ബെംഗലൂരു : സത്യപ്രതിജ്ഞയ്ക്ക് മുന്പായി ദൈവാനുഗ്രഹം തേടി എച് ഡി കുമാര സ്വാമി ..ഹോലെനരസിപ്പുരയിലെ ക്ഷേത്രത്തിലാണ് അദ്ദേഹം ഭാര്യ അനിതക്കൊപ്പം എത്തിചേര്‍ന്നത്..കര്‍ഷകരുടെ നാമത്തിലാണ് താന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും ,തനിക്കൊപ്പം എന്നും കൂടെയുള്ള കര്‍ഷകരുടെ ഐശ്വര്യത്തിനു വേണ്ടിയാണു പ്രാര്‍ത്ഥനകളെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു ..കോണ്ഗ്രസ് -ജെ ഡി എസ് സഖ്യത്തില്‍ വിള്ളലുകള്‍ ഉണ്ടെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു ..കഴിഞ്ഞ ദിവസം കുമാര സ്വാമി ഡല്‍ഹിയില്‍ സോണിയയെയും രാഹുലിനെയും സന്ദര്‍ശിച്ചിരുന്നു ..തുടര്‍ന്ന്‍ ഇരുവരെയും തന്റെ സത്യാപ്രതിന്ജ്ഞ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കുകയും ചെയ്തു …അതെ സമയം കര്‍ണ്ണാടക കോണ്ഗ്രസ് നേതാവ് ഡി കെ ശിവ കുമാര്‍ കോണ്ഗ്രസ് പാര്‍ട്ടിക്ക് കൂടുതല്‍ മന്ത്രിസ്ഥാനം വേണമെന്ന് ജെ ഡി എസിനോട് ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു ..ഇതേ തുടര്‍ന്ന്‍ ഇരു പാര്‍ട്ടികളിലും അസ്വാരസ്യങ്ങള്‍ക്ക് തുടക്കമിട്ടതായും വാര്‍ത്തകള്‍ പരന്നു ..നിലവില്‍ ജെ ഡി എസിന് 14 ഉം , കൊണ്ഗ്രസ്സിനു 20 ഉം എന്നതായിരുന്നു ധാരണ ..പക്ഷെ കൂടുതല്‍ സീറ്റ് ലഭിച്ച കൊണ്ഗ്രസ്സിനു , ഇരുപത് പോര എന്നതായിരുന്നു ഡി കെ യുടെ അഭിപ്രായമെന്നു ജെ ഡി എസ് പാര്‍ട്ടിയിലെ ചിലര്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചത് …..എച് ഡി കുമാര സ്വാമി മുഖ്യമന്ത്രിയാവുമ്പോള്‍ കോണ്ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് ജി പരമേശ്വരയ്ക്ക് ഉപ മുഖ്യമന്ത്രി സ്ഥാനം നല്‍കും എന്നതനുസരിച്ചാണ് ഇപ്പോഴത്തെ ധാരണ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ഒടുവിൽ വിശേഷം പങ്കുവെച്ച് ദിയ കൃഷ്ണ
അമ്മയാവാന് പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യല് മീഡിയ... -
വീണ്ടും ദുരഭിമാനക്കൊല; 18 കാരനെ തല്ലിക്കൊന്നു
ബെംഗളൂരു: അന്യജാതിക്കാരിയെ പ്രണയിച്ചതിന് ദളിത് വിഭാഗത്തില്പ്പെട്ട യുവാവിനെ തല്ലിക്കൊന്നു. കമലാനഗറിലെ ഫസ്റ്റ്... -
കർണാടകയിൽ വാഹനാപകടം; മലയാളി കുടുംബത്തിന് പരിക്ക്
ബെംഗളൂരു: മുകാംബിക റോഡിലുണ്ടായ വാഹനാപകടത്തിൽ പയ്യോളി സ്വദേശികളായ അച്ഛനും രണ്ട് മക്കൾക്കും...