കൊല്‍ക്കത്ത: സന്തോഷ് ട്രോഫി കിരീടത്തില്‍ ബംഗാളിനെതിരെ പുതിയ ചരിത്രമെഴുതി കേരളം. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ബംഗാളിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. സന്തോഷ് ട്രോഫി ചരിത്രത്തില്‍ ഇത് ആദ്യമായാണ് ബംഗാളിനെ അവരുടെ തട്ടകത്തില്‍ ഒരു ടീം പരാജയപ്പെടുത്തുന്നത്.
കേരളം നേടുന്ന ആറാമത്തെ സന്തോഷ് ട്രോഫി കിരീടമാണിത്. നിശ്ചിത സമയത്തില്‍ ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നിന്ന കളി അധിക സമയത്തിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിലെ രണ്ടാം പകുതിയില്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് വിപിന്‍ തോമസ് കേരളത്തിന് വേണ്ടി ആ സുവര്‍ണ ഗോള്‍ നേടി. എന്നാല്‍ എക്സ്ട്രാ ടൈമിലെ ഇന്‍ജുറി ടൈമില്‍ ബംഗാള്‍ നിര്‍ണായക ഗോള്‍ നേടി ഒപ്പത്തിനൊപ്പമെത്തി. അതോടെ കളി അനിവാര്യ പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ കേരള ഗോള്‍ കീപ്പര്‍ മിഥുന്റെ മികച്ച സേവുകള്‍ നിര്‍ണായകമായി. രണ്ടിനെതിരെ നാല് ഗോളുകള്‍ നേടി കേരളം ആറാമത്തെ കിരീടത്തില്‍ മുത്തമിട്ടു. ഇതാദ്യാമായാണ് പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെ ബംഗാളിനെ തകര്‍ക്കുന്നത്. കഴിഞ്ഞ രണ്ട് തവണ ബംഗാളിനെ ഫൈനലില്‍ നേരിട്ടപ്പോള്‍ കേരളം പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ വച്ച് കിരീടം നഷ്ടപ്പെടുത്തിയിരുന്നു. അതിന് മധുര പ്രതികാരമായി ചരിത്രത്തിലേക്ക് നടന്നു കയറിയ കേരള ടീമിന്റെ വിജയം.
Related posts
-
ചിത്രം കഥ പറയുന്നു; നഗരത്തിലെ 10 ചുവരുകളിൽ കലാകാരൻമാരുടെ കരവിരുത്
ബെംഗളൂരു : നഗരത്തിലെ 10 ചുവരുകളിൽ പ്രശസ്തരായ കലാകാരന്മാർ വരച്ച ചിത്രങ്ങൾ... -
റിപ്പബ്ലിക് ദിനത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താൻ... -
ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച്...