ഇന്നവേറ്റീവ് ഫിലിം സിറ്റിയിൽ വൻ തീപിടിത്തം.

ബെംഗളൂരു :∙ ബിഡദി ഇന്നവേറ്റീവ് ഫിലിം സിറ്റിയിൽ വൻ തീപിടിത്തം. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ആളപായമില്ല. ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെയാണിത്. എന്റർടെയിൻമെന്റ് പാർക്കും ഫിലിം സ്റ്റുഡിയോയും ഉൾപ്പെട്ട ഫിലിം സിറ്റിയിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് തീ പടർന്നത്. മെഴുകു മ്യൂസിയവും ടിവി റിയാലിറ്റി ഷോയ്ക്കു വേണ്ടി നിർമിച്ച സെറ്റും കത്തിയമർന്നു. ഷോർട് സർക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം.

മെഴുകു മ്യൂസിയത്തിലേക്കാണ് ആദ്യം തീപടർന്നത്. തുടർന്ന് എഡിറ്റിങ് റൂമിലേക്കും ഫിലിം സിറ്റിയുടെ മറ്റു ഭാഗങ്ങളിലേക്കും ആളിപ്പടർന്നു. പ്ലൈവുഡിലാണു സെറ്റിന്റെ ഭൂരിഭാഗവും പണിതിരുന്നത്. അഞ്ചു ഫയർ എൻജിനുകൾ മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് രാവിലെ ഒൻപതരയോടെ തീകെടുത്തിയതെന്ന് ബിഡദി പൊലീസ് അറിയിച്ചു.

  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts