കോഴിക്കോട് : കവലയിലെ സൊറ പറഞ്ഞിരിക്കുന്ന യുവാക്കള്‍ മുതല്‍ അടുക്കളയിലെ അമ്മച്ചിമ്മാര്‍ വരെ ഇപ്പോള്‍ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കുന്ന കാലമാണ് ..പൊടിപ്പും തൊങ്ങലും വെച്ച് പരക്കുന്ന പല ‘ഭീകര’ സന്ദേശങ്ങളുടെയും സത്യാവസ്ഥ ചിലപ്പോള്‍ വ്യത്യസ്തമായിരിക്കും ..വാട്സ് ആപ്പ് തുടക്കം കുറിക്കുന്ന കാലത്ത് ഇത്തരം സന്ദേശ പല തരം പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിച്ചിട്ടുണ്ട് ..എന്നാല്‍ ട്രോളുകളുടെ കാലമായപ്പോള്‍ ഇതിനെയൊക്കെ ‘അമ്മാവന്‍മാരുടെ അല്ലെങ്കില്‍ പ്രായം ചെന്നവരുടെ മനോഭാവങ്ങള്‍ ‘എന്ന രീതിയില്‍ പൊളിച്ചടുക്കി ..എങ്കിലും ഇത്തരം തെറ്റിദ്ധാരണകള്‍ക്ക് കുറവ് വന്നിട്ടില്ല എന്ന രീതിയില്‍ തന്നെയാണ് ഈ അടുത്ത ദിവസങ്ങളില്‍ പടര്‍ന്നു കയറുന്ന നിപ്പ വൈറസ് ബാധയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ …വാര്‍ത്തകളില്‍ നിന്നും , സൌഹൃദ ചര്‍ച്ചകളില്‍ നിന്നും മറ്റും ഉരുത്തിരിയുന്ന പല ആശയങ്ങള്‍ പോസ്റ്റുകളുടെ രൂപത്തില്‍ വെറുതെ കുത്തികുറിച്ച് അയക്കുന്നതോടെ വായിക്കുന്നവര്‍ക്ക് ഭീതിയെറുകയാണ് ..കഴിഞ്ഞ ദിവസങ്ങള്‍ കോഴിക്കോട് ഭാഗങ്ങളില്‍ പ്രചരിച്ച വാട്സ് മേസേജുകളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് പല തരം സംശയങ്ങളാണ് രൂപപ്പെടുന്നത് …ഇതനുസരിച്ച് ആരോഗ്യ വകുപ്പിന്റെ ഓഫീസുകളിലും , മെഡിക്കല്‍ സംഘത്തിനും മറ്റും ദിവസേന നൂറു കണക്കിന് കോളുകള്‍ ആണ് വന്നു കൊണ്ടിരിക്കുന്നത് ..
വൌവ്വാലുകളില്‍ നിന്നുമാണ് നിപ്പ വൈറസിന്റെ ഉറവിടം എന്ന് പ്രചരിച്ചതോടെ വവ്വാലുകള്‍ ഇരുന്ന വാഴ ഇലയില്‍ ചോറു കഴിക്കരുത് തുടങ്ങി പലതരത്തിലുള്ള സന്ദേശങ്ങള്‍ ആണ് പ്രവഹിക്കുന്നത്..വാഴയിലയില്‍ അപ്പം ചുരുട്ടരുത് ,ഇലയട ഉണ്ടാക്കരുത് തുടങ്ങിയവയാണ് ഇപ്പോഴത്തെ പ്രധാന ‘താരങ്ങള്‍ ‘ …പ്രവാസികള്‍ ആരും ഈ സമയത്ത് കേരളത്തില്‍ എത്തരുതെന്നും വന്നാല്‍ തിരിച്ചുപോരാന്‍ കഴിയില്ല എന്നും മറ്റുമുള്ള വ്യാജ സന്ദേശങ്ങള്‍ ആണ് പിന്നെ കൂടുതലും ….രോഗത്തിന്റെ തീവ്രതയെ തുറന്നു കാട്ടിയുള്ള ഇത്തരം ഫേക്ക് ന്യൂസുകള്‍ മൂലം ആശുപത്രികളിലും ഇപ്പോള്‍ തിരക്കേറുകയാണ് ….ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് യാതൊരുവിധ വാസ്തവുമില്ലെന്നും കൃതൃമമായി കെട്ടിച്ചമച്ച ഇത്തരം വാര്‍ത്തകളെ തള്ളി കളയാനും ആരോഗ്യ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നു ….