ബെംഗളൂരു : ഹുളിമാവിന് സമീപം കൊപ്പ ഗേറ്റിൽ നൈസ് റോഡിൽ നടന്ന കാർ അപകടത്തിൽ മൂന്ന് എംബിഎ വിദ്യർത്ഥിനികൾ മരിച്ചു.രണ്ടു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച കാർ എടുത്ത് യാത്ര പോയ സുഹൃത്തുക്കൾ തിരിച്ച് വെള്ളിയാഴ്ച വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.അഞ്ചു പേരും അനേക്കൽ അലയൻസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്. റെന്റ് എ കാർ കമ്പനിയിൽ നിന്ന് വാടകക്ക് എടുത്ത വാഹനമാണ് അപകടത്തിൽ പെട്ടത്. ഹുളിമാവു പോലീസ് റിപ്പോർട്ട് പ്രകാരം 23-24 വയസ് പ്രതീക്ഷിക്കുന്ന അർഷിയ കുമാരി (ആന്ധ്രപ്രദേശ്), ശ്രുതി ഗോപിനാഥ് (കേരളം), ഹർഷ ശ്രീവാസ്തവ ( ജാർഘണ്ഡ്)…
Read MoreDay: 9 March 2018
മസ്തിഷ്കമരണം സംഭവിച്ച ആറു വയസ്സുകാരിയുടെ അവയവങ്ങള്‍ പുതു ജീവന് പകര്‍ന്നത് 3 പേര്‍ക്ക് ,ബെംഗലൂരുവില്‍ നിന്നുള്ള പ്രയാണം ഒരു ‘ട്രാഫിക്ക് ‘ സിനിമ പോലെ ….
ബെംഗലൂരു : മസ്തിഷ്ക മരണം സംഭവിച്ച ആറു വയസ്സുകാരിയുടെ അവയവങ്ങള്‍ പുതു ജീവന് പകര്‍ന്നു നല്‍കിയത് മൂന്ന് പേര്‍ക്ക് ..ചിത്ര ദുര്‍ഗ്ഗയില്‍ നിന്നും മംഗളൂരു എ ജെ ഹോസ്പിറ്റലില്‍ ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ മസ്തിഷ്ക മരണം ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചത് വ്യാഴാഴ്ച പുലര്‍ച്ചയോടെയായിരുന്നു ..തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ അവയവ ദാന ചടങ്ങുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി …ശേഷം വൈകുന്നേരം 4.30 ഓടെ മംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗ്ഗം അവയവങ്ങളുമായി തിരിച്ച മെഡിക്കല്‍ സംഘം കെമ്പഗൌഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് 5.16 എത്തിച്ചേരുന്നു ….തുടര്‍ന്ന് തിരക്കേറിയ എയര്‍പോര്‍ട്ട് റോഡ്…
Read Moreവനിതാദിനത്തില്‍ തട്ടം വലിച്ചെറിഞ്ഞ് ഇറാന് സ്ത്രീകളുടെ പ്രതിഷേധം.
ഇസ്താംബുള്‍: പൊതുസ്ഥലത്ത് തട്ടമിടാതെ നടന്നതിന് ഒരു വനിതയെ രണ്ട് വര്‍ഷം ജയിലിലടച്ച നടപടിക്കെതിരേ തട്ടം വലിച്ചെറിഞ്ഞ് തെരുവ് വീഥികളില്‍ ഇറാനിയന്‍ സ്ത്രീകളുടെ പ്രതിഷേധം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാവുമെന്നതിനാല്‍ നഗരങ്ങളില്‍ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരേ കഴിഞ്ഞ ഡിസംബര്‍ മുതല്ക്കേ സ്ത്രീകള്‍ ശക്തമായ പ്രതിഷേധം നടത്തി വരികയായിരുന്നു. ഡിസംബര്‍ അവസാനം മുതല്‍ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മുപ്പതോളം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ചിലര്‍ മോചിതരായെങ്കിലും പലരും ഇപ്പോഴും വിചാരണ നേരിടുകയുമാണ്. രണ്ട് മാസം തടവും പിഴയുമാണ് ഹിജാബ്…
Read Moreഗൗരി ലങ്കേഷ് വധം: ഹിന്ദു യുവ സേന സ്ഥാപകാംഗമായ നവീന്‍ കുമാർ അറസ്റ്റിൽ.
ബെംഗളൂരു: ആക്ടിവിസ്റ്റും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വധിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഹിന്ദു യുവ സേന സ്ഥാപകാംഗമായ നവീന്‍ കുമാറിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന് ആറുമാസത്തിന് ശേഷമാണ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത്. മാര്‍ച്ച് 15 വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിന്റെ ഹര്‍ജി മാര്‍ച്ച് 12ന് പരിഗണിക്കും. നാടൻ കൈത്തോക്കും വെടിയുണ്ടകളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ നവീൻകുമാറിനെ ഫെബ്രുവരി 19നു…
Read Moreഇന്ത്യക്കാരനായ പരാഗ് അഗ്രവാള്‍ ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറായി.
ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറായി ഇന്ത്യക്കാരനായ പരാഗ് അഗ്രവാള്‍ നിയമിതനായി. ബോംബെ ഐഐടി ബിരുദധാരിയായ പരാഗ് അഗ്രവാള്‍ 2016 വരെ ആ ചുമതല വഹിച്ചിരുന്ന ആദം മെസിങ്കറിന് പകരക്കാരനായാണ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ പരാഗ് അഗ്രവാളിന്റെ നിയമനം സംബന്ധിച്ച പ്രഖ്യാപനം വന്നിരുന്നു. 2011ലാണ് പരാഗ് അഗ്രവാള്‍ ട്വിറ്ററില്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി ട്വിറ്ററിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പരാഗ് അഗ്രവാളിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.
Read Moreമലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
ഭോപ്പാല്‍: ഭോപ്പാലിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മുൻ വ്യോമസേന ഉദ്യോഗസ്ഥന് ജി. കെ നായരും ഭാര്യ ഗോമതിയുമാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നാണ് അനുമാനം. ഭോപ്പാല്‍ നര്‍ദവാലി പിപ്ലാനിയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. രാവിലെ ജോലിയ്ക്കെത്തിയവരാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടത്.
Read Moreനമ്മ മെട്രോ ജീവനക്കാര്‍ അനിശ്ചിത കാല സമരത്തിലേക്ക്.
ബെംഗളൂരു : മാര്‍ച്ച് 22 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക് പോകാന്‍ മെട്രോ തൊഴിലാളികളുടെ യുണിയന്‍ തീരുമാനിച്ചു.900 ത്തോളം ജീവനക്കാര്‍ അംഗമായിട്ടുള്ള ബെംഗളൂരു മെട്രോ റെയില്‍ എമ്പ്ലോയീ യുണിയന്‍ ആണ് ബി എം ആര് സി എല്ലിനു സമരത്തിന് ഉള്ള നോട്ടിസ് കൈമാറിയത്.തങ്ങളുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഡല്‍ഹി മേട്രോയുടെയും ജയ്പൂര്‍ മേട്രോയുടെയും ജീവനക്കാരുടെതിന് സമാനമാക്കി മാറ്റണം എന്നാണ് ഒരു പ്രധാന ആവശ്യം. കോടതി അലക്ഷ്യമാകും എന്നാ കാരണത്താല്‍ സര്‍ക്കാരിന് എസ്മ പ്രയോഗിക്കാന്‍ കഴിയില്ല എന്നാണ് തൊഴിലാളി യുനിയണുകള്‍ അവകാശപ്പെടുന്നത്.ബി എം ടി സിബസ് സ്റ്റാന്റ്ന്റെ മുന്നിലും ബൈപ്പനഹള്ളി…
Read More‘ഹാലോ ബ്രോ’: കാണൂ… ഈ പുതിയ മേക്കപ്പ് രീതി!
ദൈവങ്ങളുടെ ചിത്രങ്ങളില്‍ അവരുടെ തലയ്ക്കു ചുറ്റും പ്രഭാവലയം കാണുന്നത് സാധാരണയാണ്. എന്നാല്‍ പ്രഭാവലയമുള്ള പുരികക്കൊടികള്‍ കണ്ടിട്ടുണ്ടോ? ഒരു പതിനാറു കാരി പെണ്‍കുട്ടിയുടെ ഇത്തരത്തിലുള്ള പുരികക്കൊടികളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ പുതിയ മേക്കപ്പ് ട്രെന്‍ഡ്. ‘ഹാലോ ബ്രോ’ എന്നാണ് ഈ മേക്കപ്പിന് പേര്. രണ്ടു പുരികങ്ങളുടെയും അറ്റം വടിച്ചു കളഞ്ഞ് മുകളിലോട്ടു വളച്ചു വരച്ച് അറ്റങ്ങള്‍ തമ്മില്‍ കൂട്ടി മുട്ടിക്കുന്നതാണ് ഈ പുതിയ മേക്കപ്പ് രീതി. നിരവധിപ്പേരാണ് പുതിയ രീതിയെ അനുകൂലിച്ചും കളിയാക്കിയും കമന്റുകള്‍ ഇട്ടിരിക്കുന്നത്. ‘ഹന്നാഡസ് മേക്കപ്പ്’ എന്ന ഐഡിയില്‍ നിന്നുമാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.…
Read Moreകാവേരി നദീജല പ്രശ്നത്തിലെ സുപ്രീം കോടതി വിധിയിൽ നിയമോപദേശം തേടാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചു.
ബെംഗളൂരു : കാവേരി നദീജല പ്രശ്നത്തിലെ സുപ്രീം കോടതി വിധിയിൽ നിയമോപദേശം തേടിയശേഷം അന്തിമ തീരുമാനത്തിലെത്താൻ സർവകക്ഷി സമിതി യോഗം തീരുമാനിച്ചു. കോടതി നിർദേശപ്രകാരമുള്ള കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരണത്തിലും നിയമോപദേശം തേടാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വിധാൻസൗധയിൽ നടന്ന യോഗം തീരുമാനിച്ചു. കാവേരി നദീജല തർക്കപരിഹാര ട്രൈബ്യൂണൽ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൻമേലുള്ള വിധിയിൽ കർണാടകയുടെ വിഹിതം 284.75 ടിഎംസി അടിയായി വർധിക്കുകയും തമിഴ്നാടിന്റെത് 404. 25 ടിഎംസി അടിയായി കുറയ്ക്കുകയും ചെയ്തിരുന്നു. ബെംഗളൂരുവിന് 4.75 ടിഎംസി അടി ഉൾപ്പെടെ കർണാടകയ്ക്ക് 14.75…
Read Moreനഗരത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ എട്ട് മെമു, ഡെമു ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി
ബെംഗളൂരു: നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ എട്ട് മെമു, ഡെമു ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. ഹൊസൂർ-ബാനസവാടി സെക്ടറിലായിരിക്കും കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുക. നിലവിൽ ഈ റൂട്ടിൽ പാസഞ്ചർ ട്രെയിനുകളുടെ അപര്യാപ്തത യാത്രാക്ലേശം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. ബെംഗളൂരുവിലെ സബേർബൻ റെയിൽവേ നിർമാണ പ്രവൃത്തികൾക്കു മുന്നോടിയായുള്ള സർവേ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചുള്ള സർവേ ആദ്യമായാണ് ബെംഗളൂരു ഡിവിഷനു കീഴിൽ നടത്തുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ കർണാടകയുടെ റെയിൽവേ പദ്ധതികളിൽ കേന്ദ്രസർക്കാരിന്റെ…
Read More