ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ ഇന്ന് നിശബ്ദ പ്രചാരണത്തിന്‍റെ ദിനം. സ്ഥാനാർഥികളെല്ലാം വോട്ടുറപ്പിക്കാനുള്ള അവസാന വട്ട തിരക്കിലാണ്. കൊട്ടിക്കലാശം കഴിഞ്ഞതിനു പിന്നാലെ മണ്ഡലത്തിന് പുറത്തു നിന്നെത്തിയ നേതാക്കൾ ചെങ്ങന്നൂർ വിട്ടു. രാവിലെ എട്ട് മണിക്ക് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങും. 164 ബൂത്തുകളിലേക്കായി 1200 ഉദ്യോഗസ്ഥരെയാണ് സജ്ജരാക്കിയിരിക്കുന്നത്. നാളെ രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് തുടങ്ങും. നാല് മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശമായപ്പോൾ, വാശിയേറിയ ത്രികോണ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞ ഒന്നും മൂന്ന് മുന്നണികളും പ്രതീക്ഷിക്കുന്നില്ല. മണ്ഡലത്തിന്‍റെ സമഗ്ര വികസനം മുതൽ…

Read More

കുട്ടിക്കടത്തു സംഘങ്ങൾ സജീവമെന്ന് വ്യാജപ്രചരണം; സമൂഹ മാധ്യമങ്ങളിൽ ഇത്തരം പ്രചരണം നടത്തുന്നവർക്കെതിരെ പോലീസ് നടപടി.

ബെംഗളൂരു : കുട്ടിക്കടത്തുകാരെന്ന പേരിൽ ബെംഗളൂരുവിൽ നിരപരാധികളെ ആൾക്കൂട്ടം കയ്യേറ്റം ചെയ്യുന്ന സംഭവങ്ങൾ പെരുകുന്നു. വ്യാജ മുന്നറിയിപ്പ് സന്ദേശങ്ങളുടെ ചുവടുപിടിച്ചാണ് അതിക്രമങ്ങളുണ്ടാകുന്നത്. കുട്ടിക്കടത്തുകാരെന്ന് ആരോപിച്ച് ഇന്നലെ ഫ്രേസർ ടൗണിൽ മൂന്നുപേരെ ആൾക്കൂട്ടം ക്രൂരമർദനത്തിന് ഇരയാക്കി. കഴിഞ്ഞ ദിവസം ചാമരാജ്പേട്ടിൽ രാജസ്ഥാൻ സ്വദേശി മർദനമേറ്റു മരിച്ചതിനു പിന്നാലെയാണിത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ബെംഗളൂരുവിൽ എത്തിയിട്ടുണ്ടെന്നു വാട്സാപ്പിലൂടെയും മറ്റും പ്രചരിക്കുന്ന സന്ദേശങ്ങളെ തുടർന്നു നഗരത്തിൽ പലയിടങ്ങളിലും രക്ഷിതാക്കൾ പരിഭ്രാന്തരായിട്ടുണ്ട്. വാർ‌ത്തകൾ വ്യാജമാണെന്നറിഞ്ഞിട്ടും ഇവ പലരും പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽകുമാർ…

Read More

സ്വയം പുകഴ്ത്തലിന് എ പ്ലസ്, ഭരണത്തില്‍ എഫ്; മോദിക്ക് മാര്‍ക്കിട്ട് രാഹുല്‍

ന്യൂഡല്‍ഹി: അധികാരത്തിലേറിയതിന്‍റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന കേന്ദ്രസര്‍ക്കാരിന് മാര്‍ക്കിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് രാഹുല്‍ കുറിച്ചത്. സ്വയം പുകഴ്ത്തുന്നതില്‍ എ പ്ലസ് ഗ്രേഡും ഭരണത്തിലാവട്ടെ ഗ്രേഡ് എഫുമാണ് രാഹുല്‍ മോദിക്ക് നല്‍കിയത്. ആശയ കൈമാറ്റത്തില്‍ വിദഗ്ധന്‍ ആണെന്നിരിക്കിലും പ്രശ്നങ്ങള്‍ നേരിടാന്‍ പ്രയാസമാണെന്നും അല്‍പ്പം ശ്രദ്ധക്കുറവുണ്ടെന്നും രാഹുല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃഷി, വിദേശനയം, ഇന്ധനി വില, തൊഴില്‍ നിര്‍മാണം എന്നിവയില്‍ മോദി ഭരണത്തിന് എഫ് ഗ്രേഡും, സ്വയം പുകഴ്ത്തുന്നതിലും, പരസ്യവാചകങ്ങള്‍ സൃഷ്ടിക്കുന്നതിലും എ പ്ലസും യോഗയില്‍ ബി മൈനസുമാണ്…

Read More

ആലിംഗന വിവാദം: വിദ്യാര്‍ത്ഥിക്ക് സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം

തിരുവനന്തപുരം: മുക്കോലയ്ക്കല്‍ സെന്‍റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ ആലിംഗന വിവാദത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം. 91% മാര്‍ക്ക് നേടിയാണ്‌ അര്‍ജുന്‍ മികച്ച വിജയം കരസ്ഥമാക്കിയത്. പാശ്ചാത്യ സംഗീത മത്സരത്തില്‍ വിജയിച്ച സഹപാഠിയായ പെണ്‍കുട്ടിയെ ആലിംഗനം ചെയ്തതിന്‍റെ  പേരില്‍ സ്‌കൂള്‍ മാനേജ്മെന്‍റ് പുറത്താക്കുകയും തുടര്‍ന്ന് കുട്ടികള്‍ ബാലാവകാശ കമ്മിഷനെ സമീപിച്ച് തിരിച്ചെടുക്കാന്‍ ഉത്തരവ് നേടുകയും ചെയ്തു. എന്നാല്‍, സ്‌കൂള്‍ മാനേജ്മെന്‍റ് അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച്‌ അനുകൂല വിധി നേടുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് ശശി തരൂര്‍ എംപിയുടെ ഇടപെടലിനെ…

Read More

നിപാ വൈറസ്: ഒരു മരണം കൂടി

കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പേവാര്‍ഡില്‍ ചികിത്സയിലായിരുന്ന കല്യാണി (62) ആണ്​ മരിച്ചത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.ജി സജീത്ത്കുമാര്‍ പറഞ്ഞു. ഇതോടെ നിപ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി. ഈ മാസം 16 മുതല്‍ ചികിത്സയിലായിരുന്നു കല്ല്യാണി. കുറ്റ്യാടി നരിപ്പറ്റ സ്വദേശിനിയായ കല്യാണിയുടെ ഒരു ബന്ധുവും മുന്‍പ് നിപാ ബാധിച്ച്‌​ മരിച്ചിരുന്നു. ഇതിനിടെ വവ്വാലോ, പശു, പന്നി തുടങ്ങിയ മൃഗങ്ങളോ അല്ല നിപാ വൈറസിന്‍റെ ഉറവിടമെന്ന് കണ്ടെത്തിയതിനാല്‍ വൈറസ്…

Read More

നമ്മ മെട്രോ നിർമാണത്തിനായി മുറിച്ച മരങ്ങൾക്കു പകരം വൈറ്റ്ഫീൽഡിലെ സത്യസായി ആശുപത്രി ഗ്രൗണ്ടിൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ബിഎംആർസിഎൽ.

ബെംഗളൂരു : നമ്മ മെട്രോ നിർമാണത്തിനായി മുറിച്ച മരങ്ങൾക്കു പകരം വൈറ്റ്ഫീൽഡിലെ സത്യസായി ആശുപത്രി ഗ്രൗണ്ടിൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ബിഎംആർസിഎൽ. മെട്രോയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന കെആർപുരം-വൈറ്റ്ഫീൽഡ് റീച്ചിലെ നിർമാണപ്രവൃത്തികളുടെ ഭാഗമായാണു 108 മരങ്ങൾ മുറിച്ചുനീക്കിയത്. ആകെ 1075 മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുമെന്നാണു ബിഎംആർസിഎൽ കണക്ക്. മുറിച്ചുമാറ്റിയ മരങ്ങൾക്കു പകരം മരങ്ങൾ നട്ടുപിടിപ്പിക്കാൻ സ്ഥലം നൽകാൻ സത്യസായി ആശുപത്രി ട്രസ്റ്റ് നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു. പരിസ്ഥിതി സംഘടനയായ ഗ്രീൻ സെഞ്ചുറിയുടെ സഹകരണത്തോടെയാണു മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്.

Read More

ഗവര്‍ണര്‍ പദവി പ്രവര്‍ത്തന മികവിന് കിട്ടിയ അംഗീകാരം: വി മുളീധരന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ പ്രവര്‍ത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവിയെന്ന് വി മുളീധരന്‍. കൂടാതെ കുമ്മനത്തെ ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരാണെന്ന് ഉടന്‍ പ്രഖ്യാപിക്കുംമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ യുവത്വത്തിന് പ്രാധാന്യമുണ്ടാകുമെന്നറിയിച്ച അദ്ദേഹം താന്‍ ഇനി അധ്യക്ഷപദവിയിലേക്ക് ഇല്ലെന്നും അഭിപ്രായപ്പെട്ടു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നായകനെ മാറ്റിക്കൊണ്ടുള്ള കേന്ദ്രത്തിന്‍റെ തീരുമാനം സംസ്ഥാന നേതാക്കളില്‍ തെല്ലൊന്നുമല്ല അമ്പരപ്പുളവാക്കിയിരിക്കുന്നത്.

Read More

നിപാ വൈറസ്: ജാ​ഗ്ര​താ നി​ർ​ദേ​ശവുമായി നിരവധി സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: കേരളം നിപാ ഭീയിലമരുമ്പോള്‍, അയല്‍ സംസ്ഥാനങ്ങളെക്കൂടാതെ രണ്ട് സംസ്ഥാനങ്ങള്‍ക്കൂടി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ബീഹാര്‍, സിക്കിം സര്‍ക്കാരുകളാണ് നിപ വൈറസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സിവില്‍ സര്‍ജന്‍മാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പ് കത്തയച്ചു. നി​പ്പാ വൈ​റ​സ് ബാ​ധ​യു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സം​ബ​ന്ധി​ച്ചും രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ സംബന്ധിച്ചും അ​ധി​കൃ​ത​ർ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ക​ടു​ത്ത പ​നി, ത​ല​വേ​ദ​ന, ശ​രീ​ര വേ​ദ​ന എ​ന്നി​വ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ…

Read More

ചെങ്ങന്നൂരില്‍ ഇന്ന് കലാശക്കൊട്ട്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പേ തുടങ്ങിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും റോഡ് ഷോ ഉള്‍പ്പടെയുള്ള അവസാന നിമിഷ ശക്തിപ്രകടനത്തിനായുള്ള ഒരുക്കങ്ങളിലാണ്. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്. മെയ് 31 ന് ഫലം പ്രഖ്യാപിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വോട്ട് തേടിയത്. ‘വികസനത്തിനൊരോട്ട്, സജിക്കൊരോട്ട്,’ എന്നതായിരുന്നു പ്രചാരണ മുദ്രാവാക്യം. അതേസമയം സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു യുഡിഎഫിന്‍റെ വോട്ട് തേടല്‍. നാടിന്‍റെ നേര് വിജയിക്കും എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍…

Read More

രാജ്യത്തെ എടിഎമ്മുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം കർണാടകക്ക്.

ബെംഗളൂരു : രാജ്യത്ത് എടിഎമ്മുകളുടെ എണ്ണത്തിൽ കർണാടകയ്ക്കു മൂന്നാംസ്ഥാനം. 29 ലക്ഷം എടിഎമ്മുകളാണു സംസ്ഥാനത്തു 30 ജില്ലകളിലായി പ്രവർത്തിക്കുന്നത്. 52 ലക്ഷം എടിഎമ്മുകളുള്ള ‍‍ഡൽഹി ഒന്നാംസ്ഥാനത്തും 35 ലക്ഷവുമായി തമിഴ്നാട് രണ്ടാംസ്ഥാനത്തുമാണെന്നു കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി നടത്തിയ പഠനറിപ്പോർട്ടിൽ പറയുന്നു. നഗരത്തിൽ പ്രതിദിനം പണം നിറയ്ക്കുമ്പോൾ ഗ്രാമപ്രദേശങ്ങളിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണയാണു പണം നിറയ്ക്കുന്നത്. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും സാന്നിധ്യമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ‌ു കൂടുതൽ എടിഎമ്മുകൾ

Read More
Click Here to Follow Us