പ്രധാനമന്ത്രിയുടെ 5 ദിവസത്തെ സ്വീ​ഡ​ൻ, ബ്രി​ട്ട​ൻ സ​ന്ദ​ർ​ശ​നത്തിന് ഇ​ന്ന് തു​ട​ക്കം.

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 5 ദിവസത്തെ സ്വീ​ഡ​ൻ, ബ്രി​ട്ട​ൻ ഔദ്യോഗിക സ​ന്ദ​ർ​ശ​നത്തിന്  ഇ​ന്ന് തു​ട​ക്കം. വ്യാപാര, നിക്ഷേപ, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം.

ര​ണ്ട് ദി​വ​സം സ്വീ​ഡ​നി​ലും മൂ​ന്നു ദി​വ​സം ബ്രി​ട്ട​നി​ലും പ്രധാനമന്ത്രി ചിലവ​ഴി​ക്കും. 18, 19 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത് സ​മ്മേ​ള​ന​ങ്ങ​ളി​ലും മോ​ദി പ​ങ്കെ​ടു​ക്കും. സ്വീഡിഷ് ബിസിനസ് തലവന്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുന്ന മോദി സ്വീഡനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഈ സന്ദര്‍ശന വേളയില്‍ ഇന്ത്യ-യുകെ സിഇഒമാരുടെ ഫോറവും നടക്കും.

  'ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ'; ജൂൺ 30-നകം എൽപിജി ഒഴിവാക്കി പിഎൻജിയിലേക്ക് മാറണം, പുതിയ നിയമങ്ങൾ പുറത്തിറങ്ങി

ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​യും സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഈ ​മാ​സം 20ന് ​ജ​ർ​മ​ൻ ചാ​ൻ​സി​ല​ർ ആം​ഗ​ല മെ​ർ​ക്ക​ലു​മാ​യും പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല വക്താവ് അ​റി​യി​ച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts

Click Here to Follow Us