ബെംഗളൂരു : സത്യപ്രതിജ്ഞാവേദിയിലേക്ക് എത്താൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കു വിധാൻസൗധയ്ക്കു മുന്നിലെ റോഡിലൂടെ കുറച്ചുദൂരം നടക്കേണ്ടിവന്നതിനെക്കുറിച്ചു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഡിജിപിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഇതേത്തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി.
സുനീൽ കുമാറിനോട് ഡിജിപി റിപ്പോർട്ട് തേടി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും മമതാ ബാനർജിയുടെയും വാഹനവ്യൂഹം ഒരേസമയം വേദിയിലേക്ക് എത്തിയതാണു പ്രശ്നമായതെന്നു ഡിജിപി നീലമണി എൻ.രാജു അറിയിച്ചു. പൊലീസ് മമതയുടെ കാർ തടഞ്ഞതിനെത്തുടർന്ന് അവർ നടന്നെത്തുകയായിരുന്നു. അതിനിടെ മഴ പെയ്യുകയും ചെയ്തു.
വേദിയിൽ എത്തിയ ഉടൻതന്നെ മമത ഡിജിപിയോടു പരാതിപ്പെട്ടിരുന്നു. സദസ്സിലിരിക്കവെ ഇക്കാര്യത്തിൽ ക്ഷോഭിച്ച് എൻസിപി പ്രസിഡന്റ് ശരദ് പവാറിനോടും മമത ഗൗരവത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു. തുടർന്ന് എച്ച്.ഡി.ദേവെഗൗഡയാണു മമതയെ ആശ്വസിപ്പിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.