ബെംഗളൂരു : കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടു മുൻപാണ് ഒറ്റക്ക് മൽസരിക്കുക എന്ന നയം വിട്ട് എൻ ഡി എ കേരള എന്ന ആശയത്തിലേക്ക് ബി ജെ പി കടക്കുന്നത്, ബിഡി ജെ എസ് അടക്കമുള്ള ചെറു പാർട്ടികളെ ചേർത്ത് കേരളത്തിൽ എൻ ഡി എ രുപീകരിക്കുന്നത് കുമ്മനം രാജശേഖരൻ ചെയർമാനായ കൂട്ടായ്മയുടെ വൈസ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ ആണ്, വൈസ് ചെയർമാൻ ഏതെങ്കിലും ഒരു പാർട്ടിയെ പ്രതിനിധീകരിക്കുന്ന ആൾ ആയിരിക്കുമല്ലോ. എല്ലാവരും കരുതിയത് അദ്ദേഹം കേരള ബി ജെ പിയിൽ അംഗമായിരുന്നു എന്നാണ് ,അങ്ങനെയെങ്കിൽ പിന്നെ അദ്ദേഹം എന്തിനാണ് കർണാടക ബിജെപി അദ്ധ്യക്ഷൻ യെദിയൂരപ്പയിൽ നിന്ന് ഇന്നലെ കർണാടക ബിജെപി അംഗത്വം നേടിയത്.
ചോദ്യം ഇതാണ് ബിജെപിക്ക് ഓരോ സംസ്ഥാനത്തും പ്രത്യേകം മെംബർഷിപ്പ് ഉണ്ടോ ? ഒരു സംസ്ഥാനത്തു നിന്നും മറ്റൊരിടത്തേക്ക് മാറുമ്പോൾ ആ സംസ്ഥാനത്ത് പുതിയ മെമ്പർഷിപ്പ് എടുക്കണമോ ? വേണ്ട എന്നാണെങ്കിൽ ഒരു പാർട്ടിയിലും മെമ്പർ അല്ലാത്ത ഒരാളെ എങ്ങിനെയാണ് എൻ ഡി എ കേരള വൈസ് ചെയർമാൻ ആക്കുന്നത് ? ഉത്തരം കിട്ടാതെ ചോദ്യം അവശേഷിക്കുന്നു.
രാജ്യസഭാ എം പി യും ബെംഗളൂരു മലയാളിയുമായ വ്യവസായിയാണ് രാജീവ് ചന്ദ്രശേഖർ, എയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ മകനായി ഗുജറാത്തിൽ ജനിച്ച രാജീവ് പ്രശസ്ത വ്യവസായ ഗ്രൂപ്പ് ആയിരുന്ന ബി പി എൽ കുടുംബത്തിലെ മരുമകനായി വന്നതിന് ശേഷമാണ് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ബി പി എൽ മൊബൈൽ കമ്പനി ആരംഭിച്ചത് പിന്നീട് ഹച്ചീസൻ എസ്സാർ ഗ്രുപ്പിന് കൈമാറ്റം ചെയ്തു.മലയാളത്തിൽ ഏഷ്യ നെറ്റ് ന്യൂസ് കന്നടയിൽ സുവർണ ന്യൂസ്, ഇംഗ്ലീഷിൽ റിപ്പബ്ലിക് ടിവി എന്നിവ ഇദ്ദേഹത്തിന്റെ പൂർണ / സഹ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ആണ്.കർണാടകയിൽ നിന്ന് ആദ്യവട്ടം യു ആർ അനന്തമൂർത്തിയെ തോൽപ്പിച്ചാണ് രാജ്യസഭയിലെത്തിയത്.ഇന്ത്യൻ പട്ടാളക്കാരന്റെ മൃതശരീരം വികൃതമാക്കിയതടക്കമുളള വിഷയങ്ങളിൽ എടുത്ത നിലപാടുകളിലൂടെ ശ്രദ്ധേയനായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.