ബിജെപിയുടെ മൂന്നാംസ്ഥാനാര്‍ഥി ലിസ്റ്റ് പുറത്ത്;സിദ്ധരാമയ്യയുടെ മകനെതിരെ യെദിയൂരപ്പയുടെ മകന്‍ വരുണയില്‍?

ബെംഗളൂരു: ബിജെപിയുടെ മൂന്നാം ലിസ്റ്റിൽ 59 പേർ. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്ക്കെതിരെ മൈസൂരുവിലെ വരുണയിൽ യെഡിയൂരപ്പയുടെ മകൻ ബി.വൈ.രാഘവേന്ദ്രയെ മൽസരിപ്പിക്കുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, മൂന്നാം ലിസ്റ്റിലും അദ്ദേഹത്തിന്റെ പേര് ഇടം കണ്ടില്ല. ബെള്ളാരിയിലെ ഖനി പ്രഭുവായ ജി.ജനാർദ്ദന റെഡ്ഡിയുടെ സഹോദരൻ കരുണാകര റെഡ്ഡിക്ക് ഹാരപ്പനഹള്ളി സീറ്റ് നീക്കിവച്ചിട്ടുണ്ട്. മറ്റൊരു സഹോദരനായ ജി.സോമശേഖര റെഡ്ഡിക്ക് നേരത്തെ ബെള്ളാരി സിറ്റി സീറ്റ് നൽകിയിരുന്നു. ആദ്യ രണ്ടു ലിസ്റ്റിലായി 154 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിൽ ഇനിയും 11 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിക്കാനുള്ളത്. സിദ്ധരാമയ്യ…

Read More

യശ്വന്ത് സിൻഹ ബിജെപി വിട്ടു;വാജ്പേയി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന സിൻഹയുടെ മകൻ ഇപ്പോഴും മന്ത്രിസഭയിൽ.

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ ബിജെപി വിട്ടു. നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്.മോഡി അധികാരത്തില്‍ വന്നതിനു ശേഷം നരേന്ദ്ര മോഡി,അമിത് ഷാ,അരുണ്‍ ജെട്ലി ത്രയങ്ങളെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തുടര്‍ച്ചയായി വിമര്‍ശിച്ച് കൊണ്ടിരിക്കുകയായിരുന്നു യെശ്വന്ത് സിന്‍ഹ. രാഷ്ട്രീയ സന്യാസത്തിനു പോകുകയാണ് എന്നാണ് ഇന്ന് ന്യൂ ഡല്‍ഹിയില്‍ യെശ്വന്ത് സിന്‍ഹ അറിയിച്ചത്,കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കാം എന്നും അറിയിച്ചു. അതെ സമയം മകന്‍ ജയന്ത് സിന്‍ഹ ബി ജെ പി മന്ത്രി സഭയിലെ സഹമന്ത്രിയായി തുടരുകയുമാണ്.

Read More

തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത;ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ്‌;കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നത് സിദ്ധരാമയ്യയെ തന്നെ അടുത്ത മുഖ്യമന്ത്രിയായി കാണാന്‍;പബ്ലിക് ടിവി സർവേഫലം ഇങ്ങനെ.

ബെംഗളൂരു : കർണാടകയിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് പബ്ലിക് ടിവി സർവേ. 85–95 സീറ്റുകളോടെ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയാകും. ബിജെപി 75–85 സീറ്റും ജെഡിഎസ് 40–45 സീറ്റും നേടാം. ത്രിശങ്കുസഭയ്ക്കു സാധ്യതയെന്നു 43.23% പേരും ഉറച്ച സർക്കാർ ഉണ്ടാകുമെന്ന് 39.64% പേരും അഭിപ്രായപ്പെട്ടു. സിദ്ധരാമയ്യ സർക്കാരിന്റേതു മികച്ച ഭരണമെന്നു 21.61% പേരും അതിഗംഭീരമെന്നു 12.29% പേരും അഭിപ്രായപ്പെട്ടപ്പോൾ മോശം ഭരണമാണെന്നു 17.86 % പേരും തീരെമോശമെന്നു 14.50% പേരും വിലയിരുത്തി. അടുത്ത മുഖ്യമന്ത്രിയായി സിദ്ധരാമയ്യയ്ക്കു 24.66 ശതമാനവും യെഡിയൂരപ്പയ്ക്കു 21.65 ശതമാനവും കുമാരസ്വാമിക്ക് 20.63 ശതമാനവും…

Read More

പ്രായപൂർത്തിയാകാത്ത അനാഥ പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയും അനാശാസ്യത്തിന് നിർബന്ധിക്കുകയും ചെയ്ത എട്ടംഗ സംഘം പിടിയിൽ.

ബെംഗളൂരു :രാജ്യത്തിന്റെ നാനാഭാഗത്തും നടക്കുന്ന സ്ത്രീകൾക്ക് എതിരെയുള്ള അക്രമണ സംഭവങ്ങളുടെ ലിസ്റ്റിലേക്ക് ഒന്നുകൂടി. 12 വയസ്സു മുതൽ അനാഥയായ പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തുകയും അനാശാസ്യത്തിന് ഉപയോഗിക്കുകയും ചെയ്ത എട്ടംഗ സംഘ പോലീസ് പിടിയിൽ. ഇപ്പോൾ പെൺകുട്ടിക്ക് 17 വയസ്സുണ്ട് 10 വർഷം മുൻപ് അമ്മ മരിച്ചതോടെ അനാഥയായ പെൺകുട്ടിയെ എട്ടംഗ സംഘം ചൂഷണം ചെയ്യുകയായിരുന്നു. സഗായ് രാജ, മേരി, ആശ, ജെസീക്ക, വീരേഷ്, ഭരത്, മുരളി, രഘു എന്നിവരെയാണ് പുട്ടനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. അ‍ഞ്ച് വർഷമായി ഇവർ പീഡിപ്പിച്ചതായും ഇപ്പോൾ 17 വയസ്സുള്ള…

Read More

ഒരിടത്ത് നോട്ട് കിട്ടാനില്ല ,മറ്റൊരിടത്ത് വ്യാജനോട്ടുകള്‍ പിടിക്കുന്നു;ഇപ്പോള്‍ കര്‍ണാടകയില്‍ നടക്കുന്നത് ഇതാണ്.

ബെംഗളൂരു : നോട്ട് നിരോധനത്തിന്റെ ഓർമകളുമായി എടിഎമ്മുകളിൽ വീണ്ടും നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നതിനിടെ, ബെളഗാവിയിൽ നിന്നു പിടിച്ചത് ഏഴു കോടി രൂപയുടെ വ്യാജനോട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിജയാപുര സ്വദേശി അജിത് കുമാർ നിഡോണിയെ വിശദമായി ചോദ്യം ചെയ്തു വരുന്നു. വിശ്വേശ്വരനഗർ പൊതുമരാമത്ത് വകുപ്പ് ക്വാർട്ടഴ്സിനു സമീപത്തെ വീട്ടിൽ ഇന്നലെ പുലർച്ചെ നടത്തിയ റെയ്ഡിൽ 500 രൂപയുടെ 23,500 നോട്ടുകളും രണ്ടായിരം രൂപയുടെ 29,300 നോട്ടുകളാണു പിടികൂടിയത്. വോട്ടർമാർക്കു വിതരണം ചെയ്യാൻ എത്തിച്ചതാണിതെന്നു പൊലീസ് സംശയിക്കുന്നു. കർണാടകയിൽ കഴിഞ്ഞ നാലു ദിവസങ്ങളായി പൊതുമേഖലാ ബാങ്കുകളുടേത്…

Read More

ജെ പി നഗര്‍ പരിധിയില്‍ മാല മോഷണ സംഘങ്ങള്‍ വ്യാപകം , ഉന്നം വെയ്ക്കുന്നത് സായാഹ്നങ്ങളില്‍ നടക്കാനിറങ്ങുന്ന വനിതകളെയും, കണ്ണില്‍ മുളക് പൊടിയെറിഞ്ഞു രണ്ടു സ്ത്രീകളില്‍ നിന്ന്‍ തട്ടിയെടുത്തത് ആറു പവന്‍ …!

ബെംഗലൂരു : ജെ പി നഗറില്‍ ആര്‍ ബി ഐ ലെ ഔട്ടിലെ പാര്‍ക്കിനു സമീപം വ്യാഴാഴ്ച വൈകുന്നെരമായിരുന്നു  പ്രായമായ സ്ത്രീകളുടെ നേര്‍ക്ക് മുളക് പൊടി എറിഞ്ഞു മോഷ്ടാവ് മാല അപഹരിച്ചത് …വളരെ സാധാരണ രീതിയില്‍ അടുതെത്തി ഞൊടിയിടയിലായിരുന്നു ആക്രമണം ..എന്നാല്‍ പ്രതികരിക്കാന്‍ ശ്രമിച്ച ഇരുവരെയും കത്തി വീശി ഭയപ്പെടുത്തുകയാണ് ചെയ്തത് … ചെറുക്കാന്‍ ശ്രമിച്ച സ്ത്രീകളില്‍ ഒരാളെ മോഷ്ടാവ് ഇരുപത് മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി ..മേഖലയില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ നിരവധിയാണ് …ഇതിനായി പ്രത്യേക സംഘങ്ങള്‍ തന്നെ ഇറങ്ങിയിട്ടുണ്ടെന്നു പോലീസ്…

Read More

വേനല്‍ ചൂട് സഹിക്കവയ്യ;തെരഞ്ഞെടുപ്പു ഒരു മണിക്കൂര്‍ കൂടി കൂട്ടി.

ബെംഗളൂരു : മേയ് 12ലെ പോളിങ്, കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് ഒരുമണിക്കൂർ കൂടി തിരഞ്ഞെടുപ്പു കമ്മിഷൻ നീട്ടി. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.ഒരു ദിവസം ഒരു ലക്ഷത്തിലധികം രൂപ പിൻവലിക്കുന്ന സ്ഥാനാർഥിയെ കുറിച്ച് അന്വേഷണം നടത്തുന്നതിനൊപ്പം പത്തു ലക്ഷത്തിലധികം രൂപയുടെ ഏത് ഇടപാടും ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും. സംശയകരമായ ഇടപാടുകൾ ആദായനികുതി വകുപ്പിനെ അറിയിക്കാൻ കർണാടകയിലെ എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. പ്രചാരണച്ചെലവ് ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാനാർഥികളിൽനിന്നു പിടിച്ചെടുക്കുന്ന അനധികൃത പണം ആദായനികുതി വകുപ്പിനു കൈമാറേണ്ടതുണ്ട്. പണമിടപാട് സ്ഥാപനങ്ങൾ, ഹവാലാ ഏജന്റുമാർ, തുടങ്ങിയവരുടെ…

Read More

‘പ്രൈവറ്റ് ‘ചാറ്റിംഗിലൂടെ സമ്പാദിക്കുന്നത് പതിനായിരങ്ങള്‍, ഓണ്‍ലൈന്‍ ‘അഡല്‍റ്റ്’ ചാറ്റിംഗ് ബിസിനസ് ബെംഗലൂരുവില്‍ കൊഴുക്കുന്നു .

ബെംഗലൂരു :ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാന നഗരങ്ങളിലോന്നും  , സോഫ്റ്റ്‌വെയര്‍ വ്യവസായ രംഗത്തെ വന്‍കിട കമ്പനികളുടെ ആസ്ഥാനവുമായ നമ്മ ബെംഗലൂരുവില്‍, ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഓണ്‍ ലൈന്‍ അശ്ളീല ചാറ്റ് റൂമുകളുടെ ഉപഭോഗത്തിലുണ്ടായ വര്‍ദ്ധനവ്‌ ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലാണ് ..ആശയവിനിമയം വിരല്‍ തുമ്പിലേക്ക് ചുരുങ്ങിയ ഈ കാലത്ത് ലൈംഗീക വ്യാപാരങ്ങള്‍ ഓണ്‍ ലൈന്‍ രംഗങ്ങളിലൂടെ ദിനം പ്രതി ഉദ്യാന നഗരിയില്‍ കുതിച്ചുയരുന്നു … ആഗോളതലത്തിലെ പഠനങ്ങള്‍ അനുസരിച്ച് ലോകത്തെ വെബ്‌ ഉഭാഭോക്താക്കളില്‍ അഞ്ചു ശതമാനം അതായത് ഏകദേശം 160 മില്ല്യന്‍ ആളുകള്‍ ഇത്തരത്തില്‍…

Read More

ഒന്നും വിട്ടുപറയാതെ “റിബല്‍ സ്റ്റാര്‍”;കോണ്‍ഗ്രസ്‌ നേതൃത്വത്തിന് ആശങ്ക.

ബെംഗളൂരു : സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും നടൻ അംബരീഷ് മൗനം തുടരുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം. തന്റെ വിശ്വസ്തർക്കു സീറ്റ് നൽകാത്തതിനെ തുടർന്നാണ് ഇടഞ്ഞുനിൽക്കുന്നതെന്ന അഭ്യൂഹത്തെ തുടർന്ന്, അനുനയിപ്പിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്. എംഎൽഎയും മുൻമന്ത്രിയുമായ അംബരീഷിന് ഇത്തവണയും മണ്ഡ്യ സീറ്റാണ് നൽകിയത്. സീറ്റ് പ്രഖ്യാപിക്കും മുൻപ് അറിയിച്ചില്ലെന്നും തനിക്കു പുറമെ മൂന്നു വിശ്വസ്തർക്കും കൂടി സീറ്റ് വേണമെന്ന ആവശ്യം നിരസിച്ചെന്നതുമാണു പരിഭവത്തിനു കാരണമെന്നാണു റിപ്പോർട്ട്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു ദിവസങ്ങളായിട്ടും മൗനം തുടരുന്നതു മണ്ഡ്യയിലെ കോൺഗ്രസ് പ്രവർത്തകരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അതേസമയം കന്നഡ…

Read More

ഇലക്ഷന്‍ അടുത്തതോടെ ചെക്ക് പോസ്റ്റുകളിലടക്കം പരിശോധന കര്‍ശനമാക്കി ബെംഗലൂരു പോലീസ് ..

ബെംഗലൂരു : അങ്കത്തട്ടിലെ പോര് മുറുകുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ വ്യാപകമായ പരിശോധനകളാണ് ബെംഗലൂരു പോലീസ് സ്വീകരിച്ചിരുന്നത് ..ബാംഗ്ലൂര്‍ ,മൈസൂര്‍ ,തമിഴ്നാട് അതിര്‍ത്തികളിലടക്കം പുതുതായി ഇരുപതോളം ചെക്ക് പോസ്റ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത് .. വ്യാപകമായ നിരീക്ഷണവും തുടരുന്നു ….ഇലക്ഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച് പണമോ ,പാരിതോഷികമോ നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഇത്തരക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാനാണ് ഉത്തരവ് …   കേരള കര്‍ണ്ണാടക അതിര്‍ത്തികളിലും പോലീസ് പരിശോധന വ്യപകമാക്കിയിട്ടുണ്ട് …അതേസമയം ഇത്തരത്തിലുള്ള പരിശോധന ട്രാഫിക്ക് കുരുക്കിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ സമയ ക്രമീകരണം…

Read More
Click Here to Follow Us