ബെംഗലൂരു : അന്നപൂര്‍ണ്ണേശ്വരി നഗറില്‍ മോഷണശ്രമത്തിനിടെ തമിഴ്നാട് സ്വദേശിയായ കുപ്രസിദ്ധ ക്രിമിനല്‍ അറുമുഖമാണ് സിറ്റി പോലീസിന്റെ പിടിയിലായത്… തുടര്‍ന്ന്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സ്റ്റേഷന്‍ പരിധിയിലെ പോലീസിന്റെ അറിവോടെ തന്നെയാണ് താന്‍ എല്ലാം മോഷണങ്ങളും നടത്തിയിരുന്നതെന്നു അയാള്‍ സമ്മതിച്ചു …കിട്ടുന്ന പങ്കില്‍ പാതി താന്‍ പോലീസിനും നല്‍കുമായിരുന്നുവെന്നും .സ്റെഷനിലെ രണ്ടു കൊണ്സ്റ്റബിള്‍മാര്‍ ഈ കാര്യത്തില്‍ തന്നെ പ്രേരിപ്പിച്ചിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കി …ഏകദേശം അന്‍പതോളം കവര്‍ച്ചകള്‍ താന്‍ നടത്തിയിരുന്നതായി അറുമുഖം പോലീസിനോടു സമ്മതിച്ചു …
അന്നപൂര്‍ണ്ണേശ്വരി നഗര്‍ പോലീസ് സ്റെഷനിലെ മധു ,തിപ്പസ്വമി എന്നീ പോലീസ് ഓഫീസര്‍മാരാണ് കുറ്റകൃത്യങ്ങളില്‍ പങ്കാളികള്‍ ആയിരുന്നത് ..സംഭവത്തിന്റെ വെളിച്ചത്തില്‍ ഇരുവരും ഒളിവില്‍ ആണ് ….