സൗദി: സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാകുന്നതിന്റെ ഭാഗമായി സൗദിയില്‍നിന്നും ജോലി നിര്‍ത്തി മടങ്ങുന്ന വിദേശികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കൂടാതെ അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരുന്നവരുടെ എണ്ണവും കഴിഞ്ഞ വര്‍ഷത്തെതിനേക്കാള്‍ പകുതിയിലധികം കുറഞ്ഞതായി പറയപ്പെടുന്നു. സൗദിയില്‍ നിന്ന് ദിനംപ്രതി ആയിരത്തി അഞ്ഞൂറോളം വിദേശികള്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്നു പാസ്പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ എട്ടു ലക്ഷത്തിലധികം വിദേശികള്‍ മടങ്ങി. പുതിയ സ്വദേശീവല്‍ക്കരണ പദ്ധതികള്‍, വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി തുടങ്ങിയ കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ടവരും, ചെലവ് താങ്ങാനാകാതെ സ്വയം മടങ്ങുന്നവരും…
Read MoreDay: 16 April 2018
രാജ്യത്ത് ഇത്തവണ മണ്‍സൂണ്‍ സാധാരണ നിലയിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.
ന്യൂഡല്‍ഹി: രാജ്യത്ത് ഇത്തവണ മണ്‍സൂണ്‍ സാധാരണ നിലയിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. എന്നാല്‍ എല്‍ നിനോ പ്രതിഭാസം മണ്‍സൂണിനെ ബാധിക്കാന്‍ ഇടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കൂട്ടിച്ചേര്‍ത്തു. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ വിവരമാണിത്. കഴിഞ്ഞ രണ്ട് വര്‍ഷവും സാധാരണ രീതിയിലുള്ള മണ്‍സൂണാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരുന്നത്. സാധരണ രീതിയിലുള്ള മഴ ലഭിക്കുന്നത് മികച്ച കാര്‍ഷിക വിളവിന് സഹായിക്കും. ഏകദേശം 97 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
Read Moreതിരഞ്ഞെടുപ്പിന് മുന്‍പേ തമ്മിലടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ പലയിടത്തും അക്രമങ്ങള്‍ തുടരുന്നു. സീറ്റ് ലഭിക്കാത്ത സ്ഥാനാര്‍ത്ഥികളുടെ അനുയായികളാണ് അക്രമം അഴിച്ചുവിടുന്നത്. പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ഓഫീസുകള്‍ തല്ലിതകര്‍ക്കുകയും ചെയ്തു. മാണ്ഡ്യ ജില്ലയില്‍ കോണ്‍ഗ്രസ് നേതാവ് രവികുമാറിന് സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അനുയായികള്‍ രംഗത്തെത്തി. തുടര്‍ന്ന് പാര്‍ട്ടി ഓഫീസുകള്‍ തല്ലിതകര്‍ത്തു. ചിക്ക്മംഗ്ളൂര്, ബെംഗളൂരു, ബെല്ലാരി എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. കസേരകള്‍, വാതിലുകള്‍ എന്നിവയെല്ലാം തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടും.
Read More“ജനകീയ ഹര്‍ത്താലി”നിടയില്‍ ആക്രമണം;പിടിയിലായതിലേറെയും എസ്.ഡി.പി.ഐ- മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍
കണ്ണൂര്‍: സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തി അക്രമം അഴിച്ചു വിട്ട നൂറോളം പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തു. രാഷ്ട്രീയ മതജാതി ഭേദമില്ലാത്ത ജനകീയ ഹര്‍ത്താല്‍ എന്ന പേരിലാണ് അക്രമങ്ങള്‍ നടന്നതെങ്കിലും പിടിയിലായതിലേറെയും എസ്.ഡി.പി.ഐ- മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറയുന്നത്. ആരാണ് ആഹ്വാനം ചെയ്തതെന്ന് അറിയാത്ത ഹര്‍ത്താലിന്റെ പേരില്‍ വ്യാപക അക്രമത്തിനാണ് മലബാറിലെ ജില്ലകള്‍ സാക്ഷ്യം വഹിച്ചത്. ആറോളം കെഎസ്ആര്‍ടിസി ബസുകള്‍ എറിഞ്ഞു തകര്‍ക്കുകയും പെട്രോള്‍ പന്പ് ആക്രമിക്കുകയും ചെയ്ത ഹര്‍ത്താല്‍ അനുകൂലികള്‍ കണ്ണൂര്‍ ടൗണ്‍…
Read Moreഹൈദരബാദിലെ മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കം അഞ്ച് പ്രതികളേയും എന്‍ഐഎ കോടതി വെറുതെ വിട്ടു.
ഹൈദരാബാദ്: ഹൈദരബാദിലെ മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കം അഞ്ച് പ്രതികളേയും എന്‍ഐഎ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവം ചൂണ്ടാക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. 2007 മെയ് 18-നാണ് ഹൈദരാബാദിലെ മെക്കാ മസ്ജിദില്‍ വെള്ളിയാഴ്ച്ച നമസ്കാരത്തിനിടെ സ്ഫോടമുണ്ടായത്. സ്ഫോടത്തില്‍ 9 പേര് കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടന്നതില്‍ പ്രതിഷേധിച്ച് പിന്നീട് മസ്ജിദിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും പോലീസ് വെടിവെപ്പിലും അഞ്ച് പേര് കൊല്ലപ്പെട്ടിരുന്നു. ആദ്യം ലോക്കല്‍ പോലീസും പിന്നെ സിബിഐയും അന്വേഷിച്ച കേസില്‍ 2011-ല്‍ ആണ്…
Read Moreകിടിലന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍
മാസവാടക മാത്രം ഈടാക്കി ലാന്‍ഡ് ലൈനില്‍നിന്നുള്ള കോളുകള്‍ സൗജന്യമാക്കി ബിഎസ്എന്‍എല്‍. നഗരപ്രദേശങ്ങളില്‍ 240 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 180/220 രൂപയുമാണ് മാസവാടക. ലാന്‍ഡ്ലൈനില്‍നിന്ന് ഏതു നെറ്റുവര്‍ക്കിലേക്കും സൗജന്യമായി വിളിക്കാമെന്നതാണ് ഓഫറിന്റെ പ്രത്യേകത. നിലവില്‍ ബിഎസ്എന്‍എല്ലില്‍ നിന്നും ബിഎസ്എന്‍എല്ലിലേയ്ക്ക് മാത്രമായിരുന്നു സൗജന്യ കോളുകള്‍ ലഭ്യമായിരുന്നത്. കൂടാതെ, ഞായറാഴ്ച്ചകളിലും രാത്രികാലങ്ങളിലും കോളുകള്‍ സൗജന്യമായിരുന്നു. എല്ലാ കോളുകളും സൗജന്യമാക്കുന്നതോടെ നിലവിലുള്ള ഓഫറുകളുടെ ആവശ്യം ഇല്ലാതെ വരും. നിലവില്‍ കണക്ഷന് ഉള്ളവര്‍ക്ക് അതാത് എക്സ്ചേഞ്ചുകളില്‍ അപേക്ഷ നല്‍കിയും കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടും ഈ ഓഫറിലേക്ക് സൗജന്യമായി മാറാന്‍ സാധിക്കും.
Read Moreപ്രധാനമന്ത്രിയുടെ 5 ദിവസത്തെ സ്വീഡൻ, ബ്രിട്ടൻ സന്ദർശനത്തിന് ഇന്ന് തുടക്കം.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 5 ദിവസത്തെ സ്വീഡൻ, ബ്രിട്ടൻ ഔദ്യോഗിക സന്ദർശനത്തിന് ഇന്ന് തുടക്കം. വ്യാപാര, നിക്ഷേപ, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. രണ്ട് ദിവസം സ്വീഡനിലും മൂന്നു ദിവസം ബ്രിട്ടനിലും പ്രധാനമന്ത്രി ചിലവഴിക്കും. 18, 19 തീയതികളിൽ നടക്കുന്ന കോമൺവെൽത്ത് സമ്മേളനങ്ങളിലും മോദി പങ്കെടുക്കും. സ്വീഡിഷ് ബിസിനസ് തലവന്മാരുടെ സമ്മേളനത്തില്‍ സംസാരിക്കുന്ന മോദി സ്വീഡനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഈ സന്ദര്‍ശന വേളയില്‍ ഇന്ത്യ-യുകെ സിഇഒമാരുടെ ഫോറവും നടക്കും. ഇരുരാജ്യങ്ങളിലേയും സന്ദർശനത്തിന്…
Read Moreഈ പ്രേമത്തിന് കണ്ണില്ല; ‘കാമുകി’ ട്രെന്‍ഡിംഗില്‍ നമ്പര്‍ 1.
അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമായെത്തുന്ന കാമുകിയുടെ ട്രെയിലര്‍ യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത്. ഇന്നലെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ആസിഫ് അലിയുടെ സഹോദരന് അഷ്കര്‍ അലിയാണ് ചിത്രത്തിലെ നായകന്. കോളേജ് ക്യാമ്പസിലെ പ്രണയം പറയുന്ന ചിത്രത്തില്‍ കാന്താരിയായ കൗമാരക്കാരിയായി അപര്‍ണയും കാഴ്ചപരിമിതിയുള്ള കാമുകനായി അഷ്കര്‍ അലിയും എത്തുന്നു. അച്ചാമ്മ എന്നാണ് അപര്‍ണയുടെ കഥാപാത്രത്തിന്റെ പേര്. ഇതിഹാസ സ്റ്റൈല്‍ എന്നീ ചിത്രങ്ങളൊരുക്കിയ ബിനു എസ് ആണ് കാമുകി സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് ക്ലാപ് മൂവീസിന്റെ ബാനറില്‍ ഉമേഷ് ഉണ്ണിക്കൃഷ്ണന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. https://youtu.be/QVtqLwl1MLU
Read Moreകത്വ പീഡനം: വിചാരണ ഇന്ന് മുതല്‍.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വ ഗ്രാമത്തില്‍ എട്ടു വയസ്സുകാരി അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ വിചാരണ ഇന്ന് തുടങ്ങും. രാജ്യം മുഴുവന്‍ പ്രതിഷേധമുയര്‍ത്തിയ ഈ കേസില്‍ ആകെ എട്ട് പ്രതികളാണ് ഉള്ളത്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് റെക്കോര്‍ഡ് വേഗത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബക്കര്‍വാല്‍ സമൂഹത്തില്‍ പ്പെട്ടവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതേസമയം,, ഈ കേസില്‍ പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഇയാള്‍ ഒഴികെയുള്ള മറ്റ് ഏഴുപേരുടെയും വിചാരണ സെഷന്‍സ് കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ…
Read More‘സിഡിലു’ എത്തി ഇനി ഇടി മിന്നലിനെ പേടിക്കേണ്ട..
ബെംഗളൂരു: ഇടി മിന്നൽ മുൻകൂട്ടി അറിയാൻ സഹായിക്കുന്ന മൊബൈൽ ആപ് പുറത്തിറക്കി സംസ്ഥാന ഡിസാസ്റ്റർ മോണിറ്ററിങ് കമ്മിറ്റി (കെഎസ്എൻഡിഎംസി). മിന്നലേറ്റുള്ള മരണങ്ങൾ കുറയ്ക്കുന്നതിന്റ ഭാഗമായാണ് ‘സിഡിലു’ എന്ന പേരിൽ ആപ് പുറത്തിറക്കിയതെന്ന് കമ്മിറ്റി ഡയറക്ടർ ജി.എസ്.ശ്രീനിവാസ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്ത് മിന്നൽ സാധ്യതയുള്ള 11 ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റനിങ് ഡിറ്റക്ടറുകളിൽ നിന്നാണ് വിവരം മുൻകൂട്ടി അറിയുക. 45 മിനിറ്റ് മുൻപായി മിന്നൽ മുന്നറിയിപ്പ് നൽകാൻ സാധിക്കും. മിന്നലിന്റെ തീവ്രത അറിയാൻ നാല് നിറങ്ങളിലുള്ള സന്ദേശമാണ് ഫോണിൽ വരുക. ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന മിന്നലിനു…
Read More