ചെന്നൈക്ക് എതിരെ കൊച്ചിയിൽ വെച്ച് നടന്ന ഈ സീസണിലെ അവസാന ഹോം മാച്ചിൽ ബ്ലാസ്റ്റേഴ്സിന് സമനില. സെമി പ്രതീക്ഷകൾ നിലനിർത്താനായി ജയം അനിവാര്യമായിരുന്നു ബ്ലാസ്റ്റേഴ്സിന് എന്നാൽ ചെന്നൈയനെ സംബന്ധിച്ച് സമനിലയും വിലപ്പെട്ടതായിരുന്നു. ഈ സമനിലയോടെ കേരളത്തിന്റെ സെമി പ്രതീക്ഷകൾക്കും കടുത്ത മങ്ങലേറ്റിരിക്കുകയാണ്. അത്ഭുതങ്ങൾ സംഭവിച്ചാലേ കേരളത്തിന് ഇനി സെമി ബർത്ത് ഉറപ്പിക്കാൻ കഴിയൂ. കളിയുടെ ആദ്യ മീറ്റുകളിൽ ചെന്നൈ ആധിപത്യം കാണിച്ചപ്പോൾ കേരളം പതുക്കെ കളിയിലേക്ക് തിരിച്ചു വരികയായിരുന്നു. പതിവുപോലെ മധ്യനിരയിൽ കളിക്കാതെ ലോങ് ബോൾ ഗെയിം തന്നെയാണ് കേരളം ഈ കളിയും കളിച്ചത്.…
Read MoreMonth: February 2018
“യു ഗോ ടു മൈ ഹെഡ്” എന്ന വിദേശ ചിത്രം ചലച്ചിത്ര ആസ്വാദകനും ഗായകനുമായ ഡിജോണ്‍ വിലയിരുത്തുന്നു.
ബെന്‍ഗലൂരു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിവസമായ ഇന്നത്തെ അനുഭവം ചലച്ചിത്ര പ്രേമിയും ഗായകനും ബാംഗ്ലൂര്‍ മലയാളിയുമായ ഡിജോണ്‍ വിലയിരുത്തുന്നു.
Read Moreസ്വന്തം കാണികൾക്കു മുന്നിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ജീവന്മരണപോരാട്ടത്തിന്.
കൊച്ചി: സ്വന്തം കാണികള്‍ക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണപോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ഹോം മത്സരത്തിൽ ചെന്നൈയിന്‍ എഫ് സിയാണ് എതിരാളികള്‍. രാത്രി എട്ടിനാണ് മത്സരം തുടങ്ങുന്നത്. അവസാന നാലില്‍ നിന്ന് അധികം അകലെയല്ല കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂരും ഗോവയും ഈയാഴ്ച ജയം കൈവിട്ടതോടെ മഞ്ഞപ്പട വീണ്ടും പ്ലേ ഓഫ് പ്രതീക്ഷകളിലായി. എങ്കിലും ഇന്ന് തോറ്റാൽ ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ കിരീടപ്രതീക്ഷകള്‍ അവസാനിപ്പിക്കാം. 24 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്‍റെ അവസാന മത്സരം ബംഗളൂരുവിന്‍റെ തട്ടകത്തിലാണ്. ചെന്നൈയിൽ വിനീതിന്‍റെ…
Read Moreഎച്ച്-1 ബി വിസ യു എസ് സര്‍ക്കാര്‍ വീണ്ടും കര്‍ശനമാക്കുന്നു!
വാഷിംഗ്‌ടണ്‍: വിദഗ്ധ മേഖലയിൽ ജോലിചെയ്യുന്നവർക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയായ എച്ച്-1 ബി വിസ യു എസ് സര്‍ക്കാര്‍ വീണ്ടും കര്‍ശനമാക്കുന്നു. മാതൃകമ്പനിയിൽ നിന്ന് മറ്റു കമ്പനികളിലേക്ക് ജോലിയാവശ്യത്തിനായി പോകുന്ന (ഡപ്യൂട്ടേഷൻ) ജീവനക്കാർക്ക് നൽകുന്ന വിസക്കുള്ള നടപടി ക്രമങ്ങള്‍ കര്‍ശനമാക്കിയത്. ഈ നടപടി യുഎസിലെ ഇന്ത്യന്‍ കമ്പനികളെയും ജീവനക്കാരെയും കാര്യമായി ബാധിക്കും. മറ്റൊരു കമ്പനിയിലേക്ക് ജീവനക്കാരെ മാറ്റുന്നതിന്‍റെ കാരണവും ജോലിയില്‍ ഇയാള്‍ക്കുള്ള നൈപുണ്യവും കമ്പനി തന്നെ വിശദീകരിച്ചാല്‍ അവര്‍ ജോലി ചെയ്യുന്ന അത്രയും കാലത്തേക്ക് മാത്രമുള്ള വിസ അനുവദിക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. യുഎസിലെ…
Read Moreമഹാമസ്തകാഭിഷേക ചടങ്ങ് ഗോൾഡൻ ബുക് ഓഫ് റെക്കോർഡ്സിൽ!
ശ്രാവണബെലഗോള: മഹാമസ്തകാഭിഷേക ചടങ്ങിന് മുന്നോടിയായി നടന്ന വിശ്വാസികളുടെ പ്രദക്ഷിണം ഗോൾഡൻ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. 15,000 ജൈനമത വിശ്വാസികൾക്ക് പുറമെ 200 നാടൻ കലാസംഘങ്ങളും അണിനിരന്ന പ്രദക്ഷിണം ശ്രാവണബെലഗോളയിൽ നിന്ന് അഭിഷേക ചടങ്ങുകൾ നടക്കുന്ന വിന്ധ്യാഗിരി മലയടിവാരത്താണ് സമാപിച്ചത്. 10 ദിവസം നീണ്ടുനിൽക്കുന്ന അഭിഷേക ചടങ്ങുകൾ 25നാണ് സമാപിക്കുന്നത്.
Read Moreതിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ സെമിനാർ
ബെംഗളൂരു∙ തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ 25നു വൈകിട്ട് നാലിനു ഹോളി ക്രോസ് സ്കൂളിൽ നടക്കും. പി.കെ.കേശവൻ നായർ ഉദ്ഘാടനം നിർവഹിക്കും. ഫോൺ: 9964113800.
Read Moreഇന്നവേറ്റീവ് ഫിലിം സിറ്റിയിൽ വൻ തീപിടിത്തം.
ബെംഗളൂരു :∙ ബിഡദി ഇന്നവേറ്റീവ് ഫിലിം സിറ്റിയിൽ വൻ തീപിടിത്തം. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ആളപായമില്ല. ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെയാണിത്. എന്റർടെയിൻമെന്റ് പാർക്കും ഫിലിം സ്റ്റുഡിയോയും ഉൾപ്പെട്ട ഫിലിം സിറ്റിയിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് തീ പടർന്നത്. മെഴുകു മ്യൂസിയവും ടിവി റിയാലിറ്റി ഷോയ്ക്കു വേണ്ടി നിർമിച്ച സെറ്റും കത്തിയമർന്നു. ഷോർട് സർക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം. മെഴുകു മ്യൂസിയത്തിലേക്കാണ് ആദ്യം തീപടർന്നത്. തുടർന്ന് എഡിറ്റിങ് റൂമിലേക്കും ഫിലിം സിറ്റിയുടെ മറ്റു ഭാഗങ്ങളിലേക്കും ആളിപ്പടർന്നു. പ്ലൈവുഡിലാണു സെറ്റിന്റെ ഭൂരിഭാഗവും പണിതിരുന്നത്.…
Read Moreവരുന്നു ബെംഗളൂരുവിന്റെ നിരത്തുകളെ തോല്‍പ്പിക്കാന്‍ വായു, ശബ്ദ മലനീകരണം ഇല്ലാത്ത ഇ-റിക്ഷകള്‍.
ബെംഗളൂരു : വായു–ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ– റിക്ഷകൾ ഉടൻ നിരത്തിലിറങ്ങും. പരിസ്ഥിതി സൗഹാർദം ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ നടത്തുന്ന ഇ–മൊബിലിറ്റി പ്രചാരണ പരിപാടിയുടെ ചുവടുപിടിച്ചാണിത്. സർക്കാർ നിശ്ചയിക്കുന്ന നിരക്കിലായിരിക്കും ഇ–റിക്ഷകൾ സർവീസ് നടത്തുകയെന്നു മന്ത്രി കെ.ജെ.ജോർജ് ട്വിറ്ററിൽ അറിയിച്ചു. അതേസമയം ഇവയുടെ റൂട്ടുകൾ സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ല. മലിനീകരണം ക്രമാതീതമായ ഡൽഹിയിലേതു പോലുള്ള സാഹചര്യം ഒഴിവാക്കാൻ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു ഗതാഗത മന്ത്രി എച്ച്.എം.രേവണ്ണയും വ്യക്തമാക്കി. നിലവിൽ ബെംഗളൂരു ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ–റിക്ഷകൾക്കു…
Read Moreഒമാന്‍ ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രം.
മസ്കറ്റ്: ഒമാനിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. ടൂറിസ്റ്റ് വിസ, എക്സ്പ്രസ് വിസ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്നാണ് പുതിയ അറിയിപ്പ്. എയര്‍പോര്‍ട്ടിലെ വിസാ ഡെസ്ക്കുകളില്‍ നിന്ന് ടൂറിസ്റ്റ് വിസ ലഭ്യമാകില്ല. മാര്‍ച്ച് 21 മുതല്‍ ഇത് പ്രാബല്യത്തിലെത്തും. ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ യാത്രാരേഖകളും മറ്റു വിശദാംശങ്ങളുമടക്കം മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഔദ്യോഗിക ഇ-പേയ്മെന്റ് പോര്‍ട്ടല്‍ വഴിയാണ് ഫീസ് അടക്കേണ്ടത്. നടപടികള്‍ പൂര്‍ത്തിയായാല്‍ ഇ-വിസ ഇമെയില്‍വഴി ലഭിക്കും. ഇതിന്റെ…
Read Moreകർണാടക ആർടിസി ബസുകളിലെ സൗജന്യ വൈഫൈ സേവനം നിര്‍ത്തില്ല.സേവനം 156 ബസ് സ്റ്റേഷനുകളില്‍ കൂടി.
ബെംഗളൂരു : കർണാടക ആർടിസിയുടെ 1540 ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ സൗജന്യ വൈ–ഫൈ സേവനം തുടർന്നും ലഭ്യമാകും. പുണെയിലെ കമ്പനിയുമായി ഇതു സംബന്ധിച്ചു കെഎസ്ആർടിസി മൂന്നു വർഷത്തെ കരാർ ഒപ്പുവച്ചു. ഇതിനു പുറമെ കർണാടക ആർടിസിയുടെ 156 ബസ് സ്റ്റേഷനുകളിലും സൗജന്യ വൈഫൈ ഏർപ്പെടുത്തും. അടുത്ത മാസത്തോടെ പദ്ധതി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
Read More