ദുല്‍ഖറിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കാര്‍വാന്‍ ഓഗസ്റ്റ് 10ന്

ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് കാര്‍വാന്‍. ജൂണ്‍ 1ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് തീയതി മാറ്റുകയായിരുന്നു. ഇതോടെ ദുല്‍ഖറിന്‍റെ ആരാധകര്‍ കാത്തിരിപ്പിലായി. ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിഥില പാല്‍ക്കറാണ് ചിത്രത്തിലെ നായിക. പെര്‍മനന്റ് റൂംമേറ്റ്‌സ് ഉള്‍പ്പെടെയുള്ള വെബ് പരമ്പരയിലൂടെ ശ്രദ്ധേയയായ താരമാണ് മിഥില. മിഥിലയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് ഇത്. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു പേര്‍ ചേര്‍ന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.റോണി…

Read More

ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ്‌ പാളയം വിട്ടു!

ബെംഗളൂരു: ഒരു കോൺഗ്രസ് എംഎൽഎ കൂടി റിസോർട്ട് വിട്ടുപോയതായി റിപ്പോർട്ട്. അനാരോഗ്യം മൂലമാണ് പ്രതാപഗൗഡ പാട്ടീൽ പോയതെന്നാണ് വിശദീകരണം. ഇന്നലെ പിന്തുണ അറിയിച്ച് പാട്ടീൽ ഒപ്പിട്ടിരുന്നു. നേരത്തേ, വിജയനഗർ എംഎൽഎ ആനന്ദ് സിങ് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ പങ്കെടുത്തില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് മോദി സർക്കാർ ആനന്ദ് സിങ്ങിനെ തട്ടിയെടുത്തുവെന്നാണ് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം. അതിനിടെ, കോൺഗ്രസ് – ജെ‍ഡിഎസ് സഖ്യത്തിനു പിന്തുണ അറിയിച്ച സ്വതന്ത്ര എംഎൽഎ ആർ. ശങ്കറിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കോൺഗ്രസ് സഖ്യത്തിനൊപ്പമെന്നു ആദ്യമറിയിച്ച ശങ്കർ പിന്നീടു…

Read More

ജിയോയെ കടത്തിവെട്ടാന്‍ എയർടെൽ: 149 രൂപയ്ക്ക് 28 ജിബി ഡേറ്റ

കഴിഞ്ഞ ഒന്നരവർഷത്തെ നഷ്ടങ്ങൾ നികത്താൻ രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ വൻ ഓഫറുകളുമായെത്തുന്നു. ജിയോയുടെ വരവോടെയുണ്ടായ നിരക്കുകളുടെ വീഴ്ചയാണ് എയര്‍ടെലിന് വൻ പ്രതിസന്ധി സൃഷ്ടിച്ചത്. എന്നാല്‍, ജിയോയുടെ താരീഫ് വെല്ലുവിളി നേരിടാനായി 149 രൂപയ്ക്ക് 28 ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ, ഫ്രീ എസ്എംഎസ് എന്നീ സേവനങ്ങളാണ് എയർടെൽ ഓഫർ ചെയ്യുന്നത്. 28 ദിവസത്തെ കാലാവധിയില്‍ ലഭ്യമാക്കുന്ന ഈ ഓഫർ 3ജി വരിക്കാർക്കും ലഭിക്കും. കൂടാതെ, റോമിങ്, ലോക്കല്‍, എസ്ടിഡി, ദിവസം 100 എസ്എംഎസ് എന്നിവ 149 രൂപയുടെ പ്ലാനില്‍ കിട്ടും. ജിയോയുടെ…

Read More

കോണ്‍ഗ്രസിലും ബിജെപിയിലുമായി ചാടിക്കളിച്ച് കെപിജെപി എംഎല്‍എ

ബംഗളൂരു: കര്‍ണാടകയില്‍ അധികാരത്തിലേറിയ ലെത്തിയ ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിന് തിരിച്ചടി. മലക്കം മറിഞ്ഞ് തത്ക്കാലം കോണ്‍ഗ്രസിലെത്തി നില്‍ക്കുകയാണ് കെപിജെപി എംഎല്‍എ ആര്‍. ശങ്കര്‍. വിലപേശലും കുതിരക്കച്ചവടവും പൊടിപൊടിക്കുന്ന കര്‍ണാടകയില്‍ ഇത് ചെറുപാര്‍ട്ടികളുടെ എംഎല്‍എമാരുടെ ചാകരക്കാലമാണ്. ഇന്നലെ രാവിലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ അറിയിച്ച് ആര്‍. ശങ്കര്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദിയൂരപ്പയെ വീട്ടിലെത്തി കണ്ടിരുന്നു. എന്നാല്‍ വൈകുന്നേരം അദ്ദേഹം മലക്കം മറിഞ്ഞ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിന് 117 പേരുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 112 സീറ്റിന്‍റെ…

Read More

ഒരു ലക്ഷം വരെയുള്ള കാര്‍ഷിക വായ്പ എഴുതി തള്ളാന്‍ ചീഫ് സെക്രട്ടേറിയോട് നിര്‍ദേശിച്ച് യെദിയൂരപ്പ.

നാടകം തുടരുമ്പോള്‍ പുതിയ നീക്കങ്ങളുമായി നായകര്‍ രംഗത്ത്,പച്ച നിറത്തിലുള്ള ഷാള്‍ അണിഞ്ഞ് കര്‍ഷക നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ,ഇനി ഉടന്‍ തന്നെ തങ്ങളുടെ പ്രകടന പത്രികയില്‍ ഉറപ്പു കൊടുത്ത പോലെ ഒരു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ നീക്കം തുടങ്ങി. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. വായ്പ എഴുതിത്തള്ളുമെന്ന കാര്യം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. വിഷയത്തിലെ അഭിപ്രായം നാളെ അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതായും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. ഒരു ലക്ഷം രൂപ…

Read More

ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയാണ് കർണാടക ഗവർണറുടെ ന‌ടപടി: ചെന്നിത്തല

തിരുവനന്തപുരം: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയാണ് ഗവർണറുടെ ന‌ടപടിയെന്ന് ചെന്നിത്തല തന്‍റെ ഫേസ്ബുക്കിൽ കുറിച്ചു. ഗോവയും മണിപ്പൂരിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോൾ അന്ന് പരിഗണന ഭൂരിപക്ഷമുള്ള മുന്നണിക്കായിരുന്നു. കാരണം ബിജെപി അന്ന് ഭൂരിപക്ഷമുള്ള മുന്നണിയിലായിരുന്നു. കർണാടകയിൽ ബിജെപി ഇതര പാർട്ടികൾ ഭൂരിപക്ഷമുള്ള മുന്നണി ആയപ്പോൾ മുൻനിലപാട് വിഴുങ്ങുകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുതിരക്കച്ചവടത്തിന് വഴിയൊരുക്കുന്ന നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണെന്നു…

Read More

കര്‍ണാടകയില്‍ ജനാധിപത്യക്കശാപ്പെന്ന് പിണറായി

തിരുവനന്തപുരം: നിയമസഭയില്‍ കേവല ഭൂരിപക്ഷമില്ലാത്ത പാര്‍ട്ടിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി പുനഃപരിശോധിക്കണമെന്നു സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്. നിയമസഭയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്തുനിര്‍ത്തി കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബിജെപിക്കു മന്ത്രിസഭയുണ്ടാക്കാന്‍ ഭരണഘടനാസ്ഥാപനത്തെ ദുരുപയോഗിക്കുകയാണെന്നും പിണറായി ആരോപിച്ചു. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും താല്‍പര്യങ്ങള്‍ നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ഒന്നാക്കി ഗവര്‍ണര്‍ പദവിയെ മാറ്റരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്ഭവന്‍ എന്തു തീരുമാനിക്കുമെന്നു മുന്‍കൂര്‍ പ്രഖ്യാപിച്ച ബിജെപി വക്താവ് നല്‍കിയത് ബിജെപിയുടെ തീരുമാനം ഗവര്‍ണര്‍ നടപ്പാക്കുന്നു…

Read More

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങി ‘സാഗര്‍’ ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂറില്‍ ‘സാഗര്‍’ ശക്തി പ്രാപിക്കുമെന്നും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഏദൻ ഗൾഫ് തീരത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദ്ദമാണ് പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി ‘സാഗർ’ ചുഴലിക്കാറ്റായി മാറിയിരിക്കുന്നത്. ചുഴലിക്കാറ്റ് രൂപം കൊണ്ട സാഹചര്യത്തില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്നവർ ഗൾഫ് ഓഫ് ഏദൻ തീരങ്ങളിലും അതിന്‍റെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മേഖലയിലേക്കും അറബിക്കടലിന്‍റെ…

Read More

വിശുദ്ധിയുടെ നാളുകളുമായി റംസാന്‍ വ്രതം ഇന്ന് മുതല്‍

സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാന്‍ അവസരം നല്‍കുന്ന റംസാന്‍ വ്രതം ഇന്ന് മുതല്‍. മനസ്സും ശരീരവും അല്ലാഹുവിലര്‍പ്പിച്ച് ഇസ്ലാമികവിശ്വാസികള്‍ കഠിനവ്രതം അനിഷ്ടിക്കുന്ന നാളുകളാണ് റംസാന്‍. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങളും മൈഥുനാദി വികാരപ്രകടനങ്ങളും ഉപേക്ഷിച്ച് ദൈവിക സ്മരണയിൽ കഴിഞ്ഞ് കൂടുക എന്നതാണത് റംസാന്‍ കൊണ്ട് അര്‍ഥമാക്കുന്നത്. അനാവശ്യമായ വാക്കും പ്രവർത്തികളും തർക്കങ്ങളും ഉപേക്ഷിക്കുന്നതും നോമ്പിന്‍റെ താല്പര്യത്തിൽപെട്ടതാണ്. മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ മാസം. ആരാധനാ കര്‍മങ്ങള്‍ക്ക് പതിന്മടങ്ങ്‌ പ്രതിഫലം ലഭിക്കുന്ന മാസം. ദാനധര്‍മ്മങ്ങള്‍ വര്‍ധിപ്പിക്കുന്ന മാസം. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം. ആയിരം മാസങ്ങളേക്കാള്‍…

Read More

കര്‍ണാടക ഗവര്‍ണറുടെ നടപടി ഭരണഘടനാശക്തിയുടെ ദുരുപയോഗം: രാം ജത്മലാനി

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച സംസ്ഥാന ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് മുതിര്‍ന്ന അഭിഭാഷകനും നിയവിദഗ്ദ്ധനും ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജത്മലാനി. ഗവര്‍ണ്ണറുടെ നടപടിയെ ഭരണഘടനാശക്തിയുടെ കടുത്ത ദുരുപയോഗമെന്ന് വിശേഷിപ്പിച്ച അദ്ദേഹം സ്വയം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ജത്മലാനിയുടെ ഈ നീക്കം. അതുകൂടാതെ, തന്‍റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സമീപിച്ചിരിക്കുന്നത്‌.  എന്നാല്‍ സമാനമായ കോണ്‍ഗ്രസിന്‍റെ ഹര്‍ജി പരിഗണിക്കുന്ന…

Read More
Click Here to Follow Us