തെറ്റായ ദിശയില്‍ വന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു;മലയാളി യുവാവ്‌ മരിച്ചു.

ബെംഗളൂരു: ബൈക്കപകടത്തിൽ  മലയാളി യുവാവ് മരിച്ചു. സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. കണ്ണൂർ കുടിയാൻമല അരങ്ങ് ആനിമൂട്ടിൽ പരേതനായ എ.ഡി.അഗസ്റ്റിന്റെ മകൻ അഖിൽ അഗസ്റ്റിൻ (20) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അഖിലിന്റെ ബന്ധുവും കുടിയാൻമല സ്വദേശിയുമായ ബെനിക്സൻ തോമസിനെ (23) പരുക്കുകളോടെ സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.30നു മഡിവാള പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം. പള്ളിയിൽ നിന്ന് താമസസ്ഥലത്തേക്കു മടങ്ങുന്നതിനിടെ സിഗ്‌നൽ തെറ്റിച്ചുവന്ന കാർ ബൈക്കിലിടിക്കുകയായിരുന്നു.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

റോഡിൽ തെറിച്ചു വീണു തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അഖിലിനെ സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയ്ക്ക് മരിച്ചു. ക്രിസ്തുജയന്തി കോളജിൽ നിന്ന് ബിസിഎ പഠനം പൂർത്തിയാക്കിയ അഖിൽ ജോലിതേടിയാണ് കഴിഞ്ഞ ദിവസം നാട്ടിൽ നിന്നെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ രാവിലെ  11നു പൊൻമല സെന്റ് ജോസഫ് കാത്തലിക്ക് പള്ളിയിൽ. അമ്മ: ലീലാമ്മ, സഹോദരി: റോസ് മേരി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
[masterslider id="10"]

Related posts