ബിബിഎംപി യിലെ കോൺഗ്രസ് ഭരണം ഒരു വർഷം കൊണ്ട് ബെംഗളൂരുനെ എത്തിച്ചത് ഭരണനിർവഹണത്തിൽ ഏറ്റവും അവസാന സ്ഥാനത്ത്.

ബെംഗളൂരു : ഇന്ത്യയിലെ മികച്ച ഭരണ സംവിധാനമുള്ള നഗരമെന്ന ബഹുമതി പുണെയ്ക്ക്. ബെംഗളൂരു ആസ്ഥാനമായുള്ള സന്നദ്ധ സംഘടന ജനാഗ്രഹ സെന്റർ ഫോർ സിറ്റിസൺഷിപ്പ് ആൻഡ് ഡമോക്രസി സർവേയിൽ 2015ലും 2016ലും ഒന്നാമതായിരുന്ന തിരുവനന്തപുരം 2017 ൽ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കൊൽക്കത്തയാണു രണ്ടാംസ്ഥാനത്ത്.

23 നഗരങ്ങളിൽ നടത്തിയ സർവേയിൽ ബെംഗളൂരുവാണ് ഏറ്റവും പിന്നിൽ. കഴിഞ്ഞ തവണത്തെ 16–ാം റാങ്കിൽ നിന്നാണു ഐടി നഗരം പിന്നാക്കം പോയത്. ഭരണനയം, നിയമം, വിവിധ ഭരണസ്ഥാപനങ്ങളുടെ പ്രവർത്തനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു സർവേ. ഇന്ത്യയിലെ ഭൂരിഭാഗം നഗരങ്ങളിലും വികസന പ്രവർത്തനങ്ങൾക്കു വേഗം കുറവാണെന്നും സർക്കാർ സ്ഥാപനങ്ങളിൽ ഒട്ടേറെ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നതായും സർവേ വിലയിരുത്തുന്നു.

വാർഡ് കമ്മിറ്റികൾ ഉൾപ്പെടെ പ്രാദേശിക ഭരണകൂടം ശക്തമാകാത്തതും വികസന വിഷയങ്ങളിൽ ജനങ്ങളുമായി ഇടപഴകാൻ അവസരമില്ലാത്തതുമാണു വൻനഗരങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഭുവനേശ്വർ, റാഞ്ചി, തിരുവനന്തപുരം ഒഴികെയുള്ള നഗരങ്ങളിൽ ഓംബുഡ്സ്മാൻ ഇല്ലെന്നു സർവേ ചൂണ്ടിക്കാട്ടുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us