ന്യൂഡല്‍ഹി :ഉന്നാവോ കത്വ പീഡനങ്ങളില്‍ പ്രതിഷേധം ആളി കത്തിക്കാന്‍ കോണ്ഗ്രസ് ..എട്ടുവയസ്സുകാരി നീതി ലഭിക്കുവാന്‍ കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ആസ്ഥാനത് നിന്നും ഇന്ത്യ ഗേറ്റിലേക്ക് മെഴുകുതിരി തെളിച്ചു റാലി നടത്തി …ആയിരങ്ങള്‍ ആയിരുന്നു തലേന്ന് രാത്രിയില്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയത്
സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന്‍ ഇന്ത്യഗേറ്റിലേക്ക് പോലീസ് പ്രകടനം കടത്തിവിടാത്തതില്‍ പ്രതിഷേധിച്ചു അംഗങ്ങള്‍ മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി …ഗുലാം നബി ആസാദ് ,പ്രിയങ്ക ഗാന്ധി ,അംബികാ സോണി എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു …
അക്രമങ്ങള്‍ക്ക് എതിരെ തന്നോടൊപ്പം പങ്കു ചേരുവാന്‍ അഭ്യര്‍ഥിച്ചു രാഹുല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നതിന്റെ വെളിച്ചത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത് ..!സംഭവത്തെ അപലപിച്ച രാഹുല്‍ കുറ്റക്കാര്‍ ശിക്ഷിക്കപെടാതെ പോവരുതെന്നും ഇത് ഇന്ത്യയുടെ ആത്മാവിനേറ്റ തീരാകളങ്കമാണെന്നും പ്രധാന മന്ത്രി ഈ കാര്യത്തില്‍ മൌനം വെടിയണമെന്നും അഭിപ്രായപ്പെട്ടു ….