കര്‍ണാടകക്ക് നരേന്ദ്ര മോഡിയുടെ സമ്മാനം;രണ്ടുവർഷം കൊണ്ട് സംസ്ഥാനത്ത് 1,44,922 കോടി രൂപയുടെ റോഡ്‌ വികസനം;മൈസൂരു–ബെംഗളൂരു എക്സ്പ്രസ് ഹൈവേയ്ക് 2920 കോടി രൂപ;സംസ്ഥാനത്ത് ദേശീയപാത 13565 കിലോമീറ്ററാകും.

ബെംഗളൂരു:കർണാടകയിൽ കോടികളുടെ റോഡ് വികസന പദ്ധതികളുമായി കേന്ദ്രസർക്കാർ. രണ്ടുവർഷം കൊണ്ട് സംസ്ഥാനത്ത് 1,44,922 കോടി രൂപ നിക്ഷേപം നടത്താൻ ലക്ഷ്യമിടുന്നതായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. രണ്ടു ദിവസത്തെ കർണാടക സന്ദർശനത്തിനെത്തിയ അദ്ദേഹം ശിവമൊഗ്ഗ, ബെള്ളാരി, ബീദർ, വിജയാപുര, ഹുബ്ബള്ളി ജില്ലകളിലായി 3700 കോടി രൂപയുടെ 500 കിലോമീറ്റർ റോഡ് വികസന പദ്ധതികൾക്കു തുടക്കമിട്ടു. മൈസൂരു–ബെംഗളൂരു എക്സ്പ്രസ് ഹൈവേയ്ക്കും കേന്ദ്ര സർക്കാർ 2920 കോടി രൂപ അനുവദിച്ചു. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ വർഷങ്ങളായി മുടങ്ങിക്കിടന്ന ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ…

Read More

ലോകത്തെ ആദ്യ 20 കാപ്പി കുടിയന്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്ല!

ലണ്ടന്‍: ഇന്ത്യയിലെ കാപ്പിക്കൊതിയന്‍മാര്‍ക്ക് ഇത്തിരി സങ്കടമുണ്ടാക്കുന്ന വാര്‍ത്തയാണ് ഇന്‍റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍ പുതുതായി പുറത്തു വിട്ടിരിക്കുന്നത്. ലോകത്തെ ആദ്യ 20 കാപ്പി കുടിയന്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്ല. പ്രതിവര്‍ഷം 12 കിലോ കാപ്പി ഉപഭോഗവുമായി ഫിന്‍ലന്‍റ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നോര്‍വേ, ഐലാന്‍ഡ്, ഡെന്മാര്‍ക്ക്‌ തുടങ്ങിയ രാജ്യങ്ങള്‍ ആണ് തൊട്ടു പിറകില്‍. ഉപയോഗത്തില്‍ മുന്നില്‍ അല്ലെങ്കിലും കാപ്പി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ലോകത്ത് ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ദക്ഷിണേന്ത്യയില്‍ നിന്നാണ് ഇവ ഭൂരിഭാഗവും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളിലായി 767 മില്ല്യന്‍ പൗണ്ട് കാപ്പിയാണ് ഇന്ത്യയില്‍…

Read More

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവരെ പൊലീസ് സ്റ്റേഷനില്‍ നിന്നും വലിച്ചിറക്കി ജനക്കൂട്ടം തല്ലിക്കൊന്നു

ഇറ്റാനഗര്‍: അഞ്ച് വയസ്സുകാരി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. പൊലീസ് സ്റ്റേഷനില്‍ നിന്നും വലിച്ചിറക്കിയാണ് ജനങ്ങള്‍ ആള്‍ക്കൂട്ട വിചാരണ നടപ്പാക്കിയത്. അരുണാചല്‍പ്രദേശിലെ ലോഹിത്തിലാണ് സംഭവം. സഞ്ജയ്‌ സോബര്‍, ജഗദീഷ് ലോഹര്‍ എന്നിവരെയാണ് പൊലീസ് നോക്കി നില്‍ക്കെ ജനങ്ങള്‍ തല്ലിക്കൊന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12നാണ് പ്രതികള്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ഇവരെ വാക്രോ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാണ്ട് ചെയ്തിരുന്നു. ഇതിനിടെ ആയിരത്തോളം വരുന്ന ജനക്കൂട്ടം പൊലീസ് സ്റ്റേഷനില്‍…

Read More

കൂടുതല്‍ വിഭവങ്ങളുമായി സിദ്ധാരാമയ്യയുടെ സ്വപ്ന പദ്ധതി ഇന്ദിര കാന്റീന്‍ പുതിയ തലങ്ങളിലേക്ക്.

ബെംഗളൂരു : മഹാനഗരപാലികെ(ബിബിഎംപി)യുടെ കീഴിലുള്ള ഇന്ദിരാ കന്റീനുകളിൽ റാഗി മുദ്ദെ, പായസം തുടങ്ങിയ വിഭവങ്ങളും എത്തുന്നു. നിലവിൽ പ്രാതലിന് ഇഡ്‍ഡലി, ഉപ്പുമാവ് എന്നിവയും ഉച്ചയ്ക്കും രാത്രിയും പുലാവ്, വാങ്കിബാത്ത്, ബിസിബെലെ ബാത്ത് തുടങ്ങിയ വിഭവങ്ങളുമാണ് കന്റീനിൽ ലഭിക്കുന്നത്. നഗരവാസികളുടെ പ്രിയഭക്ഷണമായ റാഗി മുദ്ദെ ഉൾപ്പെടെ കൂടുതൽ വിഭവങ്ങൾ അധികം വൈകാതെ ലഭിക്കുമെന്ന് ഇന്ദിരാ കന്റീനുകളുടെ ചുമതലയുള്ള ബിബിഎംപി സ്പെഷൽ കമ്മിഷണർ മനോജ് രാജൻ പറഞ്ഞു. രുചിയും ഗുണവും കൂടുതലുള്ള പാലക് ഇഡ്ഡലി, റാഗി മുദ്ദെ തുടങ്ങിയ വിഭവങ്ങൾ അധികമായി ഉൾപ്പെടുത്താനാണ് ശ്രമം. റാഗി മുദ്ദെ…

Read More

കാശ്മീരില്‍ വ്യോമസേനാ കേന്ദ്രത്തിനുനേരെ ഭീകരാക്രമണം

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും സൈനിക കേന്ദ്രത്തിനുനേരെ ഭീകരാക്രമണം. കാശ്മീരിലെ മലംഗ്പോറയില്‍ വ്യോമസേനാ കേന്ദ്രത്തിനുനേരെയാണ് ഭീകരാക്രമണം ഉണ്ടായത്. സൈനിക കേന്ദ്രത്തിലെ പ്രവേശന കവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു. ആളപായം ഉണ്ടായതായി വിവരമില്ല. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടലുകള്‍ തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read More

മലയാളി പെണ്‍കുട്ടിയെ കര്‍ണാടകയില്‍ സഹപാഠി കുത്തിക്കൊന്നു

സുളള്യ: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ കര്‍ണാടകയിലെ സുളള്യയില്‍ കുത്തിക്കൊന്നു. കാസര്‍കോട് ബദിയടുക്ക സ്വദേശിനി അക്ഷിതയാണ് മരിച്ചത്. സംഭവത്തില്‍ സഹപാഠിയായ നെല്ലൂര്‍ സ്വദേശി കാര്‍ത്തിക് പൊലീസ് പിടിയിലായിട്ടുണ്ട്. കോളേജില്‍നിന്നും മടങ്ങുന്ന വഴി സുള്ള്യ ബസ് സ്റ്റാന്‍ഡില്‍വച്ചാണ് പ്രതി അക്ഷിതയെ കുത്തിയത്. കൃത്യത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച കാര്‍ത്തികിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

Read More

ജിയോയുമായി നേര്‍യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് വൊഡാഫോൺ. അണ്‍ലിമിറ്റഡ് വോയ്സ് കോളും ഡാറ്റയുമായി രണ്ടു പുതിയ ഓഫറുകള്‍.

ജിയോയെ വെല്ലാന്‍ രണ്ടു പുതിയ ഓഫറുകളുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍. വോഡഫോണിന്‍റെ സൂപ്പര്‍ പ്ലാനുകളില്‍ പെടുന്ന ഇവ 151, 158 എന്നിങ്ങനെയാണ് വില. രണ്ടു പാക്കുകളും 28 ദിവസത്തേയ്ക്ക് ഉള്ളതാണ്. 151 രൂപയുടെ പാക്കില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ ലഭ്യമാണ്. കൂടാതെ 28 ദിവസത്തേയ്ക്ക് 1ജിബി  4 ജി/3ജി ഡാറ്റയും ലഭ്യമാണ്. 158 രൂപയുടെ പാക്കിലാവട്ടെ പ്രതിദിനം 250 മിനിറ്റും ആഴ്ചയില്‍ 1,000 മിനിറ്റും ആണ് ലഭിക്കുക. കൂടാതെ പ്രതിദിനം 1 ജിബി ഡാറ്റയും ഇതില്‍ ലഭിക്കും. ജിയോയുടെ 149 രൂപയുടെ…

Read More

കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ വിതരണം പുനഃരാരംഭിച്ചതിനും ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചതിന് സര്‍ക്കാരിനെ കളിയാക്കി പ്രതിപക്ഷ നേതാവ്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ വിതരണം പുനഃരാരംഭിച്ചതിനും ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചതിനു സർക്കാരിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ വിതരണം മുടങ്ങിയത്. അതിനു പോലും ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചതു കടന്ന കയ്യായിപ്പോയെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ ചെന്നിത്തല വിമർശിച്ചു. അഞ്ചു മാസക്കാലം പാവപ്പെട്ട പെന്‍ഷന്‍കാരെ സര്‍ക്കാര്‍ തീരാദുരിതത്തിലാക്കി. പലരും ആത്മഹത്യ ചെയ്തു. ഒരു നേരത്തെ മരുന്നിനുപോലും പണമില്ലാതെ നരകയാതന അനുഭവിച്ചവര്‍ നിരവധിയാണ്. ഒടുവില്‍ പെന്‍ഷന്‍കാര്‍ക്ക് അനിശ്ചിതകാല സത്യാഗ്രഹമിരിക്കേണ്ടി വന്നു. അങ്ങനെ ഗത്യന്തരമില്ലാതെയാണു സര്‍ക്കാരിന് പെന്‍ഷന്‍ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കേണ്ടി…

Read More

ഷുഹൈബ് വധം: സമരം ശക്തമാക്കി കോൺഗ്രസ്

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം വ്യാഴാഴ്ച വരെ തുടരും. നാല്പത്തിയെട്ട് മണിക്കൂര്‍ സമരമാണ് സുധാകരനും കോണ്‍ഗ്രസും നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സമരം വ്യാഴാഴ്ച വരെ തുടരാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. അന്നേദിവസം കോണ്‍ഗ്രസും യുഡിഎഫും യോഗം ചേര്‍ന്നു ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Read More

ക്യാപ്റ്റൻ സിനിമ കണ്ടതിനു ശേഷം വികാരഭരിതനായി സി. കെ വിനീത്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളറും ദേശീയ ടീം ക്യാപ്റ്റനുമായിരുന്ന വി. പി സത്യന്‍റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്‍ എന്ന ചിത്രം കണ്ടിറങ്ങിയ സ്റ്റാര്‍ ഫുട്‌ബോളര്‍ സി. കെ വിനീത് തന്‍റെ ഫേസ്ബുക്ക്‌ പേജില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. വി. പി സത്യൻ എന്ന കാല്പന്തുകളിക്കാരൻ ഒരു ദേശത്തിന്‍റെ ആവേശത്തെയും പ്രതീക്ഷയേയും ഒന്നാകെ തന്‍റെ ബൂട്ടിലൂടെ ആവിഷ്കരിച്ചിരുന്ന കാലത്തെ ഓര്‍മ്മിച്ച് തുടങ്ങുന്ന കുറിപ്പില്‍ ഒരു കാല്പന്തു കളിക്കാരന്‍റെ ജീവിതത്തിലെ ആരും ദര്‍ശിക്കാത്ത ചിത്രങ്ങള്‍ അനാവൃതമാക്കുകയാണ് സി. കെ വിനീത്. ഒരു കാല്പന്തു കളിക്കാരന്‍റെ 90…

Read More
Click Here to Follow Us