കല്‍ക്കട്ട : തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ് ..! ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കട്ടയെ 102 റണ്‍സിനു തകര്‍ത്തതോടെ റണ്‍ റേറ്റ് കണക്കുകളിലും മുംബൈ മുന്നിലെത്തി …ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിനു 210 എന്ന ലക്‌ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ കൊല്‍ക്കട്ടയുടെ ഇന്നിംഗ്സ് 18.1 ഓവറില്‍ 108 റണ്‍സില്‍ അവസാനിച്ചു …! മുംബൈ ബാറ്റിംഗില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 21 പന്തില്‍ കുറിച്ച 62 റണ്‍സാണ് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങാന്‍ സഹായകമായത് ..! ഇഷാന്‍ 6 സിക്സുകളും 5 ബൌണ്ടറികളും നേടി ..മറുപടി ബാറ്റിംഗില്‍ 21 റണ്‍സ് വീതമെടുത്ത എടുത്ത ക്രിസ് ലിന്‍ ,നിതീഷ് റാണ എന്നിവരല്ലാതെ മറ്റാരും കാര്യമായി തിളങ്ങിയില്ല ..
മുംബൈക്കായി പാണ്ട്യ സഹോദരന്മാര്‍ രണ്ടു വിക്കറ്റ് വീതം നേടി ..കൊല്‍ക്കട്ട ബൌളിംഗ് നിരയെ തച്ചു തകര്‍ത്ത പ്രകടനമായിരുന്നു മുംബൈ ഈഡന്‍ ഗാര്‍ഡില്‍ പുറത്തെടുത്തത് …നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങിയ സുനില്‍ നരേയ്ന്‍ ഒഴികെ മറ്റാരും കാര്യമായ പ്രകടനം നടത്തിയില്ല …ഓപ്പണര്‍മാരായ സൂര്യ കുമാര്‍ യാദവ് ,ലൂയീസ് എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു ..ഇരുവരുടെയും പുറത്താകലിന് ശേഷം മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ,ഇഷാന്‍ കിഷന്‍ എന്നിവര്‍ ഒരുമിച്ചതോടെ സ്കോറിംഗിനു വേഗം കൂടി ..ജയത്തോടെ നാലാം സ്ഥാനത്തെത്തിയ മുംബൈ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ..ഇനി ഡല്‍ഹിക്കും, രാജസ്ഥാനും ,പഞ്ചാബിനെതിരെയുമാണ് മുംബൈയുടെ ശേഷിക്കുന്ന മത്സരങ്ങള്‍ … ഇതിലും മൂന്നിലും ജയിച്ചാല്‍ മാത്രമേ മറ്റു ടീമുകളുടെ മത്സര ഫലം കൂടി കണക്കിലെടുത്ത് പ്ലേ ഓഫിലേക്ക് പ്രവേശിക്കാന്‍ കഴിയൂ …