പ്രമാദമായ മംഗളൂരു പബ്ബ് അക്രമണ കേസിൽ “നിരപരാധിത്വം” തെളിയിച്ച് പ്രമോദ് മുത്തലിക്ക്; ഭരണകക്ഷിയായിരുന്ന ബിജെപി തന്നെ കുടുക്കിയതായിരുന്നു എന്നും ശ്രീരാമസേന നേതാവ്.

മംഗളൂരു : കുപ്രസിദ്ധമായ മംഗളൂരു പബ് ആക്രമണക്കേസിൽ ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക് അടക്കം മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു. 2009 ജനുവരി 24നു ബൽമട്ട റോഡിലെ പബ്ബിൽ പെൺകുട്ടികൾ അടക്കമുള്ളവരെ ആക്രമിച്ച സംഭവത്തിലെ പ്രതികളെയാണു മതിയായ തെളിവില്ലെന്നു കണ്ടു വിട്ടയച്ചത്.

മംഗളൂരു ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി–മൂന്ന് ആണ് വിധി പുറപ്പെടുവിച്ചത്. പെൺകുട്ടികൾ അടക്കമുള്ളവരെ പബ്ബിലും പിന്തുടർന്നും മർദിച്ചെന്നായിരുന്നു കേസ്. കേസിൽ മുത്തലിക് അടക്കം 30 പ്രതികളാണുണ്ടായിരുന്നത്. ദേശീയതലത്തിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു പബ് ആക്രമണം.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

അന്ന് അധികാരത്തിലിരുന്ന ബിജെപി സർക്കാർ തന്നെ ബോധപൂർവം കേസിൽ കുടുക്കുകയായിരുന്നെന്നു പ്രമോദ് മുത്തലിക് ആരോപിച്ചു. കോടതിവിധി വന്നതിനു പിന്നാലെ മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണം നടക്കുമ്പോൾ താൻ മഹാരാഷ്ട്രയിലായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിൽ മാനനഷ്ടക്കേസ് നൽകാൻ കഴിയുമോ എന്നു പരിശോധിക്കുമെന്നും മുത്തലിക് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts