കാമുകനാല്‍ വഞ്ചിക്കപ്പെട്ട് ഗര്‍ഭിണിയായ പത്തൊന്‍പതുകാരി ഒടുവില്‍ കുളിമുറിയില്‍ പ്രസവിച്ചു ,ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ വെച്ച് കുഞ്ഞു മരിച്ചു .. സംഭവം യെലഹങ്കയില്‍ …!

ബെംഗലൂരു : കാമുകന്റെ വഞ്ചനയില്‍ മാസം തികയാതെ പ്രസവിച്ച കൌമാരക്കാരിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിനു ദാരുണാന്ത്യം ..യെലഹങ്ക വിദ്യാരണ്യ പുര സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഗുരുതരാവസ്ഥയില്‍ വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെ കുളി മുറിയില്‍ പ്രസവിച്ച നിലയില്‍ കണ്ടെത്തിയത്… രക്തം വാര്‍ന്നു അവശ നിലയിലായ പത്തൊന്‍പതുകാരിയെ സഹോദരിയാണ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത് ..എന്നാല്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയിട്ടില്ലാത്ത കുഞ്ഞു ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പേ മരണപ്പെട്ടു ..!
 
ഇരുവരുടെയും മാതാപിതാക്കള്‍ രണ്ടു വര്ഷം മുന്‍പേ മരിച്ചിരുന്നു ..തുടര്‍ന്ന് വീട്ടു ജോലിയെടുത്താണ് രണ്ടും പേരും കഴിഞ്ഞിരുന്നത് ..പോലീസിന്റെ അന്വേഷണത്തില്‍ കുട്ടി മുന്പ് ജോലി ചെയ്തിരുന്ന വീട്ടിലെ ഡ്രൈവര്‍ ജോലി ചെയ്തിരുന്ന യുവാവുമായി അടുപ്പത്തിലായിരുന്നു..ശേഷം പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും ചെയ്തു …ഇതോടെ വിവാഹാഭ്യര്‍ഥന നടത്തി കൃതൃമ പ്രണയം നടിച്ച യുവാവിന്റെ മട്ടു മാറി ..അബോര്‍ഷനു നിരന്തരമായി അയാള്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു ..എന്നാല്‍ സംഭവത്തിന്റെ ഗൌരവത്തെകുറിച്ച് അഞ്ജയായിരുന്നതും കൊണ്ടും ഭയം നിമിത്തവും കൊണ്ട് അവള്‍ രഹസ്യമായി ദിവസങ്ങള്‍ തള്ളി നീക്കുകയായിരുന്നു ..
യാതൊരു മുന്നറിയിപ്പുമില്ലാതെ മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്ത് സ്ഥലം കാലിയാക്കിയ അയാളെ കുറിച്ച് പെണ്‍കുട്ടിക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല എന്നാണ് പോലീസ് പറയുന്നത് …മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആളെ കസ്റ്റഡിയിലെടുക്കാമെന്നു തന്നെയുറച്ചാണ് പോലീസ് നീങ്ങുന്നത് ..അന്വേഷണത്തില്‍ യുവാവ് ഹുബ്ലി സ്വദേശിയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട് …
 
ഗര്‍ഭിണിയാണെന്ന വസ്തുത സഹോദരിയോടടക്കം മറച്ചു വെച്ച പെണ്‍കുട്ടി, ഇടയ്ക്ക് ഒരു തവണ വീട്ടില്‍ വെച്ച് ആത്മഹത്യ പ്രവണത കാട്ടിയിരുന്നുവെന്ന് മൊഴിയില്‍ പറയുന്നുണ്ട് ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രാക്കൂലി കൂട്ടാതെ തന്നെ കോടികൾ കൊയ്യാൻ ബിഎംടിസി; യാത്രക്കാരുടെ കൈകളിലേക്ക് എത്തുന്ന ആ പുത്തൻ മാറ്റം; വരുമാനം കൂട്ടാൻ പുതിയ വഴി
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി
[masterslider id="10"]

Related posts