ബെംഗളുരു: ഒരു അഭിപ്രായ സർവേ കൂടി പുറത്ത്, കന്നഡ വാർത്താ ചാനലായ “പബ്ലിക് ടിവി “നടത്തിയ അഭിപ്രായ സർവേയിൽ രണ്ട് പ്രധാന പാർട്ടികളായ കോൺഗ്രസും ബിജെപിയും സീറ്റ് നിലയിൽ ഒപ്പത്തിനൊപ്പമെത്തുമെന്ന് പ്രവചിക്കുന്നു, എന്നാലും ചെറിയ മുൻതൂക്കം കോൺഗ്രസിന് തന്നെയായിരിക്കും. 89-94 സീറ്റുകളാണ് പബ്ലക് ടിവി കോൺഗ്രസിന് നൽകുന്നത് ,86- 91 ബി ജെ പി ക്ക് ലഭിക്കും, മൂന്നാം സ്ഥാനത്ത് വരുന്ന ജെഡിഎസിന് 38 – 43 സീറ്റുകൾ ലഭിക്കും മറ്റുള്ളവർ 0 – 6 സീറ്റുകളിൽ എത്തും. കോണ്ഗ്രസിന് 36% വോട്ട് ലഭിക്കുമ്പോൾ…
Read MoreMonth: May 2018
കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണ് 223 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുക. ഒരു മാസത്തോളം നീണ്ട് നിന്ന പ്രചാരണത്തിനൊടുവില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസും പ്രതിപക്ഷത്തുള്ള ബിജെപിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നുവെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും അങ്ങേയറ്റം പ്രവചനാതീതമാണ് തെരഞ്ഞെടുപ്പ് ചിത്രം. തീരദേശ മേഖലയില്‍ ഹിന്ദുത്വ പ്രചാരണത്തിന്‍റെ ബലത്തില്‍ ബിജെപി മുന്നേറ്റം നടത്തുമെന്ന് കരുതപ്പെടുന്നു. മധ്യ കര്‍ണാടകത്തില്‍ യെദിയുരപ്പ ഈശ്വരപ്പ ദ്വന്ത്വത്തിന്‍റെ കരുത്തില്‍ ബിജെപി മുന്നേറുമെന്നാണ് സൂചന. മൈസൂര്‍ മേഖലയില്‍ ജെഡിഎസുമായാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടം. ലിംഗായത്ത് ന്യൂനപക്ഷ പദവി…
Read Moreആർ ഐ ബി കെ യുടെ വിഷു-ഈസ്റ്റർ ആഘോഷവും സൗഹൃദക്കൂട്ടായ്മയും ജൂൺ 10ന്.
ബെംഗളൂരു: കണ്ണൂർ ജില്ലയിൽ 2016 ൽ രൂപീകൃതമായ ഒരു സന്നദ്ധ സംഘടനയാണ് Red Is Blood Kerala (R I B K).കേരളത്തിലെ മുഴുവൻ ജില്ലകളിലും, മലേഷ്യ,ബാംഗ്ലൂർ മംഗളൂരു എന്നിവടങ്ങളിലും രക്തദാന ജീവകാരുണ്യ പ്രവർത്തനങ്ങൾ RIBK നടത്തിവരുന്നു . ഇത് വരെ RIBK പ്രവർത്തിച്ചു വരുന്ന സ്ഥലങ്ങളിൽ രക്തം ആവിശ്യം വന്നാൽ കൃത്യ സമയത്ത് രക്തം എത്തിച്ചു കൊടുക്കാൻ RIBK എന്ന സംഘടനക്ക് സാധിച്ചിട്ടുണ്ട് . കാരുണ്യ പ്രവർത്തനങ്ങൾ കൃതജ്ഞതാബോധതൊടുകൂടി നടത്താൻ എന്നും RIBK മുമ്പതിയിൽ എന്നും ഉണ്ട്….. ജീവകാരുണ്യ രക്തദാന രംഗത്ത് പുത്തൻ…
Read Moreഫ്ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം
രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വിപണന വെബ്സൈറ്റായ ഫ്ലിപ്കാര്‍ട്ട് ലോകത്തെ ഏറ്റവും വലിയ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് സ്വന്തമാക്കും. ഇ-കൊമേഴ്സ് രംഗത്തെ ഏറ്റവും വലിയ ഇടപാടായിരിക്കും ഇത്. ഫ്ലിപ്കാര്‍ട്ടിന്‍റെ ഭൂരിപക്ഷം ഓഹരികളും വാസ്‍മാര്‍ട്ടിന് വില്‍ക്കാന്‍ ധാരണയായതായി കമ്പനിയിലെ പ്രമുഖ ഓഹരി ഉടമയായ സോഫ്റ്റ്ബാങ്ക് സി.ഇ.ഒ മസയോഷി സണ്‍ വ്യക്തമാക്കി. മസയോഷി സണ്ണിന് ഇരുപത് ശതമാനം ഓഹരികളാണ് ഫ്ലിപ്കാര്‍ട്ടിലുള്ളത്. ഇടപാട് സംബന്ധിച്ചുള്ള വാര്‍ത്ത മസയോഷി സണ്ണിനെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇടപാട് തുക സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇതു വരെയും പുറത്ത്…
Read Moreവോട്ടര്‍ ഐ.ഡി കണ്ടെത്തിയ സംഭവം: ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍
ബംഗളൂരു: നഗരത്തിലെ കെട്ടിടത്തിനുള്ളില്‍ പതിനായിരത്തോളം വ്യാജ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കര്‍ണാടകത്തിലെ മുഖ്യ എതിരാളികളായ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്ക് നേര്‍. കോർപറേറ്ററും ബിജെപി അനുയായിയുമായ മഞ്ജുള നന്ജമാരിയുടെ ഭവനത്തില്‍ നിന്നാണ് പതിനായിരത്തോളം വോട്ടര്‍ ഐ.ഡി കണ്ടെത്തിയത്. താന്‍ ബിജെപി അനുഭാവിയാണെന്നും പാര്‍ട്ടി തന്നെ സഹായിച്ചിട്ടുണ്ടെന്നും അവര്‍ രാജ്യത്തെ പ്രമുഖ ചാനലിനോടായി പറഞ്ഞിരുന്നു. താന്‍ ഒരിക്കലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വാര്‍ത്തയെ തള്ളിക്കൊണ്ട് ബിജെപി വക്താവ് സംബിത് പാത്രയെത്തി. കഴിഞ്ഞ 15 വര്‍ഷമായി അവര്‍ക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം…
Read Moreആയുഷ്മാന്‍ ഭാരത് പദ്ധതി ആഗസ്റ്റ് 15ന് പ്രഖ്യാപിക്കാന്‍ ഒരുങ്ങി മോദി
ന്യൂഡല്‍ഹി: അമ്പത് കോടി ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാറിന്‍റെ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ചേക്കും. നേരത്തെ ഗാന്ധി ജയന്തി ദിനത്തില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പദ്ധതിക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്‍ഷൂറന്‍സ് പ്രീമിയം തുക സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. രാജ്യത്തെ 10 ലക്ഷം നിര്‍ധനകുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവീതം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതാണ് ദേശീയ ആരോഗ്യ സംരക്ഷണപദ്ധതിയായ ആയുഷ്മാന്‍ ഭാരത്. നിലവില്‍ ഇന്‍ഷൂറന്‍സ് പ്രീമിയം തുകയായി…
Read Moreലോറിയും കാറും കൂട്ടി മുട്ടി 3 പേര്‍ മരിച്ചു : അപകടം ബെന്നാര്‍ഘട്ട റോഡില്‍ …!
ബെംഗലൂരു : ബെംഗലൂരു -മൈസൂര്‍ നൈസ് റോഡില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു നിയന്ത്രണം തെറ്റിയ ലോറി കാറില്‍ ഇടിച്ചു അപകടം സംഭവിക്കുന്നത് ..മറ്റൊരു വാഹനത്തെ വേഗത്തില്‍ മറി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപം മൂവരും സഞ്ചരിച്ചിരുന്ന കാറില്‍ കൂട്ടിയിടിക്കുന്നത് …എച് ബി ആര്‍ ലേ ഔട്ട് നിവാസികളായ രാജേഷ് (23),ധനശേഖര്‍ (25) ഹേമന്ത് (20)എന്നിവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു..! അപകടം നടന്ന ശേഷം ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു ..ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറില്‍ കുടുങ്ങിയ മൂവരെയും പോലീസെത്തിയ ശേഷം വാഹനം വെട്ടി…
Read Moreകൊല്‍ക്കട്ടയെ 102 റണ്‍സിനു ചുരുട്ടി കെട്ടി ..! ജയത്തോടെ മുംബൈ നാലാമത്..
കല്‍ക്കട്ട : തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ് ..! ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കട്ടയെ 102 റണ്‍സിനു തകര്‍ത്തതോടെ റണ്‍ റേറ്റ് കണക്കുകളിലും മുംബൈ മുന്നിലെത്തി …ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിനു 210 എന്ന ലക്‌ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ കൊല്‍ക്കട്ടയുടെ ഇന്നിംഗ്സ് 18.1 ഓവറില്‍ 108 റണ്‍സില്‍ അവസാനിച്ചു …! മുംബൈ ബാറ്റിംഗില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 21 പന്തില്‍ കുറിച്ച 62 റണ്‍സാണ് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങാന്‍…
Read Moreഭൂചലനത്തില്‍ കിടുങ്ങി ഉത്തരേന്ത്യ.
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വീണ്ടും ഭൂചലനം. ഡല്‍ഹി, കശ്മീര്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വൈകീട്ട് 4.11നായിരുന്നു സംഭവം. അഫ്ഗാനിസ്ഥാനിലെ തജാക്കിസ്ഥാനാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത നിലനില്‍ക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉത്തരേന്ത്യയില്‍ പലയിടങ്ങളും ഇന്ന് വൈകീട്ട് മഴ പെയ്തു. ഇന്ന് രാവിലെ പാകിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രതയാണ് രേഖപ്പെടുത്തപ്പെട്ടത്.
Read Moreപ്രധാനമന്ത്രിയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി; രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി പദത്തേക്കുറിച്ചോര്‍ത്ത് മോദി ബുദ്ധിമുട്ടേണ്ടെന്ന് പി.ചിദംബരം
ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മോദി നടത്തുന്ന പരിഹാസങ്ങള്‍ക്ക് കണക്കിനു മറുപടികൊടുത്ത് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. ഇന്നലെ സമൃദ്ധ ഭാരത് ഫൗണ്ടേഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ 2019 ല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രി സ്ഥാനം നിരസിക്കില്ല എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാന്‍ തയാറാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ കണക്കറ്റ് പരിഹസിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രസംഗം. ഈ പ്രസ്താവന രാഹുല്‍ ഗാന്ധിയുടെ ധാര്‍ഷ്ട്യമാണ് തെളിയിക്കുന്നതെന്ന് ആദേഹം പറഞ്ഞു. നിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ളവരെ…
Read More