പ്രധാനമന്ത്രിയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി; രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി പദത്തേക്കുറിച്ചോര്‍ത്ത് മോദി ബുദ്ധിമുട്ടേണ്ടെന്ന് പി.ചിദംബരം

ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മോദി നടത്തുന്ന പരിഹാസങ്ങള്‍ക്ക് കണക്കിനു മറുപടികൊടുത്ത്‌ മുന്‍ ധനകാര്യമന്ത്രി പി ചിദംബരം.

ഇന്നലെ സമൃദ്ധ ഭാരത് ഫൗണ്ടേഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ 2019 ല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രി സ്ഥാനം നിരസിക്കില്ല എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാന്‍ തയാറാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ കണക്കറ്റ് പരിഹസിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രസംഗം.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ഈ പ്രസ്താവന രാഹുല്‍ ഗാന്ധിയുടെ ധാര്‍ഷ്ട്യമാണ് തെളിയിക്കുന്നതെന്ന് ആദേഹം പറഞ്ഞു. നിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ളവരെ തട്ടിമാറ്റി സ്വയം മുന്നില്‍കയറി നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തിരിക്കുന്നതെന്ന് മോദി ആരോപിച്ചു.

എന്നാല്‍ പ്രധാനമന്ത്രിയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കോണ്‍ഗ്രസ് വിജയിച്ചാല്‍ പിന്നെ പ്രധാനമന്ത്രി ആരാണകണമെന്ന് തീരുമാനിക്കുന്നത് മോദിയല്ല, കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിജയിച്ചതിന് ശേഷം പാര്‍ട്ടി നേതൃത്വം പ്രധാനമന്ത്രിയെക്കുറിച്ച് തീരുമാനിച്ചോളാമെന്നും ബി.ജെ.പി നേതാക്കള്‍ അതിനായി ബുദ്ധിമുട്ടേണ്ടെന്നും അദ്ദേഹം പറഞ്ഞു.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

രാജ്‌നാഥ് സിംഗ് പാര്‍ട്ടി അധ്യക്ഷനായിരുന്ന സമയത്ത് ‘നിങ്ങള്‍ക്കായി ബി.ജെ.പി സര്‍ക്കാര്‍’ എന്ന പരസ്യ വാചകം പ്രചരിപ്പിച്ചിട്ട് പിന്നീട് ‘നിങ്ങള്‍ക്കായി മോദി സര്‍ക്കാര്‍’ എന്ന് തിരുത്തേണ്ടി വന്ന ചരിത്രമാണ് ബി.ജെ.പിക്കുള്ളതെന്നും ചിദംബരം പരിഹാസത്തോടെ ഓര്‍മിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts