ഹൈദരാബാദ് : ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ പോരാട്ടത്തിനും ,യൂസഫ് പത്താന്റെ കൂറ്റന്‍ അടികള്‍ക്കും ചെന്നൈ സ്കോര്‍ മറികടക്കാന്‍ കഴിഞ്ഞില്ല..ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത ഓവറില്‍ മൂന്ന്‍ വിക്കറ്റിനു 182 റണ്‍സ് നേടി …27 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച അമ്പാടി റായിഡുവിന്റെ പ്രകടനമാണ് മികച്ച സ്കോറില്‍ അവരെ എത്തിച്ചത് …മൂന്നാം വിക്കറ്റില്‍ സുരേഷ് റെയ്ന – റായിഡു സഖ്യം നേടിയ 112 റണ്‍സ് ചെന്നൈ ടോട്ടലിനു നട്ടെല്ലായി …റെയ്ന 54 റണ്‍സ് നേടി…അവസാന ഓവറില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ ക്യാപ്റ്റന്‍ ധോണിയുടെ ഇന്നിംഗ്സും നിര്‍ണ്ണായകമായി …!
മറുപടി ബാറ്റിംഗില്‍ വില്യംസണ്‍ 51 പന്തില്‍ നേടിയ 84 റണ്‍സിന്റെ പിന്‍ബലത്തില്‍ മുന്നോട്ടു കുതിച്ചെങ്കിലും അവശ്യ സമയത്തെ മെല്ലെപോക്ക് വിനയായി .. അവസാന ഓവറുകളില്‍ യൂസഫ് പത്താനുമായി ചേര്‍ന്ന് (45) നടത്തിയ പോരാട്ടം ഒരു വേള വിജയത്തിലേക്ക് നയിക്കുമെന്ന തോന്നലുളവാക്കിയെങ്കിലും അച്ചടക്കത്തോടെ പന്തെറിഞ്ഞ ചെന്നൈ ബോളര്‍മാര്‍ ഇരുവരെയും വേഗത്തില്‍ പുറത്താക്കി ..ഡ്വയിന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ 18 വേണ്ടിയിരുന്ന ഹൈദരാബാദിനു വേണ്ടി ,അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ ഒന്ന് പൊരുതി നോക്കിയെങ്കിലും വിജയം അപ്രാപ്യമായിരുന്നു …