ഹൈദരാബാദ്: ഐപിഎല്ലില്‍ ബൗളര്‍മാര്‍ അരങ്ങുവാണ പോരാട്ടത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെ മുന്‍ ചാംപ്യന്മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദ് വീഴ്ത്തി. ബാറ്റ്സ്മാന്മാര് വെറും കാഴ്ചക്കാരായി മാറിയ പോരാട്ടത്തില്‍ 13 റണ്‍സിനാണ് പഞ്ചാബിനെ ഹൈദരാബാദ് കീഴടക്കിയത്. ഇതോടെ നേരത്തേ പഞ്ചാബിനോട് അവരുടെ മൈതാനത്തേറ്റ തോല്‍വിക്കു ഹൈദരാബാദ് കണക്കുതീര്‍ക്കുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഹൈദരാബാദിനെ ആറു വിക്കറ്റിന് 132 റണ്‍സിലൊതുക്കിയിരുന്നു. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് ലൈനപ്പുള്ള പഞ്ചാബിന് ഈ സ്കോര്‍ വെല്ലുവിളിയാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ അതേ നാണയത്തില്‍ മറുപടി നല്കിയ ഹൈദരാബാദ് പഞ്ചാബിനെ നാലു പന്ത് ബാക്കിനില്‍ക്കെ വെറും 119 റണ്‍സിന് എറിഞ്ഞുവീഴ്ത്തി.
ആദ്യപാദത്തില്‍ ഹൈദരാബാദിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കസറിയ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല് ടീമില്‍ തിരിച്ചെത്തിയിട്ടും പഞ്ചാബിനു ജയം എത്തിപ്പിടിക്കാന്‍ സാധിച്ചില്ല. ലോകേഷ് രാഹുലും (32) ഗെയ്ലും (23) അല്‍പ്പമെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയുള്ളൂ. 26 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് രാഹുല്‍ 32 റണ്‍സെടുത്തത്. ഗെയ്ല് 22 പന്തില്‍ രണ്ടു സിക്സറും ഒരു ബൗണ്ടറിയും കണ്ടെത്തി. ആദ്യ വിക്കറ്റില്‍ രാഹുല്‍- ഗെയ്ല് ജോടി 55 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമായിരുന്നു പഞ്ചാബിന്റെ കൂട്ടത്തകര്‍ച്ച. പിന്നീട് പഞ്ചാബ് ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രയാണ് കണ്ടത്.
ഐപിഎൽ പോയിന്റ് നില
സൂപ്പർ കിംഗ്സ് 6 5 1 0 10
കിംഗ്സ് ഇലവൻ 7 5 2 0 10
സൺ റൈസേഴ്സ് 7 5 2 0 10
നൈറ്റ് റൈഡേഴ്സ് 6 3 3 0 6
രാജസ്ഥാൻ റോയൽസ് 6 3 3 0 6
റോയൽ ചലഞ്ചേഴ്സ് 6 2 4 0 4
മുംബൈ ഇന്ത്യൻസ് 6 1 5 0 2
ഡെയർ ഡെവിൾസ് 6 1 5 0 2