പ്രതിഭാധനനായ ശ്രീ കെ ജി ജോര്‍ജ്ജിന്റെ സിനിമകള്‍ കാലത്തിനു മുന്‍പേ സഞ്ചരിച്ചവയെന്നു പണ്ടേ വിധിയെഴുതിയത് വെറുതെയല്ല .ഇന്ന് വെന്നിക്കൊടി പാറിക്കുന്ന പല യുവ സംവിധായകരുടേയും മനസ്സില്‍ ജോര്‍ജ്ജിന്റെ റിയലിസ്റ്റിക്ക് സമീപനവും എത്രത്തോളം സ്വധീനിക്കപ്പെട്ടിട്ടുണ്ടെന്നു ബോക്സ് ഓഫീസ് ഹിറ്റുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും ..ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘കളരിയില്‍’ നിന്നും പഠിച്ചിറങ്ങിയ ടിനു പാപ്പച്ചനും ഇനി ആ നിരയിലേക്ക് ഉയര്‍ന്നു വരുകയാണ് ….അങ്കമാലി ഡയറിസില്‍ നമ്മെ വിസ്മയിപ്പിച്ച അതെ ടീം .. ഡാര്‍ക്ക് മൂഡ് കലര്‍ന്ന ആക്ഷന്‍ ത്രില്ലറുമായി എത്തിയിരിക്കുന്ന ..’സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ ‘ ഉറപ്പായും കണ്ടിരിക്കേണ്ട ശ്രണിയില്‍പ്പെടാന്‍ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട് …
രത്നചുരുക്കം
————–
കോട്ടയത്തെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനം നയിക്കുന്ന ധനാഢ്യനും ഉഗ്ര പ്രതപിയുമായ അപ്പച്ചന്‍ എന്ന കമ്പനി ഉടമയുടെ മാനേജര്‍ ആണ് ജേക്കബ് വര്‍ഗീസ് ,എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ വധിക്കേണ്ടി വരുന്ന ജേക്കബ് സുഹൃത്തായ ചാര്‍ളിയുടെ സഹായം തേടുന്നു ..പക്ഷെ അപ്പച്ചന്റെ വിശ്വസ്തനായ കൂട്ടാളികളില്‍ പ്രതികാര ബുദ്ധിയോടെ നിന്നിരുന്നയാളായിരുന്നു ചാര്‍ളി എന്ന ഡ്രൈവര്‍, അപ്പച്ചനെ വകവരുത്തി തന്‍റെ പിതാവിന് കൂടി പങ്കു ഉണ്ടായിരുന്ന സ്വത്തുക്കള്‍ കൈക്കലാക്കാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു അയാള്‍ .കമ്പനിയുടെ പണമിടപാട് ,മുഴുവന്‍ അറിയാമായിരുന്ന ജേക്കബിനും ഒടുവില്‍ രക്ഷപെടാന്‍ ചാര്‍ളിക്കൊപ്പം നില്‍ക്കേണ്ടി വരുന്നു ..ചാര്‍ളി അപഹരിച്ച പണം ഉപയോഗിച്ച് ജേക്കബിനും കൂടി സഹായമാകുന്ന രീതിയില്‍ വഴി ഒരുക്കി ഒരു വിദേശ രാജ്യത്തേക്ക് കടക്കുന്നു ..എന്നാല്‍ പോവാനുള്ള കാല താമസത്തിനിടെ ജേക്കബ് പിടിക്കപെടുകയും ,കസ്റ്റഡിയില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമമടക്കം അഞ്ചോളം കേസുകള്‍ ചുമത്തി കോട്ടയം സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്യുന്നു ..അവിടെ നിന്ന് തന്റെയും, പുറത്തുള്ള കാമുകിയുടെയും ജീവന്‍ അപകടത്തിലാവുന്ന ഘട്ടമെത്തുമ്പോള്‍ സെല്ലിലെ ചില തടവുകാരെയും വിദഗ്ധമായി പങ്കെടുപ്പിച്ച് നടത്തുന്ന ജയില്‍ ചാട്ടമാണ് ചിത്രത്തിന്റെ പ്രമേയം ….കേട്ടാല്‍ വലിയ ഗഹനമായ കഥയെന്നോന്നും പറയാന്‍ കഴിയില്ലെങ്കിലും , ഈ പ്ലോട്ടിനെ ഇത്രയും മികച്ച അനുഭവമാക്കി തീര്‍ക്കുമ്പോഴാണ് സംവിധായകനെയും അണിയറപ്രവര്‍ത്തകരെയും മനസ്സ് നിറഞ്ഞു അഭിനന്ദിച്ചു പോവുന്നത്
മേക്കിംഗിലെ വൈവിധ്യത
——————————–
——————————–
ചായാഗ്രഹണം ,കലാ സംവിധാനം , എഡിറ്റിംഗ് എന്നീ മേഖലയില്‍ ഈ സിനിമ വേണമെങ്കില്‍ വരും തലമുറയ്ക്ക് ഒരു പാഠപുസ്തകമാക്കാമെന്ന് വെറുതെയല്ല പറഞ്ഞത് ..ഓരോ ഫ്രെയിമിലും ആ പകിട്ട് ദൃശ്യമാണ് …കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പുരസ്കാര ജേതാവായ ഗിരീഷ് ഗംഗാധരന്റെ ക്യാമറ ചില്ല മിഴിവോന്നുമല്ല നല്‍കുന്നത് …അതുപോലെ എഡിറ്റിംഗ് നിര്‍വഹിച്ച ഷെമീര്‍ മുഹമദ് ..ഇനി ഇതിന്റെയൊക്കെ അമരക്കാരനിലേക്ക് വന്നാല്‍ ടിനു പാപ്പച്ചന്‍ ഒരു ബിഗ് സല്യൂട്ട് അര്‍ഹിക്കുന്നു ….
അഭിനേതാക്കളിലേക്ക് വന്നാല്‍ ചെമ്പന്‍ ,വിനായകന്‍ എന്നി ദ്വയങ്ങള്‍ കേറി മിന്നുന്നത് അത്ഭുതാവത്തോടെ മാത്രമേ നോക്കി കാണാന്‍ കഴിയൂ …കാലം ചെയ്ത സ്വഭാവ നടന്മാര്‍ എന്ന വിഭാഗം സത്യം പറഞ്ഞാല്‍ ഇവരിലൂടെ ഇന്ന് ഉയരത്തെഴുന്നേല്‍ക്കുകയാണ് ..ഇരുവരും സ്ക്രീനില്‍ വരുമ്പോള്‍ ലഭിക്കുണ കയ്യടി തന്നെയാണ് ഈ നടന്മാരുടെ സ്വീകാര്യതയും …അങ്കമാലിയില്‍ കസറിയ യുവതാരം ആന്റണിയും ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് ..പക്ഷെ അല്‍പ്പം പ്രതിനായക ടച്ചുള്ള കഥാപാത്രങ്ങളില്‍ നിന്നും ടൈപ്പ് കാസ്റ്റിംഗിലേക്ക് നീങ്ങാതെ അല്‍പ്പം ശ്രദ്ധയോടെ വേഷങ്ങള്‍ തിരഞ്ഞെടുത്താല്‍ ആന്റണിക്ക് ഭാവിയുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല ..പിന്നെ എടുത്തു പറയേണ്ടത് ജയില്‍ വാര്‍ഡന്റെ വേഷം ചെയ്ത രാജേഷ് ശര്‍മ്മ തന്നെ ..ഇനി ഇദ്ദേഹത്തിന്റെ കാലമാണ് എന്ന് തോന്നുന്നു ..നെഗറ്റീവ് ടച്ചുള്ള പോലീസ് വേഷത്തില്‍ ഇഷ്ടന്‍ പൂണ്ടു വിളയാടി എന്ന് പറയാം ..രാജേഷിന്റെ ‘കരിയര്‍ ബ്രേക്ക് ‘ തന്നെയാവും ചിത്രമെന്ന് ഉറപ്പ് തന്നെ ……!
ജെയ്ക്സ് ബിജോയ് , ദീപ് അലക്സാണ്ടര്‍ എന്നിവരുടെ സംഗീതം ആവറേജ് നിലവാരം പുലര്‍ത്തുമ്പോള്‍ ,പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡ് അനുസരിച്ച് തന്നെയാണ് നീങ്ങുന്നത് …ദീപു കുര്യനാണ് ചിത്രത്തിന്റെ തിരകഥ രചിച്ചിരിക്കുന്നത് …ബി ഉണ്ണികൃഷ്ണന്‍ ,ബി സി ജോഷി ,ലിജോ ,ചെമ്പന്‍ തുടങ്ങിയവര്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാവുമ്പോള്‍ ചിത്രം ഈ ഈസ്റ്റര്‍ വിഷു സീസണില്‍ ബോക്സോഫീസില്‍ പിടി മുറിക്കിയിരിക്കുന്നുവെന്ന സൂചനയാണ് വര്‍ദ്ധിച്ചു ജന തിരക്ക് സൂചിപ്പിക്കുന്നത് …ചിത്രം ബെംഗലൂരുവില്‍ ഈ ആഴ്ച തന്നെ റിലീസിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു
വാല്‍ക്കഷണം : ഈ അടുത്ത് റിലീസ് ചെയ്ത് മമ്മൂട്ടി ചിത്രം ‘പരോള്‍ ‘ വൈഡ് റിലീസിന്റെ പേരില്‍ ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട് …ഒരു ചിത്രത്തിന്റെ അദ്ധ്വാനത്തോടുള്ള എല്ലാ ബഹുമാനവും നിര്‍ത്തി പറയട്ടെ …
അതിലെ ‘റിസോര്‍ട്ട് രീതിയില്‍’ പതിവ് വാര്‍പ്പ് മാതൃകയില്‍ സെറ്റിട്ട ജയില്‍ തളങ്ങളും ഈ സിനിമയിലെ റിയല്‍ വര്‍ക്കുകളും കാണുമ്പോള്‍ തിരിയും ഒരേസമയം റിലീസ് ചെയ്ത ഈ രണ്ടു ചിത്രങ്ങളുടെയും ക്രാഫ്റ്റിന്റെ മികവ് …..