ബെംഗളൂരു :ഉത്തര കർണാടകയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ബദാമി. എന്നാൽ കർണാടക തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതൽ പ്രാധാന്യം കൈവന്നിരിക്കുകയാണ് ബദാമിക്ക്.
തന്റെ സ്ഥിരം തട്ടകമായ ചാമുണ്ഡേശ്വരിയിൽ തെരഞ്ഞെടുപ്പിന് നിൽക്കാൻ തന്നെയായിരുന്നു സിദ്ധരാമയ്യയുടെ ആദ്യ തീരുമാനം എന്നാൽ അവിടെ ജനതാദളളിലായിരുന്ന കാലത്ത് തന്റെ പ്രചരണത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന ജി.ടി. ദേവഗൗഡയാണ് സിദ്ധരാമയ്യയുടെ എതിരാളി. അത്ര ശക്തനല്ലാത്ത ഒരു സ്ഥാനാർത്ഥിയെ നിർത്തിയ ബിജെപി സിദ്ധരാമയ്യയെ തോൽപ്പിക്കാൻ എത് വിധേനയും ശ്രമിക്കും എന്നതും മറ്റൊരു മണ്ഡലം തേടുന്നതിലേക്ക് സിദ്ധരാമയ്യയെ നയിച്ചു.
കഴിഞ്ഞ വർഷം ജയിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രിയാവേണ്ടിയിരുന്ന പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന ജി പരമേശ്വരയുടെ കൊട്ടിഗരെയിൽ ഉണ്ടായ പരാജയത്തിന്റെ സൂത്രധാരൻ സിദ്ധരാമയാണ് എന്ന് ചിന്തിക്കുന്നവരും കുറവല്ല, അതിന്റെ പ്രതിപ്രവർത്തനവും ചാമുണ്ഡേശ്വരിയിൽ നടന്നേക്കാം.
എന്നാൽ സുരക്ഷിത മണ്ഡലം തേടിയ സിദ്ധരാമയ്യ ക്ക് അനുകൂലമല്ല ഏറ്റവും പുതിയ വാർത്തകൾ. പാർട്ടി ആവശ്യപ്പെട്ടാൽ ബദാമിയിൽ മൽസരിക്കാൻ തയ്യാറാണ് എന്ന് യെദിയൂരപ്പ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇതു സംഭവിക്കുകയാണെങ്കിൽ ദേശീയ ശ്രദ്ധയാകർഷിക്കാൻ പോകുന്ന മണ്ഡലമായി ബദാമി മാറും.
റെഡ്ഡി സഹോദരൻ മാരുടെ വലം കയ്യായ ശ്രീരാമലുവും പാർട്ടി ആവശ്യപ്പെട്ടാൽ ബദാമിയിൽ നിന്ന് മൽസരിക്കാൻ തയാറാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.