7,718 കോടിയുടെ നഷ്ടക്കണക്കുമായി എസ്ബിഐ

സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ എസ്.ബി.ഐ 7,718 കോടിയുടെ നഷ്ടം വെളിപ്പെടുത്തി. സാമ്പത്തിക വര്‍ഷത്തിന്‍റെ ഒരു പാദത്തില്‍ ഇതാദ്യമായാണ് എസ്.ബി.ഐ ഇത്ര വലിയ നഷ്ടം രേഖപ്പെടുത്തുന്നത്. 7,718 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്. കിട്ടാക്കടവുമായി ബന്ധപ്പെട്ട നടപടികള്‍ പരിഷ്‌കരിച്ച്‌ അമിത വ്യവസ്ഥകള്‍ എസ്ബിഐ അടുത്തിടെ ഇറക്കിയിരുന്നു. ഇക്കാരണത്താലാണ് നഷ്ടം സംഭവിച്ചതെന്നാണ് നിഗമനം. ഡിസംബറില്‍ 2416 കോടി രൂപയാണ് എസ്ബിഐക്ക് നഷ്ടം സംഭവിച്ചത്. തുടര്‍ന്ന് ഓഹരിയില്‍ 5 ശതമാനം വര്‍ധനയുണ്ടായെങ്കിലും നഷ്ടത്തിന്‍റെ അളവ് കുറഞ്ഞിരുന്നില്ല. നഷ്ടം നികത്തുന്നത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് സൂചന.

Read More

ദളിന് 13 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസിന് 22 മന്ത്രിമാരും സ്പീക്കറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന കൂട്ടുകക്ഷിയുടെ സമവാക്യങ്ങൾ ഇങ്ങനെ.

ബെംഗളൂരു : കർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ ഡോ. ജി. പരമേശ്വരയും ഇന്നു വൈകിട്ട് 4.30നു ചുമതലയേൽക്കും. കോൺഗ്രസിന് 22 മന്ത്രിസ്ഥാനവും ജനതാദളി(എസ്)നു മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരുമെന്നാണു ധാരണയെങ്കിലും ഇവരുടെ സത്യപ്രതിജ്ഞ പിന്നീടാണ്. രണ്ട് ഉപമുഖ്യമന്ത്രിമാരെന്ന നിർദേശം കോൺഗ്രസ് ഉന്നയിച്ചെങ്കിലും നിലവിൽ പരമേശ്വരയെ മാത്രമാണു നിയോഗിച്ചിട്ടുള്ളത്. മുതിർന്ന കോൺഗ്രസ് എംഎൽഎ കെ.ആർ. രമേഷ് കുമാറാണു സ്പീക്കർ സ്ഥാനാർഥി. ഡപ്യൂട്ടി സ്പീക്കർ സ്ഥാനം ദളിനു ലഭിക്കും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി,…

Read More

തൂത്തുക്കുടി വെടിവെപ്പ്: മരണം 11; നഷ്ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തൂത്തുക്കുടി: വേദാന്ത കമ്പനിക്കെതിരെ പ്രക്ഷോഭം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. അനൗദ്യോഗിക വിവരം അനുസരിച്ച് 13 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. വേദാന്ത സ്​റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മാസങ്ങളായി തൂത്തുക്കുടിയിൽ നടത്തിവന്നിരുന്ന സമരമാണ് ഇന്ന് അക്രമ സംഭവങ്ങളിലും വെടിവെപ്പിലും കലാശിച്ചത്. പ്ലാന്‍റ്​ പ്രവര്‍ത്തിക്കുന്നതു മൂലം പ്ര​ദേശത്തെ വെള്ളം മലിനമാകുന്നുവെന്ന്…

Read More

നിപാ വൈറസ്: നിപാ ലക്ഷണങ്ങളോടെ രണ്ട് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് രണ്ട് പേരെ കൂടി നിപാ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാഴിയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്‍റെ ബന്ധുക്കളാണ് ഇവര്‍. 12 പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു. ലാബിലേക്കയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്ക് നിപാ സ്ഥിരീകരിച്ചു. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ച 12 പേരില്‍ പത്ത് പേരും മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിപാ ബാധയെപ്പേടിച്ച് കോഴിക്കോട് കൂരാച്ചുണ്ടിലും ചക്കിട്ടപ്പാറയിലുമായി അന്‍പതിലധികം കുടുംബങ്ങള്‍ വീടൊഴിഞ്ഞു. പലരും രോഗം പടരുമെന്ന ഭീഷണിയെത്തുടര്‍ന്ന് ബന്ധുവീട്ടിലേക്കാണ് മാറിയത്.…

Read More

ചലച്ചിത്ര നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു.

പാലക്കാട്: മലയാളചലച്ചിത്ര നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് പുലർച്ചെ നാലരയ്ക്കായിരുന്നു അന്ത്യം. സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയിട്ടായിരുന്നു തുടക്കം. നാൽപ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1983ൽ പുറത്തിറങ്ങിയ പി.എൻ.മേനോന്റെ ‘അസ്ത്ര’മാണ് ആദ്യ ചിത്രം. സത്യൻ അന്തിക്കാട്, ലാൽ ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവൻ, കിളിച്ചുണ്ടൻ മാമ്പഴം, പട്ടാളം, അച്ചുവിന്റെ അമ്മ, സെല്ലുലോയ്ഡ്, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Read More

ഐപിഎല്‍: ഡുപ്ലെസിയുടെ വണ്‍മാന്‍ ഷോ… ചെന്നൈ ഫൈനലിൽ.

മും​ബൈ: ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് 2018 ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ഫൈ​ന​ലി​ല്‍. സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ ര​ണ്ടു വി​ക്ക​റ്റി​ന്്കീ​ഴ​ട​ക്കി​യാ​ണ് ചെ​ന്നൈ ഫൈ​ന​ലി​ലെ​ത്തി​യ​ത്. സ​ണ്‍റൈ​സേ​ഴ്‌​സ് ചെ​റി​യ സ്‌​കോ​ര്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി പ്ര​തി​രോ​ധി​ക്കു​മെ​ന്നു തോ​ന്നി​ച്ചെ​ങ്കി​ലും ഫാ​ഫ് ഡു​പ്ല​സി​യു​ടെ ക​രു​ത്തു​റ്റ ബാ​റ്റിം​ഗ് മി​ക​വ​ില്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ​സ് ഐ​പി​എ​ല്‍ 2018 ഫൈ​ന​ലി​ല്‍. അ​വ​സാ​ന​ഘ​ട്ടം വ​രെ വി​ജ​യ​പ്ര​തീ​ക്ഷ പു​ല​ര്‍ത്തി​യ സ​ണ്‍റൈ​സേ​ഴ്‌​സി​നെ, ഡു​പ്ലെ​സി​യു​ടെ അ​ര്‍ധ​സെ​ഞ്ചു​റി​യാ​ണ് വി​ജ​യ​ത്തി​ല്‍നി​ന്ന് അ​ക​റ്റി​യ​ത്. സ​ണ്‍റൈ​സേ​ഴ്‌​സ് ഉ​യ​ര്‍ത്തി​യ 140 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം അ​ഞ്ചു പ​ന്തു ബാ​ക്കി​നി​ല്‍ക്കെ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ചെ​ന്നൈ മ​റി​ക​ട​ന്നു. സ​ണ്‍റൈ​സേ​ഴ്‌​സി​ന് നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റ്…

Read More

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ഇന്ന്; പങ്കെടുക്കാൻ നിരവധി ദേശീയ നേതാക്കൾ ഇന്ന് ബെംഗളൂരുവിൽ;നഗരം കനത്ത സുരക്ഷയിൽ; സത്യപ്രതിജ്ഞ തൽസമയം കാണാൻ വിവിധയിടങ്ങളിൽ കൂറ്റൻ എൽ ഇ ഡിസ്ക്രീനുകൾ;വിധാൻ സൗധക്ക് മുന്നിൽ ഇന്ന് നടക്കുന്ന”മാമാങ്ക”ത്തിന്റെ ഒരുക്കങ്ങൾ ഇങ്ങനെ.

ബെംഗളൂരു: കോൺഗ്രസ്-ദൾ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ കനത്ത സുരക്ഷാവലയത്തിൽ വിധാൻ സൗധ. ദേശീയ ശ്രദ്ധ ആകർഷിക്കുന്ന ചടങ്ങ് കുറ്റമറ്റതാക്കാൻ ചീഫ് സെക്രട്ടറി കെ. രത്നപ്രഭയാണ് ചുക്കാൻ പിടിക്കുന്നത്. കുമാരസ്വാമിക്കു പുറമെ ഉപമുഖ്യമന്ത്രിയായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജി. പരമേശ്വര മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെങ്കിലും മന്ത്രിമാരും അധികാരമേൽക്കും എന്നാണ് ഒൗദ്യോഗിക ക്ഷണക്കത്തിലുള്ളത്. 75,000 പേർക്കാണ് കസേരകൾ ഒരുക്കിയിട്ടുള്ളത്. എന്നാൽ,  കൂടുതൽ ആളുകൾചടങ്ങു നേരിൽ കാണാൻ എത്തിയേക്കും. കർഷകർ ഉൾപ്പെടെയുള്ളവരെ ക്ഷണിച്ചു കൊണ്ടാണ് മാധ്യമങ്ങളിൽ പരസ്യം നൽകിയിട്ടുള്ളത്. വിധാൻ സൗധയ്ക്കു മുന്നിലെ അംബേദ്കർ പ്രതിമ മുതൽ…

Read More

മാംഗോപിക്കിംഗ് ടൂർ പാക്കേജിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു.

ബെംഗളൂരു: മാധുര്യമൂറുന്ന മാമ്പഴ തോട്ടങ്ങൾ സന്ദർശിക്കാൻ ടൂർ പാക്കേജ് ഒരുക്കി കർണാടക മാംഗോ ഡവലപ്മെന്റ് ആൻഡ് മാർക്കറ്റിങ് കോർപറേഷന്റെ മാംഗോ പിക്കിങ് ടൂർപാക്കേജിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. 27ന് ആദ്യ യാത്രയിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. നാല് ബസുകളിലായി 220 സീറ്റുകളാണ് ആകെയുള്ളത്. ജൂണിലെ രണ്ടാംശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് തുടർന്നുള്ള ദിവസങ്ങളിൽ യാത്ര ഒരുക്കിയിരിക്കുന്നത്. മാമ്പഴ തോട്ടങ്ങൾ സന്ദർശിക്കുന്നതിനൊപ്പം കുറഞ്ഞ ചെലവിൽ മാമ്പഴം വാങ്ങാനുള്ള സൗകര്യവും ഉണ്ട്. മാമ്പഴ ഉൽപാദനം ഏറെയുള്ള രാമനഗര, തുമക്കൂരു ജില്ലകളിലെ തോട്ടങ്ങളിലേക്കാണ് യാത്ര. ഒരാൾക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ ചുരുങ്ങിയത്…

Read More

‘മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്ന പ്രകൃതവുമായി സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത് 25 വയസ്സില്‍…കൊണ്ടും കൊടുത്തും വളര്‍ന്ന്‍ ഒടുവില്‍ സംസ്ഥാനത്തിന്റെ ‘പോര്‍ട്ട്‌ ഫോളിയോ’കൈകാര്യം ചെയ്യുന്ന പദവിയില്‍ എത്തിചേര്‍ന്നു …നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കര്‍ണ്ണാടകയില്‍ ഭരണം പിടിച്ചതിനെ കോണ്ഗ്രസ്സിനു വിശേഷിപ്പിക്കാന്‍ ഒറ്റവാക്ക്…. ”എല്ലാം ഡി കെ യുടെ ഇന്ദ്രജാലം ”…..!!

ബെംഗലൂരു : അമിത് ഷായുടെ തന്ത്രങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഫലം കണ്ടു തുടങ്ങിയപ്പോള്‍ ദേശീയ രാഷ്ടീയം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ കൌടില്യ ബുദ്ധി’ എന്നായിരുന്നു …അക്ഷരാര്‍ത്ഥത്തില്‍ ഞൊടിയിടയില്‍ എടുക്കുന്ന തീര്‍പ്പുകള്‍ പലതും പാളി പോവാന്‍ ആണ് സാധ്യത ഏറെയും .പക്ഷെ ആത്മവിശ്വാസത്തോടെ നീങ്ങിയ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും വന്‍ വിജയമായിരുന്നു …..ബി ജെ പിയെ ഭാരതത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ദേശീയ അധ്യക്ഷന്‍ എന്ന നിലയില്‍ എല്ലാ വിധ അവകാശവും മോഡി അമിത് ഷായ്ക്ക് നല്‍കി ..ഫലമോ, നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന മോഡി സര്‍ക്കാരിന്റെ…

Read More

ഇന്‍ഫോസിസില്‍ അവസരം..

Infosys hiring for international voice.. *Qualification and skill sets. Excellent communication skills Flexible to work in shifts 0-2 years (2018 passouts and are awaiting results can also apply) *Interview will be held on 26th May 2018 between 10am and 2pm *Venue Infosys Salapuria,Salapuria Infozone Electronic city phase 1 *Its a ref feral program, please send the resume : [email protected] (ലഭ്യമായ…

Read More
Click Here to Follow Us