ബി.എം.ടി.സിയുടെ ഇ-ബസുകള്‍ ഉടനെ നിരത്തില്‍,സര്‍വീസ് നടത്തുന്നത് സ്വകാര്യ കമ്പനി.

ബെംഗളൂരു : ബിഎംടിസിയുടെ ഇലക്ട്രിക് ബസുകൾ സർവീസ് തുടങ്ങുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ അവസാനഘട്ടത്തിലേക്ക്. ഇ–ബസ് സർവീസ് തുടങ്ങാൻ ഹൈദരാബാദിലെ ‘ഗോൾഡ് സ്റ്റോൺ’ എന്ന കമ്പനിക്കു കരാർ നൽകിയതായി ബിഎംടിസി എംഡി വി.പൊന്നുരാജ് പറഞ്ഞു.

150 ഇ–ബസുകൾ സർവീസ് നടത്തുന്നതിനായി ക്ഷണിച്ച ടെൻഡറിൽ എട്ടു കമ്പനികളാണ് പങ്കെടുത്തത്. ആദ്യഘട്ടത്തിൽ 40 ഇ–ബസുകളാണ് നിരത്തിലിറങ്ങുക. ഇതിനായി 80 കോടിയോളം രൂപ സ്വകാര്യ കമ്പനി നിക്ഷേപിക്കേണ്ടി വരും. ഗോൾഡ് സ്റ്റോൺ ആറു മാസത്തിനകം ഇ–ബസ് സർവീസ് തുടങ്ങും. ഒരു കിലോമീറ്റർ സർവീസ് നടത്താൻ 37.5 രൂപയാണ് കമ്പനിക്കു ബിഎംടിസി നൽകുക. വൈദ്യുതി ചാർജ്, കണ്ടക്ടറുടെ ശമ്പളം, നികുതി എന്നിവയ്ക്കു പുറമെയാണിത്. ബിഎംടിസിയുടെ എസി വോൾവോ ബസുകളുടേതിനു സമാനമായിരിക്കും ഇ–ബസുകളിലെ ടിക്കറ്റ് ചാർജ്.

  ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന മലയാളി യുവാവ് മരിച്ചു

രാജ്യത്ത് ഇലക്ട്രിക് ബസുകൾ സർവീസ് നടത്താൻ ഏറ്റവും കുറഞ്ഞ കരാർ ലഭിച്ചതു ബിഎംടിസിക്കാണെന്നും പൊന്നുരാജ് പറഞ്ഞു. തെലങ്കാനയിൽ ഒരു കിലോമീറ്ററിനു 49 രൂപയും മുംബൈയിൽ 55 രൂപയുമാണ് കോർപറേഷൻ നൽകേണ്ടത്. 12 മീറ്റർ നീളവും 42 സീറ്റുകളുമുള്ള ഇ–ബസിൽ മറ്റ് എസി ബസുകളിലെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഒരു ബസ് ദിവസേന 200 കിലോമീറ്ററാണ് സർവീസ് നടത്തുക. ബെംഗളൂരു രാജ്യാന്തര വിമാനത്താവളം, ഐടി ഹബ്ബുകളായ വൈറ്റ്‌ഫീൽഡ്, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ ലാഭദായകമായ റൂട്ടുകളും ഇ–ബസുകൾക്കായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം കരാറുകാർക്കു കൂടി സ്വീകാര്യമായ റൂട്ടിനായിരിക്കും മുൻഗണന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൃദയാഘാതത്തെ തുടർന്ന് കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓർഡർ നൽകിയത് 2000 രൂപയുടെ സാധനങ്ങൾ; മടങ്ങിയത് നോട്ടുമാലയുമായി: വൈറലായി ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ വീഡിയോ
[masterslider id="10"]

Related posts

Click Here to Follow Us