ജയദേവ മേല്‍പ്പാലം ഉടന്‍ പൊളിക്കില്ല !

ബെംഗളൂരു : നമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിനായി ബെന്നാർഘട്ടെ റോഡിലെ ജയദേവ മേൽപാലം പൊളിക്കുന്നതു വൈകും. പാലം പൊളിച്ചതിനുശേഷം നടക്കേണ്ട അനുബന്ധ പ്രവർത്തനങ്ങൾക്ക് കരാറുകാരൻ സജ്ജമാകാത്തതിനെ തുടർന്നാണിത്. നമ്മ മെട്രോ രണ്ടാംഘട്ടത്തിൽപ്പെട്ട ഗോട്ടിഗെരെ–നാഗവാര, ആർവി റോഡ്–ബൊമ്മസന്ദ്ര പാതകളുടെ നിർമാണത്തിനാണ് ഔട്ടർറിങ് റോഡും ബെന്നാർഘട്ടെ റോഡും സന്ധിക്കുന്ന ജയദേവ മേൽപാലം പൊളിച്ചു നീക്കുന്നത്. അടിപ്പാത നിലനിർത്താനും തീരുമാനമായിരുന്നു. രണ്ടു നിര റോഡും മുകളിൽ മെട്രോപാതയും ഉൾപ്പെടുന്ന ബഹുനില മേൽപാതയാണ് നിർമിക്കുക. ഈ മാസം അവസാനത്തോടെ ജയദേവ മേൽപാലം പൊളിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അനുബന്ധ ജോലി വൈകുമെന്നതിനാൽ…

Read More

കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തവർ 15 കോടി!

ബെംഗളൂരു : കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തവർ 15 കോടി. 2008 മേയിൽ പ്രവർത്തനം തുടങ്ങിയ വിമാനത്താവളം കഴിഞ്ഞ 25ന് ആണ് 15 കോടി പിന്നിട്ടത്. പ്രതിവർഷം 13% എന്ന നിരക്കിലാണ് യാത്രക്കാർ കൂടിയത്. 2012 മേയ് 19ന് ആണ് അഞ്ചുകോടി പിന്നിട്ടത്. 2016 മാർച്ചിലാണ് 10 കോടി കടന്നത്.

Read More

ബോക്സ് ഓഫീസ് പ്രതീക്ഷ നല്‍കി ഈസ്റ്റര്‍ വിഷു ചിത്രങ്ങള്‍ക്ക് തുടക്കം …! വികട കുമാരന്‍,സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍, കുട്ടനാടന്‍ മാര്‍പാപ്പ എന്നീ ചിത്രങ്ങള്‍ നാളെ എത്തും ….

മറ്റെല്ലാ സീസണുകള്‍ പോലെ തന്നെ ഈസ്റ്റര്‍ -വിഷു കാലവും മലയാള സിനിമ വ്യവസായത്തിനു ഉണര്‍വിന്റെ ദിനങ്ങളാണ് ..വേനലവധി ഉള്‍പ്പെടെയുള്ള ആഹ്ലാദത്തിന്റെ മുഹൂര്‍ത്തങ്ങള്‍ സിനിമ കൊട്ടകകളിലും പ്രതിഫലിക്കും … സൂപ്പര്‍ താര ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ പരോള്‍ 31 നു എത്തുമ്പോള്‍ , യുവ താരങ്ങളുള്‍പ്പടെയുള്ള മൂന്നു ചിത്രങ്ങള്‍ നാളെ റിലീസ് ചെയ്യും ..! കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍ എന്ന  ചിത്രത്തിലൂടെ പ്രശസ്തമായ ‘ഹിറ്റ്‌ കൂട്ടുകെട്ട് ‘  വിഷ്ണു ഉണ്ണികൃഷ്ണന്‍ -ധര്‍മ്മജന്‍ ടീമിന്റെ ‘വികട കുമാരന്‍ ‘ അണിയിച്ചൊരുക്കുന്നത് സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘റോമന്‍സ് ‘ അടക്കം സംവിധാനം…

Read More

”ഇങ്ങനെ പറ്റിക്കുന്നത് എന്തൊരു കഷ്ടമാണ് ..?” പണ നിക്ഷേപത്തിന്റെ പേരില്‍ തന്നെ കബളിപ്പിച്ച സ്വകാര്യ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്കെതിരേ ദ്രാവിഡ്‌ പോലീസില്‍ പരാതി നല്‍കി : 5 പേര്‍ അറസ്റ്റില്‍

ബംഗലൂരു : നിക്ഷേപ തട്ടിപ്പിലൂടെ ഏകദേശം നാലു കോടിയോളം രൂപ കബളിപ്പിക്കാന്‍ ശ്രമിച്ച സ്വകാര്യ ഇന്‍വെസ്റ്റ്‌ മെന്റ് കമ്പനിക്കെതിരെ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്‌ സദാശിവ നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു ..മുന്‍ സ്പോര്‍ട്ട്സ് ജേണലിസ്റ്റ് അടക്കമുള്ള അഞ്ചോളം മാനേജ്മെന്റ് പ്രതിനിധികള്‍ ഉള്‍പ്പെട്ട ‘വിക്രം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി’ എന്ന സ്വകാര്യ ബാങ്കിനെതിരെയാണ് ദ്രാവിഡിന്റെ കേസ് …! പരാതിയനുസരിച്ച് 2014 ല്‍ ആണ് മാനേജ്മെന്റ് അദ്ദേഹത്തെ സമീപിച്ചതെന്നു പറയുന്നു , തുടര്‍ന്ന്‍ നിക്ഷേപത്തിന്റെ സാധ്യതകള്‍ വിവരിക്കുകയും അതിനനുസരിച്ച് 20 കോടിയോളം രൂപ ബാങ്കില്‍…

Read More

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മില്‍ക്ക് ഡയറി പ്ലാന്റ് കര്‍ണ്ണാടകയില്‍ ഒരുങ്ങുന്നു : ഫാക്ടറി മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു .

ബെംഗലൂരു : ധവള വിപ്ലവത്തിലേക്കുള്ള സംസ്ഥാനത്തിന്റെ ഏറ്റവും പുതിയ ചുവടു വെയ്പ്പ്പെന്നോണം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പാലുല്പ്പാദന കേന്ദ്രം നന്ദി ക്രോസ്സില്‍ തുടക്കമിട്ടു ..ഫാക്ടറിയുടെ ഉദ്ഘാടനം ഔപചാരികമായി മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ നിര്‍വ്വഹിച്ചു .. ദേവനഹള്ളി ,നന്ദി ക്രോസ്സില്‍ 14 ഏക്കറോളം വരുന്ന പ്രദേശത്താണ് കൂറ്റന്‍ ഫാക്ടറി നിര്‍മ്മാണം ..കോളാര്‍ -ചിക്ബളാപൂര്‍ മില്‍ക്ക് കോപ്പറേറ്റ് യൂണിയന്റെ കീഴിലാണ് ഫാക്ടറിയുടെ നടത്തിപ്പ് ..! ഏകദേശ കണക്കനുസരിച്ചു അഞ്ചു ലക്ഷം ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത ..നിര്‍മ്മാണ സാമഗ്രികള്‍ എല്ലാം തന്നെ വിദേശ നിര്‍മ്മിത…

Read More

സ്മിത്തിനും ,വാര്‍ണ്ണര്‍ക്കും,ബാന്‍ ക്രോഫ്റ്റിനും മടക്ക ടിക്കറ്റ് നല്‍കി ക്രിക്കറ്റ് ഓസ്ട്രേലിയ ..! ശേഷിക്കുന്ന ഒരു ടെസ്റ്റില്‍ ഓസ്ട്രേലിയയെ ടിം പെയ്ന്‍ നയിക്കും ..

ജോഹന്നാസ്ബര്‍ഗ്ഗ് : ‘പന്തുരയ്ക്കല്‍’ വിവാദം കത്തി പടരുന്ന സാഹചര്യത്തില്‍ മുഖം രക്ഷിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ..ഇതനുസരിച്ച് തെറ്റ് വരുത്തിയ മൂന്നു കളിക്കാരെയും പരമ്പരയില്‍ നിന്ന് തിരിച്ചു വിളിച്ചു ..!നേരത്തെ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ സ്ഥാനത് നിന്നും സ്മിത്ത് ,വാര്‍ണ്ണര്‍ എന്നിവരെ നീക്കിയിരുന്നു …പകരം വെള്ളിയാഴ്ച നടക്കുന്ന അവസാന ടെസ്റ്റില്‍ ‘ടിം പെയ്ന്‍’ ടീമിനെ നയിക്കും ..   ഇതോടെ അന്തരാഷ്ട്ര ക്രിക്കറ്റില്‍ ഇരുവരുടെയും ‘ക്യാപ്റ്റന്‍സി ‘ പദവിക്ക് അന്ത്യമായി ..എന്നാല്‍ കോച്ച്  ഡാരന്‍ ലേമാന്‍ കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയതിനാല്‍ അദ്ദേഹത്തിന്  പദവിയില്‍…

Read More

ക്രൂര മാനഭംഗം : രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് വെടി വെച്ചു വീഴ്ത്തി ..

ബെംഗലൂരു :കസവനഹള്ളിയില്‍ അധ്യാപികയെ ബലാല്‍സംഗം ചെയ്ത തമിഴ്നാട് സ്വദേശികളായ ശങ്കര്‍ ,ശെല്‍വകുമാര്‍ എന്നിവരെ കഴിഞ്ഞ ദിവസം സാഹസികമായി ബെംഗലൂരു പോലീസ് അറസ്റ്റ് ചെയ്തു ..തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയ്ക്കായിരുന്നു സംഭവം ..സര്ജാപൂര്‍ റോഡില്‍ കാറില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന പ്രതികളെ ബെലന്തൂര്‍ ബി .എം .ടി സി ക്വാട്ടെഴ്സ് പരിധിയില്‍ വെച്ചായിരുന്നു ‘സിനിമ സ്റ്റൈലില്‍ ‘പിന്തുടര്‍ന്ന്‍ പിടി കൂടിയത് ..വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒളിവിലായിരുന്ന പ്രതികളെ പോലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ..കാറില്‍ നിന്നിറങ്ങി രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ ആയിരുന്നു മുട്ടിനു താഴെ രണ്ടു റൗണ്ട് ഷൂട്ട്‌ ചെയ്തു കീഴ്പ്പെടുത്തിയത്…

Read More

കന്നട അഭിനേത്രി ജയന്തിയുടെ നില അതീവ ഗുരുതരം..! ..മരണപ്പെട്ടുവെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു ..വിവരങ്ങള്‍ പുറത്തു വിടാതെ ബന്ധുമിത്രാദികള്‍ ..

ബെംഗലൂരു : ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കടുത്ത ആസ്മരോഗത്താല്‍ ,ശാരീരിക നില വഷളായി കന്നഡ അഭിനേത്രി ജയന്തിയെ ബെംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത് …പ്രായാധിക്യം മൂലവും രോഗാവസ്ഥയുടെ കാഠിന്യത്താലും നില അതീവ വഷളായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ …ഇന്നലെ രാത്രിയില്‍ അടിയന്തിരമായി രോഗം മൂര്ചിച്ച് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു … അഞ്ഞൂറിലേറെ സിനിമകളില്‍ നായികയായ കന്നഡ മക്കളുടെ പ്രിയ നായികയായിരുന്നു ജയന്തി …കന്നട സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമെന്നു പറയാവുന്ന 70-80 കളിലെ  സൂപ്പര്‍ നായിക..! സൂപ്പര്‍ സ്റ്റാര്‍ രാജ് കുമാറിന്റെ നാല്പതിലേറെ സിനിമകളില്‍ നായികയായ എന്ന…

Read More

സർഗ്ഗധാരയുടെ “വർണലയം”ജാലഹള്ളിയിൽ.

ബെംഗളൂരു:ഏപ്രിൽ 22 ഞായറാഴ്ച കാലത്ത് 10 മണിക്ക് ജലഹള്ളി നോർത്ത് വെസ്റ്റ് കേരളസമാജം ഹാളിൽ വച്ച് സർഗധാര, “വർണ്ണലയം” എന്ന പരിപാടി നടത്തുന്നു.1മുതൽ 5 വരെയും 6 മുതൽ പ്ലസ് 2 വരെയും ഉള്ള കുട്ടികൾക്കായി ചിത്രരചനാമത്സരം, കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ സുനിൽ ഉപാസന, കേരളചലച്ചിത്ര അവാർഡ് നേടിയ “സ്വനം”എന്ന ചിത്രത്തിന്റെ സംവിധായകൻ ദീപേഷ് എന്നിവരെ ആദരിക്കൽ,മലയാള കവിതാലാപനം,സ്വനം എന്ന ചലച്ചിത്രപ്രദർശനം എന്നിവയാണ് കാര്യപരിപാടികൾ. ചിത്രരചനയിൽ പങ്കെടുക്കാൻ ഈ നമ്പറിൽ വിളിക്കുക.9964352148, 9964947929

Read More

മലയാളി നഴ്സിനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു: ശേഷാദ്രിപുരം അപ്പോളോ ആശുപത്രിയിൽ ജോലി ചെയ്യുന്ന സ്റ്റാഫ് നേഴ്സ് ധന്യ കാർത്തികേയനെ (22 വയസ്സ്) ആശുപത്രി നഴ്സിംഗ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ യുള്ള ഷിഫ്റ്റ് കഴിഞ്ഞ് ഉച്ചയോടെ മുറിയിലെത്തിയ സുഹൃത്തുക്കളാണ് ധന്യ മരിച്ച് കിടക്കുന്നത് കണ്ടത്. കുറച്ച് ദിവസമായി നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു എന്നും എന്നാൽ അത് വലിയ കാര്യമാക്കിയിരുന്നില്ല എന്നുമാണ് സുഹൃത്തുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ഇന്നലെ രാവിലെ ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങുകയായിരുന്നു. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Read More
Click Here to Follow Us