ബെംഗളൂരു : റസ്‌റ്റോറന്റിൽ വച്ച് യുവാവിനെ മർദ്ദിച്ച് അവശനാക്കിയ കേസിൽ ശാന്തിനഗർ എം എൽ എ യുടെ മകനായ മുഹമ്മദ് ഹാരിസ് നാലാപ്പാടിന് 63 നമ്പർ സിറ്റി സിവിൽ സെഷൻ കോർട്ട് ജാമ്യം നിഷേധിച്ചു.
ഈ വർഷം ഫെബ്രുവരി 17 ന് യുബി സിറ്റിയിലെ റസ്റ്റോറൻറിലാണ് കേസിന് ആധാരമായ സംഭവം നടന്നത്.24 വയസുകാരനായ യുവാവിനെ മുഹമ്മദ് ഹാരിസ് നാലാപ്പാട് അതിക്രൂരമായി മർദ്ധിച്ചു എന്നാണ് കേസ്.വധശ്രമത്തിന് ഉള്ള വകുപ്പുകൾ ആണ് ചേർത്തിരിക്കുന്നത്.
പോലീസ് പിടിയിലായ പ്രതി ഫെബ്രുവരി 20 മുതൽ പരപ്പന അഗ്രഹാര ജയിലിൽ ആണ്.കഴിഞ്ഞ മാർച്ച് 14 ന്ന് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു.
പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പി ഉസ്മാൻ, തന്റെ കക്ഷി ജയിലിൽ 90 ദിവസത്തിലധികം ചെലവഴിച്ചു, ഇതുവരെ ചാർജ്ജ് ഷീറ്റ് സമർപ്പിച്ചിട്ടില്ല, അതു കൊണ്ടു തന്നെ ജാമ്യത്തിന് അവകാശമുണ്ടെന്ന് വാദിച്ചു.
പ്രതി ഉന്നതങ്ങളിൽ ബന്ധമുളള ആളാണെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പബ്ലിക് പ്രോസികൂട്ടർ ശ്യം സുന്ദർ വാദിച്ചു. അത് കോടതി അംഗീകരിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.