ഇന്‍ഡോര്‍ : സുനില്‍ നരൈന്‍ ,ക്രിസ് ലിന്‍ എന്നിവര്‍ ചേര്‍ന്ന് വെടിക്കെട്ടിനു തിരി തെളിയിച്ചു ..ദിനേശ് കാര്‍ത്തിക്കും റസ്സലും ചേര്‍ന്ന്‍ അത് ഏറ്റെടുത്തു ..പഞ്ചാബിനെതിരെയുള്ള നിര്‍ണ്ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കട്ട നേടിയത് 20 ഓവറില്‍ 6 വിക്കറ്റിനു 245 റണ്‍സ് …സീസണിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ ആണിത് . കൊല്‍ക്കത്തയ്ക്കെതിരെ ഡല്‍ഹി നേടിയ നാലു വിക്കറ്റിനു 219 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍ ..
ടോസ് നേടിയ പഞ്ചാബ് , കൊല്‍ക്കത്തയെ ബാറ്റിംഗിനു അയയ്ക്കുമ്പോള്‍ ഒരിക്കലും വിചാരിച്ചു കാണില്ല ഇത്തരമൊരു ബാറ്റിംഗ് ആക്രമണം …വെറും 36 പന്തില്‍ 4 സിക്സും 9 ഫോറുമടക്കം 75 റണ്‍ നേടിയ സുനില്‍ നരൈന്റെ ഇന്നിംഗ്സ് തന്നെയാണ് ഇത്തരമൊരു കൂറ്റന്‍ സ്കോര്‍ നേടാന്‍ കൊല്‍ക്കട്ടയെ സഹായിച്ചത് എന്ന് നിസംശയം പറയാം … 27 റണ്‍ എടുത്ത ക്രിസ് ലിന്‍ പുറത്തായപ്പോഴും റണ്ണോഴുക്ക് തടയാതെ മുന്നോട്ട് കൊണ്ട് പോയത് ഉത്തപ്പയും , ആന്ദ്രെ റസ്സലും,22 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കുമാണ് …! പഞ്ചാബ് ബൌളര്‍മാരില്‍ ഭൂരിഭാഗവും കാര്യമായി തല്ലു വാങ്ങി ..അക്സര്‍ പട്ടേലിന്റെ നാലോവറില്‍ കൊല്‍ക്കട്ട നേടിയത് 52 റണ്‍സ് ആയിരുന്നു …
കൊല്‍ക്കട്ടയെ സമ്പന്ധിച്ചിടത്തോളം നിര്‍ണ്ണായക മത്സരമാണ് ഇന്ന് ..ജയിച്ചാല്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി അവര്‍ക്ക് മുന്നോട്ട് കുതിക്കാം ..അതെ സമയം പഞ്ചാബിന് ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാം