ബെംഗളൂരു : മധ്യവേനൽ അവധിക്കു സംസ്ഥാനത്തു പവർ കട്ട് ഉണ്ടാകില്ലെന്ന് ഊർജമന്ത്രി ഡി.കെ.ശിവകുമാർ. വേനലിൽ 900 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വേനൽ കഴിയും വരെ കേബിൾ മാറ്റൽ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ അനുവദിക്കരുതെന്നു വകുപ്പിനു കർശന നിർദേശം നൽകിയിട്ടുമുണ്ട്.
കർണാടകയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നുവെന്ന് സംസ്ഥാനത്തെ ബിജെപിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന്റെ ആരോപണവും ശിവകുമാർ തള്ളി. സംസ്ഥാനത്തെ താപ വൈദ്യുത നിലയങ്ങൾക്കു നൽകേണ്ട കൽക്കരി വിഹിതം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. സംസ്ഥാനത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം കൽക്കരി വിഹിതം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നു മന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.