മലയാളി യുവാവിനെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്നു;സംഭവം കുവേമ്പു സർക്കിളില്‍

ബെംഗളൂരു : കാറിലെത്തിയ സംഘം മലയാളി യുവാവിനെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്നു. ബിഇഎൽ റോഡിൽ താമസിക്കുന്ന കോട്ടയം സ്വദേശി സുബിൻ ലൂക്കോസിന്റെ രണ്ടു പവന്റെ മാലയാണ് കവർന്നത്. ഫെബ്രുവരി 28നു രാത്രി 11.30നു ബിഇഎൽ റോഡിലെ കുവേമ്പു സർക്കിളിനു സമീപമായിരുന്നു സംഭവം. രാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സുബിന്റെയടുത്ത് വഴി ചോദിക്കാനെന്ന വ്യാജേന രണ്ടു പേർ എത്തുകയായിരുന്നു. തുടർന്ന് മാല പൊട്ടിച്ച് കാറിൽ കടന്നുകളയുകയും ചെയ്തു. ജാലഹള്ളി പൊലീസിൽ പരാതി നൽകി.

Read More

ഒമാനില്‍ ഗതാഗത നിയമ ഭേദഗതി; 13 പുതിയ ശിക്ഷകൾ, 52 പുതിയ നിയമങ്ങൾ.

മസ്കറ്റ്: ഒമാനില്‍ പുതിയ ഗതാഗത നിയമ ഭേദഗതി നിലവില്‍ വന്നു. 52 പുതിയ നിയമങ്ങളും 13 പുതിയ ശിക്ഷകളുമാണ് പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള നിയമമാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നതെന്ന് ഒമാന്‍ റോഡ് സേഫ്റ്റി അസോസിയേഷന്‍ സിഇഒ അലി അല്‍ ബര്‍വാനി പറഞ്ഞു. ഇതനുസരിച്ച്‌ നാലുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കി. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും അമിതവേഗതക്കും ശിക്ഷ വര്‍ധിപ്പിച്ചത് വാഹനാപകടങ്ങള്‍ കുറയാന്‍ കാരണമാകുമെന്ന് റോഡ് സുരക്ഷാ അധികൃതര്‍ വ്യക്തമാക്കുന്നു. നിയമത്തിലെ ബ്ലാക്ക് പോയിന്റ് സംവിധാനത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.…

Read More

ഇഎംഎസ് പഠനവേദി മാർക്സിയൻ സംവാദം 18ന് മഹാലക്ഷ്മി ലേഔട്ടില്‍

ബെംഗളൂരു ∙ ഇഎംഎസ് പഠനവേദിയുടെ നേതൃത്വത്തിൽ മാർക്സിയൻ പഠനസംവാദം 18നു രാവിലെ പത്തിനു മഹാലക്ഷ്മി ലേഔട്ടിലെ ഇഎംഎസ് ഭവനത്തിൽ നടക്കും. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപതു വർഷങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ പ്രഫ. പ്രഭാത് പട്നായിക് മുഖ്യപ്രഭാഷണം നടത്തും. ആർ.വി.ആചാരി അധ്യക്ഷത വഹിക്കുമെന്നു കൺവീനർ സുദേവൻ പുത്തൻചിറ അറിയിച്ചു. ഫോൺ: 9986508075

Read More

ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഹിന്ദു യുവസേന പ്രവർത്തകൻ എട്ടു ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ

ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഹിന്ദു യുവസേന പ്രവർത്തകൻ ടി നവീൻകുമാറിനെ (ഹോട്ടെ മഞ്ച-37) വിശദമായി ചോദ്യംചെയ്യാൻ എട്ടു ദിവസത്തേക്കാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കസ്റ്റഡിയിൽ വാങ്ങിയതെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന ബെംഗളൂരു വെസ്റ്റ് ഡിസിപി എ.എൻ.അനുഛേദ് . ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അഞ്ചു വെടിയുണ്ടകൾ കൈവശം വച്ചതിന് ഫെബ്രുവരി 18ന് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്ന നവീനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ബെംഗളൂരു പൊലീസിന് ഇയാൾ നൽകിയ ചില വിവരങ്ങൾ, ഗൗരി ലങ്കേഷ് വധവുമായി കൂട്ടി വായിക്കാനാവുന്നതാണെന്നു…

Read More

മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; 50 അടി പാടുകൾ, വാരിയെല്ല് പൊട്ടി, തലച്ചോർ തകർന്നു!

പാലക്കാട്‌: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു ക്രൂരപീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമായ മര്‍ദനമേറ്റാണ് മധു മരിച്ചതെന്നും വിശദമായ പോസ്റ്റുമോര്‍ട്ടം ഫലത്തില്‍ പറയുന്നു.  ഇത് സംബന്ധിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് അധികൃതര്‍ പാലക്കാട് ആര്‍.ഡി.ഒയ്ക്കു കൈമാറി. മധുവിന്‍റെ ദേഹത്ത് അടിയുടെ അമ്പതോളം പാടുകളുണ്ട്. ഇതില്‍ പകുതിയും മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പുണ്ടായതാണ്. കെട്ടിയിട്ട് അടിച്ചതിന്‍റെ ലക്ഷണങ്ങളുമുണ്ട്.  മാത്രമല്ല, വടികൊണ്ടുള്ള അടിയേറ്റു വാരിയെല്ലു പൊട്ടിയിരുന്നു. തലയ്‌ക്കേറ്റ പരുക്കാണു മരണകാരണം. തലച്ചോര്‍ തകര്‍ന്നു നീര്‍ക്കെട്ടുണ്ടായി. മതിലില്‍ തലയിടിപ്പിച്ചതുകൊണ്ടോ കല്ലുകൊണ്ട് ഇടിച്ചതുകൊണ്ടോ ആകാം…

Read More

വിജയത്തോടെ മുന്നാം സ്ഥാനം ഉറപ്പിച്ചു ചെന്നൈ, തോൽവിയോടെ മുബൈയും പുറത്തേക്ക്

ഐ എസ് എൽ സീസൺ നാലിലെ ലീഗ് ഘട്ടത്തിലെ രണ്ടാം സ്ഥാനം ചെന്നൈയിൻ എഫ് സി ഉറപ്പിച്ചു. ഇന്ന് നടന്ന ലീഗിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയതോടെയാണ് ചെന്നൈയിൻ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈയിൻ വിജയിച്ചത്. രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് റെനെ മെഹ്ലിച്ചാണ് ചെന്നൈയുടെ മൂന്നു പോയന്റ് ഉറപ്പിച്ചത്. 18 മത്സരങ്ങളിൽ നിന്നായി 32 പോയന്റാണ് ചെന്നൈയിന് സീസണിൽ ഉള്ളത്. മൂന്നാം സ്ഥാനക്കാർക്കെതിരായാകും ചെന്നൈയിൻ സെമി കളിക്കുക. മുംബൈ തോറ്റതോടെ കേരള…

Read More

ദൂരവാണിനഗർ കേരളസമാജം സാഹിത്യസംവാദം നാളെ

ബെംഗളൂരു∙ ദൂരവാണിനഗർ കേരളസമാജത്തിന്റെ നേതൃത്വത്തിലുള്ള സാഹിത്യസംവാദം നാളെ വൈകിട്ട് നാലിനു കെആർ പുരം ജൂബിലി സ്കൂളിൽ നടക്കും. എഴുത്തും നവോത്ഥാനവും എന്ന വിഷയത്തിൽ നടത്തുന്ന സംവാദത്തിൽ പ്രഫ. എം.എം. നാരായണൻ മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 9449889858.

Read More

സിപിഐഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തില്‍ നിന്ന് രക്ഷപ്പെടാൻ ത്രിപുരക്കാര്‍ ബിജെപിയെ ജയിപ്പിച്ചതാണെന്ന് മുരളീധരന്‍!

കോഴിക്കോട്: ഒരു കോര്‍പറേഷന്‍റെയത്ര വലുപ്പം പോലുമില്ലാത്ത ത്രിപുരയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയാത്ത സിപിഐഎമ്മാണ് രാജ്യത്തു ബിജെപിയെ നേരിടാന്‍ പോകുന്നതെന്ന് പരിഹസിച്ച്  കെ.മുരളീധരന്‍ എംഎല്‍എ. സിപിഐഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാന്‍ വേണ്ടി ത്രിപുരക്കാര്‍ ബിജെപിയെ ജയിപ്പിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോഴിക്കോട് യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയില്‍ സിപിഐഎമ്മും ബിജെപിയും മല്‍സരിച്ചപ്പോള്‍ സിപിഐഎം ജയിക്കണം എന്ന ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാര്‍. കള്ളനും പെരുങ്കള്ളനും മല്‍സരിക്കുമ്പോള്‍പെരുങ്കള്ളന്‍ തോല്‍ക്കണമെന്നും കോണ്‍ഗ്രസ് ആഗ്രഹിച്ചു. എന്നാല്‍, കോണ്‍ഗ്രസുകാരുടെ വോട്ടുകൊണ്ടു ബിജെപി…

Read More

മന്നം മെമ്മോറിയൽ ഷട്ടിൽ  ടൂർണമെന്റ് നാളെ

ബെംഗളൂരു∙ കെഎൻഎസ്എസ് വിമാനപുര കരയോഗത്തിന്റെ നേതൃത്വത്തിൽ മന്നം മെമ്മോറിയൽ ഷട്ടിൽ  ടൂർണമെന്റ് നാളെ രാവിലെ ഒൻപതിനു കലാവേദിയുടെ കലാഭവൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കെഎൻഎസ്എസ് ജനറൽ സെക്രട്ടറി മനോഹരകുറുപ്പ്  ഉദ്ഘാടനം നിർവഹിക്കും.

Read More

അനുപമയുടെ പോസ്റ്റ്‌ വൈറല്‍; ഹൈക്കോടതി വിമര്‍ശനത്തിനു മറുപടി കവിത!

ആലപ്പുഴ: തോമസ്‌ ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ  ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കവയത്രി നിഖിത ഖില്ലിന്റെ ‘ലൈക്ക് എ  ഫിനിക്സ് ഫ്രം ദ ആഷസ്’ എന്ന കവിതയിലെ വരികള്‍ ഉദ്ധരിച്ചാണ് അനുപമ വിമര്‍ശനത്തിനെതിരെ പ്രതികരിച്ചത്. ഈ വരികള്‍ പങ്ക് വെച്ച സുഹൃത്തിന് നന്ദിയെന്ന തലക്കെട്ടോടെ അനുപമ പോസ്റ്റ്‌ ചെയ്ത കവിത അഞ്ഞൂറില്‍പരം  ആളുകളാണ് ഇതിനോടകം ഷെയര്‍ ചെയ്തത്. ‘അവര്‍ നിങ്ങളെ തകര്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കും. ചുട്ടെരിക്കും, അപമാനിക്കും, പരിക്കേല്‍പ്പിക്കും,…

Read More