ലോകത്തിപ്പോഴും മൂന്നു കോടി മണ്ടൻമാരുണ്ടോ ?

മനോരമ ചാനലിൽ സ്മാർട് ഡ്രൈവ് എന്ന വാഹന വിശകലന പരിപാടി അവതരിപ്പിക്കുന്ന മാധ്യമ പ്രവർത്തകനായ ബൈജു വി നായരുടെ ഫേസ് ബുക്ക്  പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്, പഴയ യു എസ് എസ് ആറിന്റെ ഭാഗമായിരുന്ന ഉസ്ബെസ്കിസ്ഥാൻ സന്ദർശിച്ചപ്പോൾ ആദ്ദഹം നേരിട്ട ഒരു ചോദ്യമാണ് നർമ രൂപേണ കൊടുത്തിരിക്കുന്നത് പോസ്റ്റ് താഴെ വായിക്കാം.

“റഷ്യയുടെ കീഴിൽ നരകയാതന അനുഭവിച്ചു ജീവിച്ച ശേഷം സ്വതന്ത്ര രാജ്യമായി, പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന രാജ്യമാണ് ഉസ്ബെക്കിസ്ഥാൻ. അടുത്തിടെ അവിടം സന്ദർശിച്ചപ്പോൾ ഉസ്മാൻ എന്ന ചെറുപ്പക്കാരനായിരുന്നു ഗൈഡ്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കാലത്തെ ദുരിതങ്ങളും റൊട്ടി വാങ്ങാൻ 3 ദിവസം ക്യൂ നിൽക്കേണ്ടിയിരുന്ന അവസ്ഥയുമൊക്കെ ഉസ്മാൻ വിവരിച്ചപ്പോൾ ഞാൻ പറഞ്ഞു, കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന സ്ഥലത്തു നിന്നാണ് ഞങ്ങൾ വരുന്നതെന്ന്.
എത്രയുണ്ട് നിങ്ങളുടെ ജനസംഖ്യ ? “- ഉസ്മാൻ ചോദിച്ചു.
‘3 കോടി’ – ഞാൻ പറഞ്ഞു.
‘ലോകത്തിപ്പോഴും 3 കോടി മണ്ടന്മാരുണ്ടോ?” ഉസ്മാന്റെ മറു ചോദ്യം!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..