ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ശു​ചി​മു​റി​യി​ൽ നിന്ന് 17 വെടിയുണ്ടകള്‍ കണ്ടെത്തി.

ന്യൂഡല്‍ഹി: ഡ​ൽ​ഹി ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സുരക്ഷാ വീഴ്ച. വിമാനത്താവളത്തിലെ ശു​ചി​മു​റി​യി​ൽ നിന്ന് 17 വെടിയുണ്ടകള്‍ കണ്ടെടുത്തു. വെടിയുണ്ടകള്‍ ശുചിമുറിയില്‍ നിന്ന് പിടിച്ചെടുത്ത് നിമിഷങ്ങള്‍ക്കു ശേഷം ബാ​ഗി​ൽ വെ​ടി​യു​ണ്ട​ക​ളു​മാ​യി എത്തിയ ഒരു യാത്രക്കാരനെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. ആയുധങ്ങളുമായി യാത്രക്കാരെ പിടികൂടുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയ അളവില്‍ വെടിയുണ്ടകള്‍ കണ്ടെത്തുന്നത് ആദ്യാമായാണെന്ന് സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള സിഐഎസ്എഫ് പ്രതികരിച്ചു. ഫെബ്രുവരി 13ന് ആം​സ്റ്റ​ർ​ഡാ​മി​ലേ​ക്ക് പോ​കാ​ൻ എ​ത്തി​യ യാത്രക്കാരനില്‍ നിന്ന് സി​ഐ​എ​സ്എ​ഫ് വെ​ടി​യു​ണ്ട പി​ടി​കൂ​ടി​യി​രു​ന്നു.

Read More
Click Here to Follow Us