ജോധ്പുര്‍ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ജയിലില്‍ തുടരും. ജോധ്പുര്‍ കോടതിയില്‍ താരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. സല്‍മാന്‍ ഖാന്‍റെ അഭിഭാഷകന് വധഭീഷണി. മുതിര്‍ന്ന അഭിഭാഷകനായ മഹേഷ് ബോറയ്ക്കാണ് വധഭീഷണി ലഭിച്ചത്.
കേസില്‍ സല്‍മാന് വേണ്ടി ഹാജരായാല്‍ ജീവനോടെയുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍കോളുകളും മെസേജുകളും ലഭിച്ചെന്ന് മഹേഷ് ബോറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്‍റര്‍നെറ്റ് കോളുകളാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അധോലക നേതാവ് രവി പൂജാരിയുടെ പേരിലാണ് വധഭീഷണിയെന്നാണ് സൂചന.
Yesterday I got threatening SMSes and internet calls warning me not to appear for Salman Khan in bail hearing today: Mahesh Bora,Salman's Counsel #BlackBuckCase #JodhpurCourt pic.twitter.com/1oceG8uXQY
— ANI (@ANI) April 6, 2018
ജോധ്പുർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷത്തെ തടവും 10,000 രൂപ പിഴയും വിധിച്ചത്. ഇന്നലെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സല്‍മാന്‍ ഖാനെ മാറ്റിയിരുന്നു. ഇന്ന് സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷയിലായിരുന്നു താരത്തിന്‍റെ പ്രതീക്ഷ. എന്നാല്‍ അപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റിയതിനാല്‍ സല്‍മാന്‍ വീണ്ടും ജയിലില്‍ തന്നെ തുടരേണ്ടി വരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.