ബെംഗളൂരു–കേരള റൂട്ടില്‍ കൂടിയത് 110 രൂപവരെ.

ബെംഗളൂരു : ബസ്ചാർജ് വർധന നിലവിൽവന്ന ഇന്നലെ മുതൽ ബെംഗളൂരു–കേരള റൂട്ടിലെ കേരള ആർടിസി ബസുകളിൽ കൂടിയതു 110 രൂപ വരെ. സേലം വഴി തിരുവനന്തപുരത്തേക്കുള്ള സ്കാനിയ–വോൾവോ ബസുകളിലാണ് 110 രൂപ കൂടിയത്. തിരക്കേറിയ ദിവസങ്ങളിൽ ബെംഗളൂരു–തിരുവനന്തപുരം എസി ബസിൽ 1518 രൂപയാണു പുതിയ നിരക്ക്. 1408 രൂപയായിരുന്നു പഴയ നിരക്ക്.ഡീലക്സ് ബസുകളിൽ മൂന്നാർ യാത്രയ്ക്കാണു കൂടുതൽ പണം ചെലവാകുക, 885 രൂപ. കുറഞ്ഞ നിരക്ക് തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലേക്കും, 431രൂപ. കോഴിക്കോട്–ബെംഗളൂരു റൂട്ടിൽ പകൽ സർവീസ് നടത്തുന്ന ഡീലക്സ് ബസുകളിൽ 10 രൂപയും…

Read More

മലയാളികള്‍ക്ക് കണ്ടുപഠിക്കാന്‍ ഒരു ഭാഷാ സ്നേഹത്തിന്റ്റെ കഥ;റെയില്‍വേ ടിക്കെറ്റില്‍ പ്രിന്റ്‌ ചെയ്യുന്ന ആദ്യ പ്രാദേശിക ഭാഷയായി കന്നഡ.

ബെംഗളൂരു : റെയിൽവേ ടിക്കറ്റിൽ ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾക്കു പുറമെ കന്നഡയും. സ്റ്റേഷൻ കൗണ്ടറുകളിൽ നിന്നു ലഭിക്കുന്ന അൺറിസർവ്ഡ് ടിക്കറ്റുകളിലാണ് കന്നഡയിലും യാത്രാവിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. റിസർവേഷൻ ടിക്കറ്റുകൾ സാധാരണ രീതിയിൽ തുടരും. ബെംഗളൂരുവിനു പുറമെ മൈസൂരു, ഹുബ്ബള്ളി റെയിൽവേ ഡിവിഷനുകളിലാണ് സംവിധാനം നിലവിൽ വന്നിരിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ ഇതു പിന്നീട് വ്യാപിപ്പിക്കും. ഇന്ത്യയിൽ ആദ്യമായാണ് റെയിൽവേ ടിക്കറ്റിൽ ഇംഗ്ലിഷിനും ഹിന്ദിക്കും പുറമെ മറ്റൊരു പ്രാദേശിക ഭാഷ കൂടി ഉൾപ്പെടുത്തുന്നതെന്ന് ഹുബ്ബള്ളി ഡിവിഷനിലെ ചീഫ് പിആർഒ വിജയ പറഞ്ഞു. യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന സ്റ്റേഷനുകൾ,…

Read More

തീയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധം; കേ​ര​ള​ത്തിന് പുറമെ ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും തീ​യ​റ്റ​റുകള്‍ അ​ട​ച്ചി​ടും.

തിരുവനന്തപുരം: ഉ​യ​ർ​ന്ന പ്ര​ദ​ർ​ശ​ന ​നി​ര​ക്കി​നെ​തി​രെ സംസ്ഥാനത്ത് തീയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധം. ഫി​ലിം ചേം​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് സമര പരിപാടി. ക്യൂ​ബ്, യു​എ​ഫ്ഒ അ​ട​ക്ക​മു​ള്ള ഡി​ജി​റ്റ​ൽ സേ​വ​ന​ദാ​താ​ക്ക​ളു​ടെ ഉ​യ​ർ​ന്ന പ്ര​ദ​ർ​ശ​ന​ നി​ര​ക്കി​നെ​തി​രെ​യാണ് പ്രതിഷേധം. കേ​ര​ള​ത്തിന് പുറമെ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും തീ​യ​റ്റ​റുകള്‍ അ​ട​ച്ചി​ടും. മാ​ർ​ച്ച് ര​ണ്ടു മു​ത​ൽ ആ​ന്ധ്ര, തെ​ല​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു തി​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ടാ​നാ​ണു തീ​രു​മാ​നം. ഇതിനെ പിന്തുണച്ചാണ് കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ തി​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ടു​ന്ന​ത്.

Read More

വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നവര്‍ സൂക്ഷികുക! കേസ് പിന്നാലെ വരും.

ബെംഗളൂരു:  ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്ക് (ഇവിഎം) എതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 73850 ഇവിഎമ്മുകളാണ് ഉപയോഗിക്കുന്നത്. മെഷീനുകളെ കുറിച്ച് സ്ഥാനാർഥികൾക്ക് വേണമെങ്കിൽ പരാതി നൽകാം. പരാതി തെളിയിക്കപ്പെടാതെ പോയാൽ നിയമനടപടി നേരിടേണ്ടി വരുമെന്നും സഞ്ജീവ് കുമാർ വ്യക്തമാക്കി. അന്തിമ വോട്ടർപട്ടിക പ്രകാരം 4,96,56,059 വോട്ടർമാരാണ് കർണാടകയിലുള്ളത്. ഇതിൽ 2,51,79,219 പുരുഷന്മാരും 2,44,72,288 സ്ത്രീകളുമാണുള്ളത്. ജാർഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്നായി ഇവിഎമ്മുകൾ ഇതിനോടകം സംസ്ഥാനത്ത്…

Read More

ദളിത്‌ യുവാവിനെ പ്രണയിച്ച മകളെ വിഷം കൊടുത്ത് ക്രുരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍.

മൈസൂരു : ദലിത് യുവാവുമായുള്ള പ്രണയത്തെ തുടർന്നു യുവതിയെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയതായി കേസ്. എച്ച്ഡി കോട്ടെ ഗൊല്ലനബീഡു സ്വദേശിനി സുഷമ (20) ആണ് മരിച്ചത്. ദുരഭിമാനക്കൊലയെന്നു വിവരം ലഭിച്ച പൊലീസ് സുഷമയുടെ പിതാവ് കുമാറിനെ അറസ്റ്റ് ചെയ്തു. ബന്ധുക്കളിൽ ചിലരെയും ചോദ്യംചെയ്തു വരികയാണ്. യുവതിയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം ഇവരുടെ ഉടമസ്ഥതയിലുള്ള വയലിൽ കൊണ്ടുപോയി മൃതദേഹം കത്തിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സമീപ ഗ്രാമത്തിലെ ദലിത് യുവാവുമായി സുഷമ ഒരുവർഷമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ രക്ഷിതാക്കൾ കോളജ് പഠനം അവസാനിപ്പിച്ച് യുവതിയെ വീട്ടു തടങ്കലിലാക്കി. ഇതിനു…

Read More

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ശു​ചി​മു​റി​യി​ൽ നിന്ന് 17 വെടിയുണ്ടകള്‍ കണ്ടെത്തി.

ന്യൂഡല്‍ഹി: ഡ​ൽ​ഹി ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സുരക്ഷാ വീഴ്ച. വിമാനത്താവളത്തിലെ ശു​ചി​മു​റി​യി​ൽ നിന്ന് 17 വെടിയുണ്ടകള്‍ കണ്ടെടുത്തു. വെടിയുണ്ടകള്‍ ശുചിമുറിയില്‍ നിന്ന് പിടിച്ചെടുത്ത് നിമിഷങ്ങള്‍ക്കു ശേഷം ബാ​ഗി​ൽ വെ​ടി​യു​ണ്ട​ക​ളു​മാ​യി എത്തിയ ഒരു യാത്രക്കാരനെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. ആയുധങ്ങളുമായി യാത്രക്കാരെ പിടികൂടുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയ അളവില്‍ വെടിയുണ്ടകള്‍ കണ്ടെത്തുന്നത് ആദ്യാമായാണെന്ന് സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള സിഐഎസ്എഫ് പ്രതികരിച്ചു. ഫെബ്രുവരി 13ന് ആം​സ്റ്റ​ർ​ഡാ​മി​ലേ​ക്ക് പോ​കാ​ൻ എ​ത്തി​യ യാത്രക്കാരനില്‍ നിന്ന് സി​ഐ​എ​സ്എ​ഫ് വെ​ടി​യു​ണ്ട പി​ടി​കൂ​ടി​യി​രു​ന്നു.

Read More

വടക്കന്‍ കേരളത്തില്‍ ഉയര്‍ന്ന താപനില, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.

വടക്കന്‍ കേരളത്തില്‍ ഉയര്‍ന്ന അന്തരീക്ഷ താപനില ശരാശരിയില്‍ നിന്നും നാല് മുതല്‍ 10 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുളളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണവിഭാഗം. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നു വരെയെങ്കിലും സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും കുപ്പിയില്‍ വെള്ളം കരുതാനും അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കാനും ദുരന്തനിവാരണവിഭാഗം നിര്‍ദേശിച്ചു. ശരീരോഷ്മാവ് ഉയരുക, ചര്‍മം വരളുക, ശ്വസന പ്രക്രിയ സാവധാനാമാകുക, മാനസിക പിരിമുറക്കമുണ്ടാവുക, തലവേദന, മസില്‍…

Read More

നടി പറ്റിച്ചു…! വണ്‍, ടൂ, ത്രീ…. ക്യാമറാമാന്‍ കുളത്തിലേക്ക്.

മലയാളികള്‍ എത്ര കണ്ടാലും ചിരിച്ചു മറിയുന്ന സിനിമാ രംഗമാണ് ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്‍റെ കഥാപാത്രം പരസ്യസംവിധായകനായി എത്തുമ്പോള്‍ നടത്തുന്ന പൊട്ടത്തരങ്ങള്‍. ആ രംഗത്തിലെ സംഭാഷണങ്ങള്‍ മലയാളികള്‍ക്ക് മനഃപാഠമാണ്. സിനിമയിലെ സംഭാഷണം യഥാര്‍ത്ഥത്തില്‍ തൃശൂരില്‍ സംഭവിച്ചു. പക്ഷേ, ക്ലൈമാക്സിലാണ് ട്വിസ്റ്റ്. ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുമ്പോള്‍ ക്യാമറാമാനും കുളത്തിലേക്ക് ചാടണമെന്നാണല്ലോ ശ്രീനിവാസന്‍സ് തിയറി ഓഫ് ഫിലിം മേക്കിംഗ്. പക്ഷേ, തൃശൂരില്‍ പരസ്യചിത്രീകരണത്തിന് എത്തിയ നടി ഈ തിയറി പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. അതുകൊണ്ട്, കുളത്തിലേക്ക് ക്യാമറാമാന്‍ ചാടിയെങ്കിലും നടി ചാടിയില്ല. ഒരു സൗന്ദര്യസോപ്പിന്‍റെ പരസ്യ ചിത്രീകരണത്തിനിടയിലാണ് രസകരമായ സംഭവങ്ങള്‍…

Read More

മജസ്റ്റിക്കിന് സമീപത്തെ പ്രധാന ട്രാഫിക്‌ പ്രശ്നം തീര്‍ന്നു;ഒക്കലിപുരം റോഡ് സിഗ്‌നൽ ഫ്രീ കോറിഡോര്‍ ഇന്ന് ഉത്ഘാടനം ചെയ്തു.

ബെംഗളൂരു: മജസ്റ്റിക്കിന് സമീപത്തെ ട്രാഫിക്‌  പ്രശ്നങ്ങളില്‍ നിന്ന്  ഒക്കലിപുരത്തിന് മോചനം. മജസ്റ്റിക് ബസ് സ്റ്റേഷനെയും റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിച്ചിരുന്ന ഒക്കലിപുരം റോഡ് സിഗ്‌നൽ ഫ്രീ കോറിഡോറായി മാറിയതോടെ നഗരം വർഷങ്ങളായി നേരിട്ടുകൊണ്ടിരുന്ന ഗതാഗതക്കുരുക്കിനു ശമനമായി. നിർമാണം പൂർത്തിയായ ഒക്കലിപുരം സിഗ്‌നൽ രഹിത ഇടനാഴിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. രാജാജിനഗർ, മല്ലേശ്വരം, വിജയനഗർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് ഒക്കലിപുരം ജംക്‌ഷൻ ചുറ്റാതെ നേരിട്ട് മേൽപാലത്തിലൂടെ സിറ്റി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ സാധിക്കും. ബെംഗളൂരുവിൽ നിന്ന് തുമകൂരു, ചെന്നൈ ഭാഗത്തേക്കുള്ള റെയിൽവേ ലൈനുകൾക്ക് മുകളിലൂടെ…

Read More

ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ്ജ പാർക്ക് ഇനി കർണാടകക്ക് സ്വന്തം;പാവഗഡയിൽ ഇന്നലെ ഉൽഘാടനം ചെയ്തത് 2000 മെഗാവാട്ട് സൗരോർജ്ജ നിലയം!

തുമക്കൂരു : രാജ്യത്തെ ഏറ്റവും വലിയ സൗരോർജ വൈദ്യുതി ഉൽപാദന പാർക്ക് തുമക്കൂരു ജില്ലയിലെ പാവഗഡയിൽ ഇന്ന് പ്രവർത്തനമാരംഭിക്കും. ഇന്നലെ തിരുമാനിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പാർക്ക് ഉദ്ഘാടനം ചെയ്തു. 2000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള സോളർ പാർക്ക് 13,000 ഏക്കറിലാണ് വ്യാപിച്ച് കിടക്കുന്നത്. 16,500 കോടിരൂപ ചെലവഴിച്ച് സ്ഥാപിച്ച പാർക്കിൽ നിന്നുള്ള വൈദ്യുതി ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്കും വിതരണം ചെയ്യും. യൂണിറ്റിന് മൂന്ന് രൂപ 30 പൈസ നിരക്കിലാണ് ഇവിടെനിന്നുള്ള വൈദ്യുതി വിതരണം ചെയ്യുന്നത്. രണ്ട് വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കിയ…

Read More