ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിലെ 55 റെയിൽവേ സ്റ്റേഷനുകളുടെ ഗ്രേഡ് ഉയർത്തി.

ബെംഗളൂരു : ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിലെ 55 റെയിൽവേ സ്റ്റേഷനുകളുടെ ഗ്രേഡ് ഉയർത്തി. ബെംഗളൂരു ഡിവിഷനിലെ 12 സ്റ്റേഷനുകളും മൈസൂരു ഡിവിഷനിലെ 20 സ്റ്റേഷനുകളും ഹുബ്ബള്ളി ഡിവിഷനിലെ എട്ട് സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ടിക്കറ്റിനത്തിൽ നിന്നുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് ഉയർത്തിയത്. മൈസൂരു, ബംഗാർപേട്ട്, മണ്ഡ്യ, നഞ്ചൻഗുഡ് ടൗൺ, ചാമരാജ്നഗർ, ചന്നപട്ടണ, കുപ്പം, മാലൂർ, രാമനഗര, വൈറ്റ്ഫീൽഡ്, ഹരിഹർ, ശ്രീരംഗപട്ടണ, സുബ്രഹ്മണ്യ റോഡ് എന്നീ സ്റ്റേഷനുകളുടെ ഗ്രേഡ് ആണ് ഉയർത്തുന്നത്.

Read More

ബി.എം.ടി.സിയുടെ ഇ-ബസുകള്‍ ഉടനെ നിരത്തില്‍,സര്‍വീസ് നടത്തുന്നത് സ്വകാര്യ കമ്പനി.

ബെംഗളൂരു : ബിഎംടിസിയുടെ ഇലക്ട്രിക് ബസുകൾ സർവീസ് തുടങ്ങുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ അവസാനഘട്ടത്തിലേക്ക്. ഇ–ബസ് സർവീസ് തുടങ്ങാൻ ഹൈദരാബാദിലെ ‘ഗോൾഡ് സ്റ്റോൺ’ എന്ന കമ്പനിക്കു കരാർ നൽകിയതായി ബിഎംടിസി എംഡി വി.പൊന്നുരാജ് പറഞ്ഞു. 150 ഇ–ബസുകൾ സർവീസ് നടത്തുന്നതിനായി ക്ഷണിച്ച ടെൻഡറിൽ എട്ടു കമ്പനികളാണ് പങ്കെടുത്തത്. ആദ്യഘട്ടത്തിൽ 40 ഇ–ബസുകളാണ് നിരത്തിലിറങ്ങുക. ഇതിനായി 80 കോടിയോളം രൂപ സ്വകാര്യ കമ്പനി നിക്ഷേപിക്കേണ്ടി വരും. ഗോൾഡ് സ്റ്റോൺ ആറു മാസത്തിനകം ഇ–ബസ് സർവീസ് തുടങ്ങും. ഒരു കിലോമീറ്റർ സർവീസ് നടത്താൻ 37.5 രൂപയാണ് കമ്പനിക്കു ബിഎംടിസി…

Read More

ലോകത്തിപ്പോഴും മൂന്നു കോടി മണ്ടൻമാരുണ്ടോ ?

മനോരമ ചാനലിൽ സ്മാർട് ഡ്രൈവ് എന്ന വാഹന വിശകലന പരിപാടി അവതരിപ്പിക്കുന്ന മാധ്യമ പ്രവർത്തകനായ ബൈജു വി നായരുടെ ഫേസ് ബുക്ക്  പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്, പഴയ യു എസ് എസ് ആറിന്റെ ഭാഗമായിരുന്ന ഉസ്ബെസ്കിസ്ഥാൻ സന്ദർശിച്ചപ്പോൾ ആദ്ദഹം നേരിട്ട ഒരു ചോദ്യമാണ് നർമ രൂപേണ കൊടുത്തിരിക്കുന്നത് പോസ്റ്റ് താഴെ വായിക്കാം. “റഷ്യയുടെ കീഴിൽ നരകയാതന അനുഭവിച്ചു ജീവിച്ച ശേഷം സ്വതന്ത്ര രാജ്യമായി, പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന രാജ്യമാണ് ഉസ്ബെക്കിസ്ഥാൻ. അടുത്തിടെ അവിടം സന്ദർശിച്ചപ്പോൾ ഉസ്മാൻ എന്ന ചെറുപ്പക്കാരനായിരുന്നു ഗൈഡ്. സോവിയറ്റ്…

Read More

സമനിലയോടെ ഡൽഹിയും സീസൺ അവസാനിപ്പിച്ചു

മൂന്നു പെനാൾട്ടികൾ പിറന്ന ഡെൽഹി ഡൈനാമോസ് പൂനെ സിറ്റി മത്സരം സമനിലയിൽ അവസാനിച്ചു. നാലു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നു ഗോളുകളും പെനാൾട്ടിയിൽ നിന്നായിരുന്നു. രണ്ട് തവണ ലീഡെടുത്ത ശേഷമാണ് ഡെൽഹി ഇന്ന് സമനില വഴങ്ങിയത്. ഡെൽഹി ഡൈനാമോസിനു വേണ്ടി കാലു ഉച്ചെയും പൂനെ സിറ്റിക്ക് വേണ്ടി അൽഫാരോയും ഇരട്ട ഗോളുകൾ നേടി. മലയാളി താരം ആഷിഖ് കുരുണിയനും ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നു. ഡെൽഹി ഡൈനാമോസിന്റെ 18 മത്സരങ്ങൾ അവസാനിച്ചപ്പോൾ 19 പോയന്റുമായി എട്ടാം സ്ഥാനം ഉറപ്പിച്ചു. പൂനെ സിറ്റിക്ക് ഇന്നത്തെ സമനിലയോടെ 30…

Read More

കെ എൻ എസ് എസ് പീനിയ കരയോഗത്തിന്റെ നേതൃത്വത്തിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു .

ബെംഗളൂരു : കെ എൻ എസ് എസ് പീനിയ കരയോഗത്തിന്റെ നേതൃത്വത്തിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു . കരയോഗവും മഹിളാവിഭാഗം ഹംസിനിയും നേതൃത്വം നൽകുന്ന മലയാളം ക്ലാസ്സുകളുടെ ഉദ്ഘാടനം മാർച്ച് 4 ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് കരയോഗം ഓഫീസിൽ ചെയർമാൻ രാമചന്ദ്രൻ പാലേരിയും, കൃഷ്ണൻ നമ്പിയാരും ചേർന്ന് നിർവ്വഹിക്കും . തുടർന്ന് മഹിളാ വിഭാഗം ഹംസിനിയുടെ നേതൃത്വത്തിൽ മഹിളാ ദിനാചരണവും , 5 മണിമുതൽ മന്തിലി മീറ്റിംഗും ഉണ്ടായിരിക്കുന്നതാണ്.

Read More

സാഹിത്യ സായാഹ്നം നാളെ ജീവൻഭീമനഗറില്‍.

ബെംഗളൂരു∙ സിപിഎസിയും കാരുണ്യബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റും ചേർന്നൊരുക്കുന്ന സാഹിത്യ സായാഹ്നം നാളെ വൈകിട്ട് നാലിനു ജീവൻഭീമ നഗറിലെ കാരുണ്യ ഹാളിൽ നടക്കും. ആടുജീവിതം നയിക്കുന്ന മലയാളിക്ക് ലോക കേരള സഭ നൽകുന്ന പ്രതീക്ഷകൾ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ച മലയാളം മിഷൻ കോഓർഡിനേറ്റർ ബിലു സി.നാരായണൻ ഉദ്ഘാടനം ചെയ്യും. നിരൂപകൻ പ്രഫ.എം.എം നാരായണൻ മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 9448100843.

Read More

ദേശീയ ഗാനം ചൊല്ലുന്ന സമയത്ത് മൊബൈലില്‍ കളിച്ചു;എസ് എഫ് ഐ നേതാവിന് സസ്പെന്‍ഷന്‍.

മുവാറ്റുപുഴ: ദേശീയ ഗാനത്തെ അവഹേളിച്ച എസ് എഫ് ഐ നേതാവിന് സസ്പെന്‍ഷന്‍. മൂവാറ്റുപുഴ നിര്‍മല കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഫൈസലിനെയാണ് പ്രിന്‍സിപ്പാള്‍ സസ്പെന്റ് ചെയ്തത്. കോളേജില്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ അവഹേളന രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്നാണ് അസ്ലമിനെ സസ്പെന്റ് ചെയ്തത്. ബി.എ കമ്യുണിക്കേറ്റീവ് ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അസ്ലം. ദേശീയ ഗാനം ആലപിച്ചപ്പോള്‍ മറ്റു വിദ്യാര്‍ത്ഥികള്‍ ആദരവോടെ നില്‍ക്കുമ്പോള്‍ അസ്ലം ക്ലാസിലൂടെ ആക്ഷേപകരമായ രീതിയില്‍ നൃത്തച്ചുവടുകള്‍ വയ്ക്കുകയായിരുന്നു ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ അസ്ലമിനെ സസ്പെന്റ് ചെയ്തത്.…

Read More

പിണറായി വിജയനെ കൊല്ലാന്‍ കെ. സുധാകരന്‍ ലക്ഷ്യമിട്ടിരുന്നു,അത് സാധിക്കില്ലെന്ന് മനസിലായതോടെയാണ് തനിക്ക് നേരെ തിരിഞ്ഞത്.

കണ്ണൂര്‍: പിണറായി വിജയനെ കൊല്ലാന്‍ കെ. സുധാകരന്‍ ലക്ഷ്യമിട്ടിരുന്നെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍. എന്നാല്‍ അത് സാധിക്കില്ലെന്ന് മനസിലായതോടെയാണ് തനിക്ക് നേരെ സുധാകരന്‍ തിരിഞ്ഞതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഇപി പറഞ്ഞത് ഇങ്ങനെ: ‘ട്രെയിന്‍ വച്ചുണ്ടായ കൊലപാതകശ്രമം യഥാര്‍ത്ഥത്തില്‍ പിണറായി വിജയനെ ലക്ഷ്യം വച്ചുള്ളതായിരുന്നു. പിണറായിയെ കൊല്ലാന്‍ ഗുണ്ടകളെ ഏര്‍പ്പാടാക്കിയ ആളാണ് കെ സുധാകരന്‍.’ നാല്‍പാടി വാസുവിന്റെ കൊലപാതകത്തില്‍ കെ. സുധാകരന്‍ നേരിട്ടു പങ്കെടുത്തിരുന്നു. ഗണ്‍മാന്റെ കയ്യില്‍നിന്നു തോക്കു പിടിച്ചുവാങ്ങി വാസുവിനെ വെടിവച്ചത് സുധാകരനാണ്. മട്ടന്നൂര്‍ പൊലീസ് സുധാകരനെ പ്രതിയാക്കിയാണ്…

Read More

കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി മുഖ്യമന്ത്രി; മധുവിന്‍റെ വീട് സന്ദർശിച്ചു.

പാലക്കാട്: അട്ടപ്പാടിയിൽ മർദ്ദനമേറ്റ് മരിച്ച മധുവിന്‍റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പ്രതികൾക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുള്ള നടപടികൾ സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പു നല്‍കി. സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചിണ്ടക്കി ഊരിലേക്കുളള റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഊരിലെ  കുടിവെളള പ്രശ്നവും പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി അട്ടപ്പാടിയിലെത്തിയത്. മോഷ്ടാവെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതും തുടര്‍ന്ന് മധു മരണപ്പെട്ടതും…

Read More

ഗൃഹലക്ഷ്മിക്കെതിരെ പരാതിയുമായി അഭിഭാഷകന്‍!

കൊല്ലം: അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിനെതിരെ പരാതിയുമായി അഭിഭാഷകന്‍. മുലയൂട്ടുന്ന അമ്മമാരെ തുറിച്ചുനോക്കുന്നതിനെതിരെ നടത്തുന്ന ക്യാമ്പയിന്‍റെ ഭാഗമായാണ് ഗൃഹലക്ഷ്മി മാറ് മറയ്ക്കാതെ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം കവര്‍ പേജില്‍ പ്രസിദ്ധീകരിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ചിത്രം പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് അഭിഭാഷകനായ വിനോദ് മാത്യു വിൽസണ്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ പി .വി ഗംഗാധരൻ, പി.വി ചന്ദ്രൻ, എം പി ഗോപിനാഥ്എന്നിവര്‍ക്കെതിരെയാണ് കേസ്. കവര്‍ ചിത്രത്തിന് മോഡലായ ജിലു…

Read More