ബെംഗളൂരു :സ്വന്തം ടാക്സി വണ്ടിയുമായി ജാലഹള്ളിയിൽ നിന്ന് ട്രിപ്പ് പോയ ആർടി നഗർ, കെബി സാന്ദ്രയിൽ താമസിക്കുന്ന സോമന്റെ മകൻ റിൻസൺ (22) 18/3/18 ഞായറാഴ്ച രാത്രി 11.30ന് ജക്കൂർ ഹലാൽസാന്ദ്ര പ്രദേശത്ത് നിന്ന് വണ്ടി അടക്കം കാണാതായിരിക്കുന്നു. എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് (FIR No.0055/2018. Vehicle.No.KA 51AA 9202 Renauld Lodgy.) റിൻസനെ കണ്ടെത്തുന്നവർ താഴെ നമ്പറിൽ ബന്ധപ്പെടുക. . പിതാവ് സോമൻ: 99725 36603.
Read MoreDay: 22 March 2018
സൗത്ത് വെസ്റ്റ് കേരള സമാജം സ്കൂൾ-കോളേജ് വിദ്യർത്ഥികൾക്കായി സെമിനാർ സംഘടിപ്പിക്കുന്നു.
ബെംഗളൂരു: കേരള സമാജം സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോളേജ് വിദ്യർത്ഥികൾക്കായി ശിൽപശാലയും വർക്ക്ഷോപ്പും സംഘടിപ്പിക്കുന്നു. ട്രെയിനർ : ജയരാജ് മേനോൻ. ശിൽപശാല 25.03.2018 ന് രാവിലെ 10 മണിക്ക് സമാജം ഓഫീസിൽ വച്ച്നടക്കും വിഷയം: ” Neurological Basis of Infinite Growth in all Directions ” Topics covered : Reality : a misnomer. Intelligence: a product of the brain or a field? Brain plasticity: How the structure of the brain…
Read Moreഓലയും ഉബെറും വില കൂടി.
ബെംഗളൂരു: മൊബൈല്‍ അപ്ലിക്കേഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രധാന രണ്ടു ടാക്ഷി സെര്വീസുകള് ആയ ഉബെര്‍ ,ഓല എന്നിവയുടെ നിരക്കില്‍ വര്‍ധന നിലവില്‍ വന്നു.ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ ടാക്സി ചാര്‍ജുകള്‍ ക്ക് അനുസരിച്ചു ഓല അവരുടെ നിരക്കുകള്‍ ഏകീകരിച്ച് കഴിഞ്ഞു,പുതിയ നിരക്കിലേക്ക് മാറുകയാണ് എന്ന കാര്യം ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്തു ,എന്നാല്‍ ഉബെര്‍ ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തു വിടും. ചില ചെറിയ തിരുത്തലുകള്‍ വേണ്ടി വന്നതിനാല്‍ ,ജനുവരി9 ന് ഗതാഗത വകുപ്പ് പുറത്തിറക്കിയ നിരക്ക് ഇതുവരെ ഈ രണ്ടു ടാക്സി…
Read Moreആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് യുഐഡിഎഐ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു.
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും എല്ലാ പൗരന്മാരുടേയും വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനം ഇന്ത്യയ്ക്കുണ്ടെന്നും യുഐഡിഎഐ സിഇഒ അജയ് ഭൂഷന് പാണ്ഡെ വിശദീകരിച്ചു. ബയോമെട്രിക് വിവരങ്ങള്‍ ആർക്കും കൈമാറിയിട്ടില്ല.2048 എന്‍ക്രിപ്ഷന്‍ കീ ഉപയോഗിച്ചാണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്വെയർ വിദേശകമ്പനിയുടെതെന്നും യുഐഡിഎഐ അറിയിച്ചു. സോഫ്റ്റ്വെയർ വിദേശകമ്പനിയിൽ നിന്നാണെങ്കിലും ആരുടേയും വിവരങ്ങള്‍ വിദേശ കമ്പനിക്ക് കിട്ടില്ല, കാരണം സെർവര്‍ ഇന്ത്യയുടേതാണ്. ഒരു ഏജൻസിയും ഇതുവരെ വിവരങ്ങൾക്കായി സമീപിച്ചിട്ടില്ലെന്നും സുപ്രീം കോടതിയിൽ യുഐഡിഎഐ അറിയിച്ചു. എന്നാൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആധാര്‍ വിവരങ്ങള്‍ കൈമാറും.…
Read Moreകാന്‍സറിനെ പൊരുതി തോൽപിച്ചവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു.
ബെംഗളൂരു : അർബുദം ശരീരത്തെ കീഴ്പ്പെടുത്തുമ്പോഴും തളരാത്ത മനസ്സിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തിയവരുടെ കൂട്ടായ്മയുമായി പിങ്ക് ഹോപ് കാൻസർ. എച്ച് സിജി ആശുപത്രിയുടെ സഹകരണത്തോടെയാണു പിങ്ക് ഹോപ് കാൻസർ എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചത്. രോഗം ഭേദമായവർക്കു തങ്ങൾ അനുഭവിച്ച വേദനകളും അതിജീവിച്ച കാര്യങ്ങളും പങ്കുവയ്ക്കുന്നതിനൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിക്കാനും അവസരമുണ്ട്. അമർ ഭാസ്കർ, വന്ദന രാമനെ, ഉമാപൈ, ഫരീദ് റിസ്വാൻ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.
Read Moreപ്രീ യൂണിവേഴ്സിറ്റി പരീക്ഷാഫലം ഏപ്രിൽ അവസാനം മാത്രം.
ബെംഗളൂരു : പ്രീ യൂണിവേഴ്സിറ്റി (പിയുസി) രണ്ടാം വർഷ പരീക്ഷാഫലം ഏപ്രിൽ അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി തൻവീർ സേട്ട് പറഞ്ഞു. മൂല്യനിർണയം നടത്തുന്ന അധ്യാപകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കും. വേതന വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണു ഒരു വിഭാഗം അധ്യാപകർ മൂല്യനിർണയ ക്യാംപ് ബഹിഷ്കരിച്ചത്. പിയുസി പരീക്ഷയിലെ പിശകുപറ്റിയ ചോദ്യങ്ങൾ റദ്ദാക്കി.
Read Moreഅടിച്ചു പൂസായ ഡ്രൈവര്‍ ഓടിച്ച ബസ് കാറില്‍ ഇടിച്ചു;
ബെംഗളൂരു : ഡ്രൈവർ മദ്യലഹരിയിൽ ഓടിച്ച ബിഎംടിസി ബസ് കാറിലിടിച്ചു. ആളപായം ഉണ്ടായില്ലെങ്കിലും മദ്യപിച്ചു ലക്കുകെട്ട ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. നിറയെ യാത്രക്കാരുമായി പോയ ബിഎംടിസി ബസ് ഇന്നലെ സാരക്കിയിൽ വച്ചാണ് കാറിന്റെ പിന്നിലിടിച്ചത്. തുടർന്നു സമീപവാസികൾ നടത്തിയ പരിശോധനയിൽ ഡ്രൈവർ ലോകേഷ് മദ്യപിച്ചതായി കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ്, മറ്റൊരു ബസിൽ യാത്രക്കാരെ കയറ്റിവിട്ടു
Read Moreഇനി വൈദ്യുതിയുടെ വേഗത്തില്‍ മൈസുരുവില്‍ എത്താം;ഇരട്ടപ്പാതയിൽ 12 ഇലക്ട്രിക് ട്രെയിനുകൾ
ബെംഗളൂരു ∙ വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലും പൂർത്തിയായ മൈസൂരു– ബെംഗളൂരു റൂട്ടിൽ പഴയ ഡീസൽ എൻജിനുകൾക്കു പകരം 12 ട്രെയിനുകൾക്ക് ഇലക്ട്രിക് എൻജിൻ. എൻജിൻ മാറാനുള്ള സമയം ലാഭിക്കാം. വായു മലിനീകരണവും ഇടയ്ക്കിടെ പിടിച്ചിടുന്നതും ഒഴിവാക്കാം. ഇരട്ടപ്പാതയിലൂടെ ഇനി സുഗമയാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തെങ്കിലും വൈദ്യുതീകരിച്ച ഇരട്ടപ്പാത കഴിഞ്ഞ ദിവസമാണ് ഇലക്ട്രിക് ട്രെയിനുകൾക്ക് ഔദ്യോഗികമായി തുറന്നു കൊടുത്തത്. ഡീസൽ എൻജിൻ ഉപയോഗിച്ചിരുന്ന ട്രെയിനുകളിൽ 12 എണ്ണമാണ് ആദ്യഘട്ടത്തിൽ ഇലക്ട്രിക് എൻജിനിലേക്കു മാറുന്നത്. 218 കോടി രൂപ ചെലവിൽ മൂന്നു ഘട്ടങ്ങളിലായാണ്…
Read More