ബെംഗളൂരു:ശോഭാ കരന്തലാജെ എംപി മൽസരിക്കുമെന്ന ഏറെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്ന യശ്വന്തപുര മണ്ഡലത്തിൽ ബിജെപി കന്നഡ നടൻ ജഗ്ഗേഷിനെയാണ് നിയോഗിച്ചിരിക്കുന്നത്. എംപിമാർ കൂടുതലായി നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനെതിരെ യെഡിയൂരപ്പയുടെ എതിർ ചേരിയിൽ നിൽക്കുന്ന മുതിർന്ന നേതാക്കൾ രംഗത്തു വന്നതിനെ തുടർന്നാണ് ശോഭയ്ക്ക് അവസരം ലഭിക്കാത്തതെന്നും സൂചനയുണ്ട്.
ശിവമൊഗ്ഗയിലെ ഭദ്രാവതിയിൽ ജി.ആർ.പ്രവീൺ പാട്ടീൽ, ബിടിഎം ലേഒൗട്ടിൽ ലല്ലേഷ് റെഡ്ഡി, എച്ച്.ലീലാവതി (രാമനഗര), നന്ദിനി ഗൗഡ (കനക്പുര), എച്ച്.കെ.സുരേഷ് (ബേലൂർ), പ്രീതം ഗൗഡ (ഹാസൻ) എന്നിവരെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇതിൽ ബിടിഎം ലേഒൗട്ടിൽ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് സ്ഥാനാർഥിയുമായ രാമലിംഗ റെഡ്ഡിയെയാണ് ലല്ലേഷ് റെഡ്ഡി നേരിടുന്നത്.കനക്പുരയിൽ ഊർജമന്ത്രി ഡി.കെ.ശിവകുമാറിനെതിരെയാണ് നന്ദിനി ഗൗഡ മൽസരം കാഴ്ചവയ്ക്കുന്നത്. നാലാം ലിസ്റ്റും പുറത്തിറങ്ങിയതോടെ 220 സീറ്റുകളിലാണ് ബിജെപി സ്ഥാനാർഥികളായത്.