‘വാട്ട്‌സ്ആപ്പ്’ പുതിയ ഫീച്ചർ: അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഇനി 7 മിനിറ്റ്.

ബ്ലോക്ക് റിവോക്ക് റിക്വസ്റ്റ് എന്ന പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

വാട്ട്‌സ്ആപ്പ് മാതൃകയില്‍ നിര്‍മ്മിച്ച വ്യാജ ആപ്പുകള്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് അയച്ച സന്ദേശങ്ങള്‍ വരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ ദുരുപയോഗം തടയുന്നതിനു വേണ്ടി ഇനി മുതല്‍ ഏഴു മിനിറ്റ് സമയപരിതിയാണ് മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ ഉണ്ടാകുക. ഇത് ഒരു മണിക്കൂറാക്കി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.

ഒരാള്‍ സന്ദേശം നീക്കം ചെയ്യാനുള്ള അപേക്ഷ നല്‍കുമ്പോള്‍ സ്വീകര്‍ത്താക്കളുടെ ഫോണിലെ ഡാറ്റാബേസ് പരിശോധിച്ച ശേഷം അത് ഉടന്‍ നീക്കം ചെയ്യുകയാണ് പതിവ്. എന്നാല്‍, പുതിയ ഫീച്ചര്‍ പ്രകാരം സന്ദേശം ഒരു നിശ്ചിത സമയ പരിധിയ്ക്ക് ശേഷം ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് സംബന്ധിച്ച അറിയിപ്പ് സന്ദേശം അയച്ചയാള്‍ക്ക് ലഭിക്കും.

24 മണിക്കൂര്‍ സമയം ഇതിനായി നിശ്ചയിക്കാനാണ് വാട്‌സ്ആപ്പിന്‍റെ തീരുമാനമെന്നും നിയമവിരുദ്ധമായി സന്ദേശം നീക്കം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലായെന്നും വാട്‌സ്ആപ്പ് ഫാന്‍ വെബ്‌സൈറ്റ് ആയ വാബീറ്റ ഇന്റഫോ റിപ്പോര്‍ട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൂഗിൾ പേ വേണ്ട, ഫോൺ പേയും വേണ്ട; വാട്‌സ്ആപ്പിൽ ഇനി 'കളി' മാറും!
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ
[masterslider id="10"]

Related posts