമര്‍ശനത്തിന്‍റെ എണ്ണ പകര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ ജനങ്ങളുടെ വിശപ്പ് അകറ്റിയെങ്കില്‍ സന്തോഷിക്കുമായിരുന്നുവെന്ന് സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. ബിജാപൂരില്‍ പ്രചാരണത്തിനായി എത്തിയതായിരുന്നു സോണിയ ഗാന്ധി. മികച്ച പ്രാസംഗികനായതില്‍ പ്രധാനമന്ത്രിക്ക് അഭിമാനിക്കാം. അക്കാര്യം ഞാനും അംഗീകരിക്കുന്നു. ഒരു അഭിനേതാവിനെപ്പോലെ അദ്ദേഹം സംസാരിക്കുന്നു.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ ജനങ്ങളുടെ വിശപ്പ് അകറ്റിയെങ്കില്‍ സന്തോഷിക്കുമായിരുന്നു. എന്നാല്‍ പ്രസംഗങ്ങള്‍ കൊണ്ട് വയര്‍ നിറയില്ല. അതിന് ഭക്ഷണം തന്നെ വേണമെന്ന് സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും…

Read More

കാമുകനാല്‍ വഞ്ചിക്കപ്പെട്ട് ഗര്‍ഭിണിയായ പത്തൊന്‍പതുകാരി ഒടുവില്‍ കുളിമുറിയില്‍ പ്രസവിച്ചു ,ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ വെച്ച് കുഞ്ഞു മരിച്ചു .. സംഭവം യെലഹങ്കയില്‍ …!

ബെംഗലൂരു : കാമുകന്റെ വഞ്ചനയില്‍ മാസം തികയാതെ പ്രസവിച്ച കൌമാരക്കാരിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിനു ദാരുണാന്ത്യം ..യെലഹങ്ക വിദ്യാരണ്യ പുര സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഗുരുതരാവസ്ഥയില്‍ വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെ കുളി മുറിയില്‍ പ്രസവിച്ച നിലയില്‍ കണ്ടെത്തിയത്… രക്തം വാര്‍ന്നു അവശ നിലയിലായ പത്തൊന്‍പതുകാരിയെ സഹോദരിയാണ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത് ..എന്നാല്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയിട്ടില്ലാത്ത കുഞ്ഞു ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പേ മരണപ്പെട്ടു ..!   ഇരുവരുടെയും മാതാപിതാക്കള്‍ രണ്ടു വര്ഷം മുന്‍പേ മരിച്ചിരുന്നു ..തുടര്‍ന്ന് വീട്ടു ജോലിയെടുത്താണ് രണ്ടും പേരും കഴിഞ്ഞിരുന്നത് ..പോലീസിന്റെ അന്വേഷണത്തില്‍ കുട്ടി മുന്പ്…

Read More

ബെംഗലൂരുവില്‍ നിന്ന് സൂററ്റിലേക്ക് ദിവസേനയുള്ള സര്‍വ്വീസ് എയര്‍ ഏഷ്യ ആരംഭിച്ചു

ബെംഗലൂരു : ഉദ്യാന നഗരിയില്‍ നിന്നും ദിവസേന സൂററ്റിലേക്കുള്ള സര്‍വ്വീസ് എയര്‍ ഏഷ്യ ഔദ്യോഗികമായി ഇന്നലെ ഉദ്ഘാടനം ചെയ്തു ..ഇന്ത്യയിലെയ്ക്കും വെച്ച് ആദ്യത്തെ തന്നെ ദൈനം ദിന സര്‍വ്വീസ് ആണ് സൂററ്റിലേക്ക് ഒരു എയര്‍ലൈന്‍സ് തുടക്കമിടുന്നതെന്നു അധികൃതര്‍ വ്യക്തമാക്കി ….   ടിക്കറ്റ് ചാര്‍ജ്ജ് തുടങ്ങുന്നത് 4000 രൂപയിലാണ് ..എയര്‍ ഏഷ്യയുടെ ഒഫീഷ്യല്‍ വെബ് സൈറ്റുകളില്‍ നിന്നും ,വിവിധ മൊബൈല്‍ ആപ്പുകളില്‍ നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം …ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ യാത്രാ സേവനം ലഭ്യമാക്കുന്ന വിപ്ളവത്തിന് തുടക്കം കുറിച്ച, ബെംഗലൂരു ആസ്ഥാനമായുള്ള…

Read More

ഐസിഎസ്ഇ പത്താം ക്ലാസ് ഫലം 14ന്

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ പത്താം ക്ലാസിലെയും ഐ.എസ്.സി പന്ത്രണ്ടാം ക്ലാസിലെയും ഫലങ്ങള്‍ മെയ് 14ന് പ്രഖ്യാപിക്കും. മെയ് 14 വൈകീട്ട് മൂന്ന് മണിക്ക് ഫലങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. ഫലം അറിയുന്നതിന് ഔദ്യോഗിക വെബ്സൈറ്റായ www.cisce.org സന്ദര്‍ശിക്കണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എസ്.എം.എസ് വഴിയും ഫലം അറിയാം. അതിനായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുള്ള ഏഴക്ക ഐഡി കോഡ് 09248082883 എന്ന നമ്പറിലേക്ക് അയച്ചാല്‍ മതിയാകും.

Read More

വാഹനം ഓടിച്ചു കൊണ്ടിരിക്കുന്ന യുവതിയുടെ സഹായം അഭ്യര്‍ഥിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു;ബെംഗളൂരുവില്‍ നടന്നത് എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ പിന്നിലെ യഥാര്‍ത്ഥ്യം എന്ത് ?

ബെംഗളൂരു:രണ്ടു ദിവസമായി ട്വിറ്റെറിലും ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഒരു വീഡിയോ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നുണ്ട്,ഒരു വനിത തന്റെ വാഹനം ഓടിച്ചുകൊണ്ട് ആണ് അവര്‍ പാതി കരഞ്ഞുകൊണ്ട്‌ സഹായം അഭ്യര്‍ഥിക്കുന്നതാണ് വീഡിയോ.തന്നെ മറ്റൊരു വാഹനത്തില്‍ യുവാക്കള്‍ പിന്‍ തുടര്‍ന്നു എന്നും സഹായം അഭ്യര്‍ഥിച്ചു പോലിസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലിസ് അവരെ സഹായിച്ചില്ല,എന്ന് മാത്രമല്ല  പോലിസ് സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ല എന്നെല്ലാം അവര്‍ പറയുന്നു. ഈ വീഡിയോ ബെംഗളൂരുവിലേത് ആണ് എന്ന രീതിയില്‍ ആണ്  രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.കൂടെയുള്ള സന്ദേശത്തില്‍ പറയുന്നു “നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നത്…

Read More

നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന 391 സ്ഥാനാർഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ.

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന 391 സ്ഥാനാർഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ. ഇതിൽ 254 പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. നാലുപേർ കൊലക്കേസുകളിലും 25 പേർ കൊലപാതകശ്രമത്തിനുള്ള കേസുകളിലുമാണ് പെട്ടിട്ടുള്ളത്. 23 പേർ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമ കേസുകളിലാണ് ഉൾപ്പെട്ടത്. സന്നദ്ധ സംഘടനയായ അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് ആണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർക്ക് സീറ്റ് നൽകിയതിൽ മുന്നിൽ ബിജെപിയാണ്.

Read More

തിരഞ്ഞെടുപ്പ് ജോലികൾക്കായി ഓടുന്ന സ്വകാര്യ വാഹനങ്ങളുടെ വാടക നിരക്ക് 16 ശതമാനം വർധിപ്പിച്ചു

ബെംഗളൂരു: തിരഞ്ഞെടുപ്പ് ജോലികൾക്കായി ഓടുന്ന സ്വകാര്യ വാഹനങ്ങളുടെ വാടക നിരക്ക് 16 ശതമാനം വർധിപ്പിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ. സംസ്ഥാനത്ത് 80,000 വാഹനങ്ങൾ തിരഞ്ഞെടുപ്പു ജോലികൾക്കായി ആവശ്യം വരുമെന്നാണ് കണക്ക്. ഡീസൽ വില വർധിച്ച സാഹചര്യത്തിൽ വാടക നിരക്ക് വർധിപ്പിക്കണമെന്ന് വിവിധ ടാക്സി തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു.

Read More

ജൂബിലീ സ്കൂൾ എസ്എസ്എല്‍സി പരീക്ഷയിൽ തിളക്കമാർന്ന വിജയം

ബെംഗളൂരു : കേരള സമാജം ദൂരമാണിനഗറിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ജൂബിലീ സ്കൂൾ  എസ് എസ് എല്‍ സി പരീക്ഷയിൽ തിളക്കമാർന്ന വിജയം നിലനിർത്തി .ദൂരവാണിനഗറിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നായ  ജൂബിലീ സ്കൂൾ ഈ വർഷം 99.1% വിജയമാണ് കരസ്ഥമാക്കിയത് ,പരീക്ഷ എഴുതിയ 115 വിദ്യാർത്ഥികളിൽ 114 പേരും വിജയിച്ചു . ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർ ,ഭരത് എസ്സ്. (616) ,അനൂഷാ അശോക് പാട്ടീൽ (607) റാണാ പ്രതാപ് (605) ,ഹർഷിത (603) .കൂടാതെ 17 വിദ്യാർത്ഥികൾ A+ നേടി വിജയത്തിന് തിളക്കം കൂട്ടി .

Read More
Click Here to Follow Us