തുംകൂരു : തിങ്കളാഴ്ച പുലര്‍ച്ചെ ബംഗലൂരു -തുംകൂരു റോഡിലായിരുന്നു നാടിനെ നടുക്കിയ വന്‍ അപകടം നടന്നത് ….ശിവമോഗയിലെ ചൌദേശ്വരി ക്ഷേത്രം സന്ദര്‍ശിച്ചു മടങ്ങിയ നാല്പത് പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന ബസ് ആയിരുന്നു അപകടത്തില്‍പ്പെട്ടത് …ശനിയാഴ്ച സന്ദര്‍ശം കഴിഞ്ഞു ഞായറാഴ്ചയോടെ തിരിച്ച തീര്‍ഥാടകര്‍ രാത്രി 12.30 ഓടെ ദാവന്കരയില് എത്തിയപ്പോളായിരുന്നു അപകടം സംഭവിക്കുന്നത് … അഞ്ചു സ്ത്രീകളടക്കം എഴുപെരാണ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടത് …അര്ദ്ധരാത്രിയിലായിരുന്നതിനാല് ഡ്രൈവര്‍ മയക്കിലായി പോയിരിക്കാമെന്നു പോലീസ് കരുതുന്നു …അശോക് കുമാര്‍ (50), സവിത (20) അനുഷ (7), രത്നമ്മ (38), സുമലത (25) , ശങ്കര്‍ (35), ഗിരിജമ്മ എന്നിവരാണ് മരിച്ചത് ..പരിക്കേറ്റ ഇരുപതോളം പേരെ ജില്ലയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു …ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു ..ഹൈവേയുടെ സമീപത്തായിരുന്നു ചരക്ക് ലോറി പാര്‍ക്ക് ചെയ്തിരുന്നത് …ശേഷം ബസ് ഡ്രൈവര്‍ മഞ്ജുനാഥ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര് എല്‍ വി രാമകൃഷ്ണന്; ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം
ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം. കലാഭവന്‍ മണിയുടെ സഹോദരന് ആര് എല്‍... -
നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്; സംസ്കാരം നാളെ, വിപുലമായ സമാധി ചടങ്ങുകൾ
ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ... -
മകൾക്ക് സംക്രാന്തി സമ്മാനം നൽകാൻ എത്തിയ അമ്മയെ മരുമകൻ കുത്തി കൊന്നു
ബെംഗളൂരു: മകരസംക്രാന്തി ദിനത്തിൽ മകൾക്ക് സമ്മാനം നൽകാൻ എത്തിയ അമ്മായിയമ്മയെ മരുമകൻ...