ബെംഗളൂരു : മഹാനഗരസഭാ (ബിബിഎംപി) പരിധിയിലെ മാലിന്യങ്ങൾ നീക്കുന്നതിനുള്ള 100 ഗാർബേജ് ട്രക്കുകൾ കാണാനില്ല. തൽസമയ നിരീക്ഷണത്തിനായി റേഡിയോ ടാഗ് ഘടിപ്പിക്കാൻ വേണ്ടിയുള്ള കണക്കെടുപ്പിനിടെയാണ് ഇത്രയധികം ട്രക്കുകൾ കാണാനില്ലെന്നു മനസിലായത്.ഇന്നു ചേരുന്ന കൗൺസിൽ യോഗത്തിൽ ജോയിന്റ് കമ്മിഷണറോട് വിശദീകരണം തേടുമെന്നു മേയർ ആർ.സമ്പത്ത്‌രാജ് പറഞ്ഞു. അതിനു ശേഷം ട്രക്കുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. ഓരോ ട്രക്കിനും 10 ടൺ മാലിന്യം വഹിക്കാനുള്ള ശേഷിയുണ്ട്.
ഖരമാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ 100 സ്മാർട് ബിന്നുകളും വ്യവസായ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 2000 മാലിന്യ വീപ്പകളും സ്ഥാപിക്കാൻ ഹൈക്കോടതി ബിബിഎംപിയോട് ആവശ്യപ്പെട്ടു. നഗരത്തിൽ പലയിടങ്ങളിലായി ഇതിനകം 2000 വീപ്പകൾ സ്ഥാപിച്ചെങ്കിലും ഇവയിൽ 500 എണ്ണം മോഷണം പോയതായി ബിബിഎംപി അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഗൗരവമായെടുത്ത് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും ജസ്റ്റിസ് ബി.എസ്.പാട്ടീൽ, ജസ്റ്റിസ് ബി.വി.നാഗരത്‌ന എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.