ബെംഗളൂരു : 1986 കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന അവശ്യസേവനം ഉറപ്പാക്കൽ നിയമത്തിന്റെ ലക്ഷ്യം പൊതു ഗതാഗത സംവിധാനങ്ങളും ആരോഗ്യ മേഖലയിലും ഇടതടവില്ലാതെ ജനങ്ങള്‍ക്ക് സേവനം ലഭിക്കണം എന്നത് ആയിരുന്നു,എന്നാല്‍ അക്കാലത്ത് മെട്രോ സര്‍വിസ് ഇന്ത്യയില്‍ നിലവില്‍ ഇല്ലാതിരുന്നതിനാല്‍ മെട്രോയെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മെട്രോയെ കൂടി സേവനം ഉറപ്പാക്കൽ നിയമത്തിൽ(എസ്മ) ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിഎംആർസിഎൽ) കേന്ദ്രത്തിനു കത്തെഴുതി. ശമ്പള പരിഷ്കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരത്തിനിറങ്ങുമെന്നു മെട്രോ ജീവനക്കാർ മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണിത്.
എന്നാലിപ്പോൾ രാജ്യത്തെ പല നഗരങ്ങളിലും ജനങ്ങളുടെ പ്രധാന യാത്രോപാധിയാണ് മെട്രോ. നഗരത്തിലെ ഗതാഗതക്കുരുക്കിനും വലിയ പരിഹാരമാണിത്. മെട്രോ ജീവനക്കാർ പൊതുജന സേവകരുമാണ്. അതിനാൽ മെട്രോ സർവീസുകൾ മുടങ്ങാതിരിക്കാൻ ഇവയെ എസ്മയുടെ പരിധിയിൽപ്പെടുത്തി വിജ്ഞാപനം ഇറക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.