വാഷിംഗ്‌ടണ്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഫയർ സ്റ്റാർ ഡയമണ്ട് കമ്പനിയില്‍ നിന്നും അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും കടം തിരികെപിടിക്കുന്നത്തിന് യുഎസ് കോടതിയുടെ വിലക്ക്. കമ്പനി സമര്‍പ്പിച്ച പാപ്പര്‍ ഹര്‍ജി പരിഗണിച്ചാണ് ന്യൂയോര്‍ക്ക് കോടതിയുടെ ഇടക്കാല ഉത്തരവ്. പണം ലഭിക്കാനുള്ളവര്‍ കമ്പനിയില്‍ നിന്നോ ബന്ധപ്പെട്ട സ്വത്തുവകകളില്‍ നിന്നോ തുക ഈടാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവരുത്. ഇ-മെയില്‍, ഫോണ്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും കമ്പനിയില്‍ നിന്നു പണം ആവശ്യപ്പെടാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. കോടതിയുടെ ഉത്തരവ് നിരസിക്കുന്നവരില്‍ നിന്നും…
Read MoreMonth: March 2018
കളം പിടിക്കാനുറച്ച് ‘കാല’; സ്റ്റൈല്‍ മന്നന്‍ കലക്കി!
കളം പിടിക്കാനുറച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ ‘കാല’ ട്രെയിലറെത്തി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ് ട്രെയിലര്‍ വീഡിയോ. കബാലി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ പാ രഞ്ജിത്തും രജനീകാന്തും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കാല. വണ്ടര്‍ ബാര്‍ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മുംബൈയിലെ അധോലോകനേതാവിന്‍റെ കഥ പറയുന്നതാണ് ചിത്രം. ഹിമ ഖുറേഷി, അഞ്ജലി പാട്ടില്‍, സമര്‍ത്ഥകാനി, നാനാ പടേക്കര്‍, പങ്കജ് ത്രിപാഠി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സന്തോഷ് നാരായണന്‍റേതാണ് സംഗീതം.
Read Moreഗൗരി ലങ്കേഷ് വധക്കേസിൽ വന്‍ വഴിത്തിരിവ്;ഹിന്ദു യുവസേനാ പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
ബെംഗളൂരു : ഹിന്ദു യുവസേനാ പ്രവർത്തകനെന്നു സംശയിക്കുന്ന കെ.ടി.നവീൻ കുമാറിനെ (ഹൊട്ടെ നവീന– 37) ഗൗരി ലങ്കേഷ് വധക്കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. കേസിൽ കൃത്യമായ തെളിവുകളോടെയുള്ള ആദ്യ അറസ്റ്റാണിതെന്ന് അധികൃതർ പറയുന്നു. അനധികൃതമായി വെടിയുണ്ടകൾ കൈവശം വച്ച കേസിൽ ഫെബ്രുവരി 18നു ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത ഇയാളിൽ നിന്നു പിടിച്ചെടുത്തതു ഗൗരിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തരത്തിലുള്ള തിരകളാണ്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൊലപാതകവുമായി ബന്ധമുണ്ടെന്നു തെളിഞ്ഞതോടെയാണ് എസ്ഐടി ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. നവീൻ കുറ്റസമ്മതം തടത്തിയതായും മൊഴിയുടെ…
Read More25 വര്‍ഷത്തെ ഭരണത്തെ അട്ടിമറിച്ച് ത്രിപുരയില്‍ ബി ജെ പി അധികാരത്തിലേക്ക്;ഇനി ഇടത് പക്ഷം അധികാരത്തിലുള്ളത് കേരളത്തില്‍ മാത്രം.
അഗർത്തല: ത്രിപുര തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റ്. 47 മണ്ഡലങ്ങളിൽ 30ലും ബിജെപി മുന്നേറ്റമാണ്. 59 സീറ്റിലാണ് വോട്ടെടുപ്പ് നടത്തിയത്. അതുകൊണ്ട് തന്നെ അധികാരം പിടിക്കാൻ ബിജെപി മുന്നണിക്ക് 30 സീറ്റുകൾ മതി. 24 സ്ഥലത്ത് ബിജെപിയാണ് മുന്നിൽ. സിപിഎമ്മിന് 17 സീറ്റുകളാണ് വെബ് സൈറ്റുകളിലുള്ളത്. ഇതിന് സമാനമായി ദേശീയ മാധ്യമങ്ങളെല്ലാം ത്രിപുരയിൽ ബിജെപി അധികാരം പിടിച്ചെടുക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നു. കേവല ഭൂരിപക്ഷം ബിജെപി സഖ്യം നേടിയെന്നാണ് അവർ നൽകുന്ന സൂചനകൾ. ദേശീയ ചാനലുകളിലെല്ലാം ത്രിപുരയിൽ സിപിഎം വീണുവെന്ന…
Read Moreആഗോള സമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനം യൂസഫലിക്ക്!
അബുദാബി: ഹുരൂൺ മാസികയുടെ ആഗോള സമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്കാരിലെ ഒന്നാം സ്ഥാനം മുകേഷ് അംബാനി നിലനിറുത്തി. തുടർച്ചയായ ഏഴാം വർഷമാണ് മുകേഷ് അംബാനി പട്ടികയില്‍ പ്രഥമ സ്ഥാനത്തെത്തുന്നത്. മലയാളികളില്‍ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിക്കാണ്. ചൈന ആസ്ഥാനമായ മാസികയുടെ 2018ലെ പട്ടികയാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗോളടിസ്ഥാനത്തില്‍ 29-3 സ്ഥാനത്തായിരുന്ന മുകേഷ് ഇത്തവണ 19-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 45 ബില്യൻ യു.എസ് ഡോളറിന്റെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. അഞ്ച് ബില്യൻ ഡോളർ ആസ്തിയുള്ള യൂസഫലി പട്ടികയില്‍ അതിസമ്പന്ന…
Read Moreകേരള.ആര്‍.ടി.സി കണ്ടു പഠിക്കട്ടെ! 10 കോടി രൂപ ലാഭം നേടി കര്‍ണാടക.ആര്‍.ടി.സി.
ബെംഗളൂരു : കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിലായിരുന്ന കർണാടക ആർടിസി നടപ്പുസാമ്പത്തിക വർഷം 10 കോടി രൂപ ലാഭം കൈവരിച്ചതായി ചെയർമാൻ കെ.ഗോപാല പൂജാരി എംഎൽഎ. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം 138.5 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസി രേഖപ്പെടുത്തിയത്.എന്നാൽ നഷ്ടത്തിൽ നിന്നു കരകയറിയ കെഎസ്ആർടിസി കഴിഞ്ഞമാസം അവസാനത്തോടെ 10.29 കോടി രൂപ ലാഭമാണ് കൈവരിച്ചത്. ഡീസൽ വില വർധനയ്ക്കിടെയാണ് ഈ നേട്ടം. രാജ്യത്തെ മറ്റൊരു ട്രാൻസ്പോർട് കോർപറേഷനും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ചെയർമാൻ അവകാശപ്പെട്ടു. 2017–18 സാമ്പത്തിക വർഷം ഫെബ്രുവരി വരെ 2712…
Read Moreകര്‍ണാടക.ആര്‍.ടി.സി.ഈസ്റ്റർ സ്പെഷലുകൾ പ്രഖ്യാപിച്ചു;കേരള ആർടിസിയുടെത് സ്പെഷലുകൾ അടുത്തയാഴ്ച
ബെംഗളൂരു : കേരള ആർടിസിക്കും മുൻപേ ഈസ്റ്റർ സ്പെഷൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഈ മാസം 28നു കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് മൂന്നു സ്പെഷൽ സർവീസുകളാണ് ഇന്നലെ വരെ അനുവദിച്ചത്. കോട്ടയം(1667 രൂപ), എറണാകുളം(1667 രൂപ), തൃശൂർ(1517) എന്നിങ്ങനെയാണ് സ്പെഷൽ ബസുകളിലെ ടിക്കറ്റ് ചാർജ്. സാധാരണ ദിവസങ്ങളിൽ 1200 രൂപ നിരക്കുള്ള ബെംഗളൂരു–തിരുവനന്തപുരം എസി സ്കാനിയ ബസിൽ 29ലെ ടിക്കറ്റ് ചാർജ് 1900 രൂപയായി കൂട്ടുകയും ചെയ്തു. ഈ ദിവസം 1301 മുതൽ 1381 രൂപ വരെയാണ് ഇതേ യാത്രയ്ക്കു കേരള…
Read Moreവിലക്ക് മറി കടന്ന് നേഴ്‌സുമാരുടെ സമരം; മാർച്ച് ആറ് മുതൽ കൂട്ട അവധിയെടുത്ത് പ്രധിഷേധം.
കൊച്ചി: ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക് മറി കടന്ന് സമരം ശക്തമാക്കാനുറച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍. മാർച്ച് ആറ് മുതൽ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് തീരുമാനം. ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സ്വകാര്യ ആശുപത്രികളിലെ 6അറുപതിനായിരത്തിലധികം നഴ്സുമാർ അവധിയെടുത്ത് ജോലിയിൽ നിന്ന് വിട്ടുനിൽക്കും. വ്യാഴാഴ്ചയാണ് ഹൈക്കോടതി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം താത്ക്കാലികമായി വിലക്കിയത്. സമരം ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും, സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസപ്പെടുമെന്നും ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ സ്റ്റേ.…
Read Moreഫലം അറിയുന്നതിന് മുന്‍പേ സിപിഎം സ്ഥാനാര്‍ത്ഥി അന്തരിച്ചു!
തൃപുര: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്‍പേ, സിപിഎം സ്ഥാനാര്‍ത്ഥിയും മണിക് സര്‍ക്കാര്‍ മന്ത്രിസഭയിലെ ഫിഷറീസ് മന്ത്രിയുമായ ഖാഗേന്ദ്ര ജമാത്തിയ (64) അന്തരിച്ചു. കൃഷ്ണപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ജമാത്തിയ. രക്താര്‍ബുദം മൂലം ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വോട്ടെടുപ്പിന് ശേഷം ഫെബ്രുവരി 19നാണ് ജമാത്തിയയുടെ ആരോഗ്യസ്ഥിതി മോശമാകുന്നത്. ഉടനെ തന്നെ ജമാത്തിയയെ തൃപുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി ഗുരുതരമായി തുടര്‍ന്നതിനാല്‍ ഫെബ്രുവരി 25ന് എയിംസില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് ജമാത്തിയക്ക് രക്താര്‍ബുദം ആണെന്ന് സ്ഥിരീകരിക്കുന്നത്. ചിക്തിസ ലഭ്യമാക്കിയെങ്കിലും അദ്ദേഹം ഇന്നലെ മരണത്തിന് കീഴടങ്ങി.…
Read Moreനാഗാലാന്റിൽ മുന്നിൽ,ത്രിപുരയിൽ ഒപ്പത്തിനൊപ്പം, മേഘാലയായാലും സാന്നിദ്ധ്യമുറപ്പിച്ച് ബിജെപി.
ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തുടങ്ങി. മൂന്നു സംസ്ഥാനങ്ങളിലും ലീഡെടുത്ത ബിജെപി വ്യക്തമായ സാന്നിധ്യം അടയാളപ്പെടുത്തി മുന്നേറുന്നു. ചരിത്രത്തിലാദ്യമായി സിപിഎമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ ത്രിപുരയിൽ രണ്ടു പാർട്ടികളും ഒപ്പത്തിനൊപ്പം. ത്രിപുരയിൽ 23 സീറ്റുകളിൽ ഇടതുപക്ഷവും 19 സീറ്റിൽ ബിജെപിയും ലീഡ് ചെയ്യുന്നു. ഒരു സീറ്റിൽ കോൺഗ്രസും സാന്നിധ്യമറിയിച്ചു. നാഗാലാൻഡിൽ 12 സീറ്റുകളോടെ ബിജെപിയുടെ ശക്തമായ ലീഡോടെ മുന്നേറുന്നു. എൻപിഎഫ് മൂന്നു സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. മേഘാലയയിൽ എൻപിപി 11 സീറ്റിലും കോൺഗ്രസ്…
Read More